കൊച്ചി-മുസിരിസ് ബിനാലെ
Kochi-Muziris Biennale കൊച്ചി-മുസിരിസ്
ദ്വൈവാർഷിക കലാപ്രദർശനം | |
---|---|
പ്രമാണം:Kochi-Muziris Biennale 2018.png | |
തരം | International Art Exhibition (Contemporary art) |
ആരംഭിച്ചത് | 12 December 2020 |
അവസാനം നടന്നത് | 29 March 2021 |
സ്ഥലം (കൾ) | Kochi, India |
Founded | 2012 |
Attendance | 600,000 (2016-17)[1] |
People | Shubigi Rao (Curator) Bose Krishnamachari (co-founder and president of KBF) |
Website | www |
രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലാപ്രദർശനങ്ങളെയാണ് പൊതുവായി ബിനാലെ എന്ന് പറയുന്നത്. കേരളത്തിൽ കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി-മുസിരിസ് ബിനാലെ. രാജ്യത്തെ ഏറ്റവും വലിയ കലാ പ്രദർശനവും[2] ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലോത്സവവുമാണിത്.[3] കൊച്ചി ബിനാലെ ഫൌണ്ടേഷൻ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തപ്പെടുന്ന കലാ പ്രദർശനമാണ് കൊച്ചി-മുസിരിസ് ബിനാലെ. കൊച്ചി-മുസിരിസ് ബിനാലെ എന്ന ആശയം ആവിഷ്കരിച്ച് നടപ്പിലാക്കിയത് കേരള സർക്കാരിന്റെ കൾച്ചർ സെക്രട്ടറിയായിരുന്ന ഡോ. വേണു ഐ.എ.എസ് ആണ്. എക്സിബിഷൻ കൊച്ചിയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. ആദ്യത്തെ കൊച്ചി-മുസിരിസ് ബിനാലെ 2012 ഡിസംബർ 12 ന് ആരംഭിച്ചു.[4] കോവിഡ് പശ്ചാത്തലത്തിൽ 2020 ൽ നടക്കേണ്ട ബിനാലെ മാറ്റിവെച്ചിരിക്കുകയാണ്.[5]
ബിനാലെയിൽ ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ, ഫിലിം, ഇൻസ്റ്റാളേഷൻ, പെയിന്റിംഗ്, ശിൽപം, നവമാധ്യമങ്ങൾ, പ്രകടന കല എന്നിവ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു. ആസ്പിൻവാൾ, പെപ്പർ ഹൗസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവിടങ്ങളാണ് വേദികൾ.[6]
കൊച്ചി-മുസിരിസ് ബിനാലെയുടെ ജനനം
[തിരുത്തുക]2010 മെയ് മാസത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമകാലിക കലാകാരന്മാരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരെ കേരളത്തിന്റെ സാംസ്കാരിക മന്ത്രി എം.എ. ബേബിയെ സമീപിച്ച് സംസ്ഥാനത്ത് ഒരു അന്താരാഷ്ട്ര കലാ പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയിൽ സമകാലീന കലയ്ക്ക് ഒരു അന്താരാഷ്ട്ര വേദി ഇല്ലെന്ന് അംഗീകരിച്ച ബോസും റിയാസും വെനീസ് ബിനാലെയുടെ മാതൃകയിൽ കൊച്ചിയിൽ ഒരു ബിനാലെ സംഘടിപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചു.
കൊച്ചി ബിനാലെ ഫൌണ്ടേഷൻ
[തിരുത്തുക]ഇന്ത്യയിലെ കലയും സംസ്കാരവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ലാഭേച്ഛയില്ലാത്ത ചാരിറ്റബിൾ ട്രസ്റ്റാണ് കൊച്ചി ബിനാലെ ഫൌണ്ടേഷൻ. കൊച്ചി-മുസിരിസ് ബിനാലെയുടെ ആതിഥേയത്വം വഹിക്കുന്നത് കൊച്ചി ബിനാലെ ഫൌണ്ടേഷനാണ്. ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നീ കലാകാരന്മാരാണ് 2010 ൽ കെബിഎഫ് സ്ഥാപിച്ചത്.
ഇതുവരെയുള്ള ബിനാലെകൾ
[തിരുത്തുക]- കൊച്ചി-മുസിരിസ് ബിനാലെ 2012
- കൊച്ചി-മുസിരിസ് ബിനാലെ 2014
- കൊച്ചി-മുസിരിസ് ബിനാലെ 2016
- കൊച്ചി-മുസിരിസ് ബിനാലെ 2018
വിവാദങ്ങൾ
[തിരുത്തുക]2012 ലെ ആദ്യ ബിനാലെയ്ക്ക് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന എം.എ. ബേബി അഞ്ച് കോടി രൂപ അനുവദിച്ചത് വിവാദമായിരുന്നു. സർക്കാർ പ്രാതിനിത്യമില്ലാത്ത സ്വകാര്യ ട്രസ്റ്റിന് ഫണ്ട് അനുവദിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളെ തുടർന്ന് 2017 ൽ, ബിനാലെ ട്രസ്റ്റിൽ മൂന്ന് സർക്കാർ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്താൻ തീരുമാനമായി.[7]
പരാമർശം
[തിരുത്തുക]- ↑ "LuLu Financial Group's Adeeb Ahamed pledges Rs 1 crore to 2018 Kochi-Muziris Biennale". The New Indian Express. 3 August 2018.
- ↑ "I want Kochi Biennale to go on,says ex-CEO Manju Sara Rajan". The New Indian Express. 14 April 2018.
- ↑ "Kochi-Muziris Biennale 2018: Final list of artists to be out on August 15". The Week. 3 August 2018.
- ↑ "Kochi becomes Biennale city". The Hindu. 13 December 2012. Retrieved 2013-01-17.
- ↑ "Kochi-Muziris Biennale 2020 has been postponed" (in ഇംഗ്ലീഷ്). 2020-10-26. Retrieved 2020-11-05.
- ↑ "കൊച്ചി മുസ്സരിസ് ബിനാലെ ഇനി സർക്കാർ നിയന്ത്രണത്തിൽ; ആസ്പിൻവാൾ സ്ഥിരം വേദി". ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2018-07-23.
- ↑ "കൊച്ചി മുസ്സരിസ് ബിനാലെ ഇനി സർക്കാർ നിയന്ത്രണത്തിൽ; ആസ്പിൻവാൾ സ്ഥിരം വേദി". Retrieved 2020-11-05.