ഫോർട്ട് കൊച്ചിയ്ക്കും ബസാർ റോഡിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടമാണു പെപ്പർ ഹൗസ്. കൊച്ചിക്കായലിലേയ്ക്കും, ഫോർട്ട്കൊച്ചി തെരുവിലേയ്ക്കും തുറക്കുന്ന രണ്ടു ഗോഡൗണുകൾ പെപ്പർ ഹൗസിലുണ്ട്. പതിനാറായിരം ചതുരശ്ര അടി വലിപ്പമുള്ള പെപ്പർ ഹൗസ് പണ്ട് കൊച്ചി തുറമുഖത്തേയ്ക്കുള്ള ചരക്കുകൾ ശേഖരിക്കാനുപയോഗിച്ചിരുന്നു. നിലവിൽ കൊച്ചി - മുസിരിസ് ബിനാലെയുടെ പ്രധാന വേദികളിലൊന്നാണ്. [1]