മേരി വെലാർദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വിസ് കലാകാരിയാണ് മേരി വെലാർദി (ജനനം : 1977). ഇൻസ്റ്റലേഷൻ, വീഡിയോ, ചിത്രങ്ങള്, ഫോട്ടോ, ശബ്ദം എന്നീ മാധ്യമങ്ങളെല്ലാം ഇവർ സർഗ്ഗസൃഷ്ടിക്കായി ഉപയോഗപ്പെടുത്താറുണ്ട്.

ജീവിതരേഖ[തിരുത്തുക]

സ്വിറ്റ്സർലന്റിലെ ജനീവയിൽ ജനിച്ചു. ജനീവയും ഫ്രാൻസിലെ പാരീസും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

സൃഷ്ടികൾ[തിരുത്തുക]

സമയവുമായി അഗാധമായ ബന്ധം പുലർത്തുന്നവയും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും ഭാവിയുമായി ബന്ധപ്പെടുന്ന കണ്ണികൾ അടുത്തറിയാൻശ്രമിക്കുന്നവയുമാണ് മേരിവെലാർദിയുടെ സൃഷ്ടികൾ.

കൊച്ചി മുസിരിസ് ബിനലെ 2014 ൽ[തിരുത്തുക]

മേരി വെലാർദിയുടെ ഫ്യൂച്ചർപെർഫെക്റ്റ്, ട്വന്റി ഫസ്റ് സെഞ്ച്വറി എന്ന ഇൻസ്റ്റളേഷൻ കാണുന്നവർ

ഇരുപതാം നൂറ്റാണ്ടിലെ സയൻസ് ഫിക്ഷൻ പുസ്തകങ്ങളിൽ നിന്നും സിനിമകളിൽ നിന്നും പെറുക്കിയെടുത്തിട്ടുള്ള പ്രതിഷ്ടാപനമാണ് ഫ്യൂച്ചർപെർഫെക്റ്റ്, ട്വന്റി ഫസ്റ് സെഞ്ച്വറി (2006). ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സമയരേഖയാണ് ഈ കലാസൃഷ്ടി.ശാസ്ത്രമേഖലയിൽ നിന്നും ജനപ്രിയ സംസ്കാരത്തിൽ നിന്നും കണ്ടെടുത്ത രൂപങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ട് 'ഭാവിയുടെ ഓർമ്മ' സൃഷ്ടിക്കുകയാണ് വെലാർദി ചെയ്യുന്നത്. [1]

അവലംബം[തിരുത്തുക]

  1. "കൊച്ചി ബിനലെ കൈപ്പുസ്തകം 2014". |access-date= requires |url= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_വെലാർദി&oldid=2127575" എന്ന താളിൽനിന്ന് ശേഖരിച്ചത്