കൊച്ചി-മുസിരിസ് ബിനാലെ 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊച്ചി-മുസിരിസ് ബിനാലെ 2014
കൊച്ചി മുസിരിസ് ബിന്നാലെ
Kochi-Muziris Biennale 2014 Logo
തരംസമകാലിക കലകൾ
ആരംഭിച്ചത്ഡിസംബർ 12, 2014
അവസാനം നടന്നത്മാർച്ച് 31, 2014
സ്ഥലം (കൾ)കൊച്ചി, ഇന്ത്യ
Websiteഔദ്യോഗിക വെബ് വിലാസം
2012<< - >>2016

ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെയുടെ രണ്ടാം പതിപ്പാണ് കൊച്ചി-മുസിരിസ് ബിനാലെ 2014. 2014 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം ബിനലെ 108 ദിവസം നീണ്ടു നിൽക്കും. പി ടി ഉഷയാണ് രണ്ടാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ ഗുഡ്‌വിൽ അംബാസഡർ. 'ലോകാന്തരങ്ങൾ' (Whorled exploration) എന്ന പേരിൽ ഈ രണ്ടാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത് ജിതീഷ് കല്ലാട്ടാണ്.

വേദികൾ[തിരുത്തുക]

തുടങ്ങി എട്ട് വേദികളാണ് ഉള്ളത്. എട്ടു വേദികളിൽ ഏഴും ഫോർട്ട് കൊച്ചിയിലാണ്. ഇതിനു സമാന്തരമായി ഇരുപത്തഞ്ചോളം പ്രദർശനങ്ങൾ നടക്കുന്നുണ്ട്.

സമാന്തര പ്രദർശനങ്ങൾ[തിരുത്തുക]

വേദി പ്രദർശനം
ജ്യൂ ടൗണിലെ മാണ്ഡലി ഹാൾ പെപ്പർ ഹൗസ് റെസിഡൻസ് ഷോ
കോസ്‌മോപൊളിറ്റൻ കൾട്ട് ഗ്യാലറി ചിൽഡ്രൻസ് ബിനാലെയുടെ ഭാഗമായി ബാലപ്രതിഭ ക്ലിന്റിന്റെ ചിത്രപ്രദർശനം
മുഹമ്മദലി വെയർഹൗസ് മട്ടാഞ്ചേരി, കെ.വി.എ. ബ്രദേഴ്‌സ് സ്റ്റുഡന്റ്‌സ് ബിനാലെ

പാർട്ണർ പ്രൊജക്ടുകൾ[തിരുത്തുക]

വേദി പ്രദർശനം
ആസ്പിൻവാൾ ഹൗസ് മുസ്സിരിസ് വാർഫിന്റെ മുള മേൽക്കൂര
ആസിയാബായി ട്രസ്റ്റ് ഹാൾ, മട്ടാഞ്ചേരി ബസാർ റോഡ് 'ഉമ്മിജാൻ' ഫോട്ടോ പ്രദർശനം
ജ്യൂ ടൗൺ ഹെറിറ്റേജ് ആർട്‌സ് കോസ്‌മോളജി ടു കാർട്ടോഗ്രാഫി
യുസുഫ് ആർട് ഗ്യാലറിയിൽ 'റീഡിംഗ് റൂം'

കൊളാറ്ററൽ പ്രോജക്റ്റുകൾ[തിരുത്തുക]

ഫോർട്ട് കൊച്ചി ബീച്ചിൽ രതിൻ ബർമൻ, മൻസൂർ അലി, പല്ലവി പോൾ എന്നിവർ ചേർന്നൊരുക്കിയ കൊളാറ്ററൽ പ്രൊജക്ട്. ഫോർട്മാനർ ഹോട്ടലിലെ ആർട്ടറി ഗ്യാലറിയിൽ സി.എൻ. കരുണാകരന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. ആർഡിഒ ഓഫീസിനോടനുബന്ധിച്ച് റോബർട്ട് ഡിസൂസയുടെ കൊളാറ്ററൽ. ഇവയുൾപ്പെടെ 16 കൊളാറ്ററൽ പ്രൊജക്ടുകളാണ് ബിനാലെയോടനുബന്ധിച്ചുള്ളത്. പ്രിൻസസ് സ്ട്രീറ്റിലെ റോസ് ബംഗ്ലാവ്, പെപ്പർ ഹൗസിനെതിർവശത്തെ ഗ്രീനിക്‌സ് വില്ലേജ്, മട്ടാഞ്ചേരി കോമ്പാറമുക്കിലെ മിൽഹാൾ കോമ്പൗണ്ട്, ബസാർ റോഡിൽ ബാക്‌യാർഡ് സിവിലൈസേഷൻ ഗ്യാലറി 951, ആർട് വില്ല, ഗ്യാലറി ഒഇഡി, ഡച്ച് പാലസ് എന്നിവടങ്ങളിലും ജ്യൂ ടൗണിലെ യൂസുഫ് ആർട് ഗ്യാലറി, യൂസുഫ് ബിൽഡിംഗ് എന്നിവിടങ്ങളിലെല്ലാം കൊളാറ്ററൽ പ്രോജക്ടുകളുണ്ട്.

