മോനാ ഹത്തും
മോനാ ഹത്തും | |
---|---|
![]() Mona Hatoum in Valencia, 2021. | |
ജനനം | 1952 |
വിദ്യാഭ്യാസം | ബെയ്റൂത്ത് യൂണിവേഴ്സിറ്റി കോളേജ് |
പുരസ്കാരങ്ങൾ | ദൃശ്യകലകൾക്കുള്ള റോൾഫ് ഷോക്ക് പ്രൈസ് (2008) Premi Joan Miró (2011) |
ജർമനിയിലെ ബെർലിനും യുകെയിലെ ലണ്ടനും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കലാകാരിയാണ് മോനാ ഹത്തും( ജനനം : 1952). ശ്രദ്ധേയങ്ങളായ നിരവധി പ്രതിഷ്ഠാപനങ്ങൾ തീർത്തിട്ടുണ്ട്. 2011 ൽ ജോൺ മിറോ പ്രൈസ് ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
ലെബനണിൽ ബെയ്റൂട്ടിൽ ഒളിവിൽ താമസിച്ചു കൊണ്ടിരുന്ന പാലസ്തീനിയൻ ക്രിസ്ത്യൻ ദമ്പതികളുടെ മകളായി 1952-ൽ ജനിച്ചു. മോനാ ഹത്തുമിനും ലെബനണിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് യു.കെയിൽ ഒളിവിൽ കഴിയേണ്ടി വന്നു.
കൊച്ചി - മുസിരിസ് ബിനാലെ 2014 ൽ[തിരുത്തുക]
2014 ൽ കൊച്ചി - മുസിരിസ് ബിനാലെയിൽ 'അണ്ടർകറന്റ്' എന്ന പ്രതിഷ്ഠാപനം പ്രദർശിപ്പിച്ചിരുന്നു. വയറുകൾ കൊണ്ട് കൂട്ടിയിണക്കിയ ലൈറ്റ് ബൾബുകൾ വൃത്താകൃതിയിൽ സജ്ജീകരിച്ചിട്ടുള്ള പ്രതിഷ്ഠാപനമായ അണ്ടർകറന്റിൽ മിന്നിമറയുന്ന ലൈറ്റുകൾ അപായത്തിന്റെ മുന്നറിയിപ്പ് തരുന്നു. ഒരുപക്ഷേ ഈ മുന്നറിയിപ്പ് കുഴിബോംബുകളെ കുറിച്ചാകാം, അല്ലെങ്കിൽ വളഞ്ഞു പുളഞ്ഞൊഴുകിയെത്തുന്ന ലാവാപ്രവാഹത്തെ ̄ കുറിച്ചാകാം. [1]അണ്ടർകറണ്ടിനു പുറമെ 'റൂട്ട്‌സ് എപി' എന്ന കലാവിന്യാസവും മോന ഹത്തും ബിനാലെയിൽ ഒരുക്കിയിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- ജോൺ മിറോ പ്രൈസ്
അവലംബം[തിരുത്തുക]
- ↑ കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം. കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ. പുറങ്ങൾ. 202–203.
{{cite book}}
:|access-date=
requires|url=
(help)
അഭിമുഖങ്ങൾ[തിരുത്തുക]
Michael Archer, Phaidon Archer, M. Brett, G. De Zegher, C. ed., Mona Hatoum, Phaidon, Oxford, 1997
അധിക വായനയ്ക്ക്[തിരുത്തുക]
- Michael Archer, Guy Brett, and Catherine M. De Zegher, eds., Mona Hatoum, Phaidon, Oxford, 1997