പങ്കാളികളായ പ്രധാന കലാകാരന്മാർ[തിരുത്തുക]

30 രാജ്യങ്ങളിൽനിന്നായി 93 കലാകാരന്മാർ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഇതിൽ 14 പേർ മലയാളികളാണ്. ഒന്നാം ബിനാലെയിൽ പങ്കെടുത്ത വത്സൻ കൂർമ കൊല്ലേരി മാത്രമാണ് ഇത്തവണ പങ്കാളിയാകുന്നത്.[1]

പെപ്പർ ഹൗസ് റെസിഡൻസി പ്രോഗ്രാം[തിരുത്തുക]

കലാകാരന്മാർ ഒരിടത്തു താമസിച്ച് ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ കലാസൃഷ്ടികൾക്കു രൂപംകൊടുക്കുന്ന രീതിയാണ് ആർട് റെസിഡൻസി. ബിനാലെയുടെ ആദ്യ പതിപ്പിനുശേഷം ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാല് ജർമൻ കലാകാരന്മാരും കേരളത്തിലുള്ള 12 കലാകാരന്മാരുമാണ് പെപ്പർ ഹൗസിൽ താമസിച്ച് കലാപ്രവർത്തനം നടത്തിയത്. സ്വിസ് കൾച്ചറൽ ഓർഗനൈസേഷനായ പ്രോഹെൽ വെറ്റ്ഷ്യയുടേയും ഗോയ്‌ഥേ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഭാഗമായ ബാംഗ്ലൂർ റസിഡൻസിയുടെയും ധനസഹായവും സഹകരണവും ഈ പരിപാടിക്ക് ലഭിച്ചിരുന്നു. മലയാളി കലാകാരന്മാർക്ക് ബിനാലെ ഫൗണ്ടേഷനാണ് സഹായം നൽകിയത്. മണ്ഡേല ഹാളിലായിരുന്നു ഈ പ്രദർശനം.

  • ലിയോൺ - എണ്ണച്ചായ ചിത്രം
  • അന ബൊൻഹോഫ് (ജർമനി) - ഫോട്ടോഗ്രാഫുകൾ
  • ആമി ആത്മജ - എണ്ണച്ചായ ചിത്രം
  • സബിൻ ഹോർണിക് (ജർമനി) - സിൽക്ക് തുണിയിൽ പ്രത്യേകം പതിപ്പിച്ച വലിയ ഫോട്ടോഗ്രാഫുകളുടെ വിന്യാസം
  • ഇ.ജി. ചിത്ര - ഗർഭിണിയും കൈകളിൽ ബോക്‌സിംഗ് ഗ്ലൗസുകളും ധരിച്ച നഗ്നയായ സ്ത്രീയുടെ ശിൽപം
  • ഡാനിയൽ കോണൽ (ജർമനി)
  • കാർത്തിക്
  • അവന്തിക
  • കാതറിൻ വാൽ (ജർമനി)
  • ആൻഡ്രേ ലൂസൻ (ജർമനി)

ആർട്ടിസ്റ്റ് സിനിമ[തിരുത്തുക]

നൂറ് ദിനം നീളുന്ന ചലച്ചിത്രമേളയും ഈ ബിനലെയോടൊപ്പം സംഘടിപ്പിച്ചിരുന്നു. ക്യുറേറ്റർമാരിൽ അമർ കൻവർ, ആശിഷ് രാജാധ്യക്ഷ, അമൃത് ഗംഗാർ, ബീന പോൾ, സി.എസ്. വെങ്കിടേശ്വരൻ, റാഷ സാൾട്ടി, അമോൽ പലേക്കർ, മനോജ് നായർ, ഫൈസൽ ഖാൻ, ടാഷ ജിൻവാല, മധുശ്രീ ദത്ത എന്നിവർ ഉൾപ്പെടുന്നു.

സ്റ്റുഡന്റ്‌സ് ബിനാലെ[തിരുത്തുക]

എഫ്.ഐ.എ.ഇ (Foundationfor International Arts & Education), എഫ്.ഐ.സി.എ(Foundation for Indian Contemporary Art) എന്നിവയുടെ സഹകരണത്തോടെ ഭാരതത്തിലും പുറത്തുമുള്ള 36 കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 120 വിദ്യാർഥികളാണ് സ്റ്റുഡന്റ്‌സ് ബിനാലെയിലെ പങ്കാളികൾ.

ചിൽഡ്രൻസ് ബിനാലെ[തിരുത്തുക]

കുട്ടികളിലെ ചിത്രരചനാ പാടവത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ കുട്ടികളുടെ ബിനാലെ സംഘടിപ്പിച്ചിരുന്നത്. അന്തരിച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ 60 ചിത്രങ്ങൾ ബിനാലെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.[2]

സാമ്പത്തികം[തിരുത്തുക]

ആദ്യ ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഓൺലൈൻ വഴി ബിനാലെ ഫൗണ്ടേഷൻ ജനകീയ ധനസമാഹരണം നടത്തിയിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "കലയുടെ വൻകര". www.deshabhimani.com. ശേഖരിച്ചത് 7 ഡിസംബർ 2014.
  2. "കുട്ടികളുടെ ബിനാലെയ്ക്ക് തുടക്കം കുറിച്ച് ക്ലിന്റ് ചിത്ര പ്രദർശനം". www.mathrubhumi.com. ശേഖരിച്ചത് 16 ഡിസംബർ 2014.
  3. "കൊച്ചി മുസ്സിരിസ് ബിനാലെ: വിവാൻ സുന്ദരവും ഗീതാ കപൂറും 40 ലക്ഷം സംഭാവന നൽകും". www.mathrubhumi.com. ശേഖരിച്ചത് 13 ഡിസംബർ 2014.