സുധീർ പട്‌വർധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുധീർ പട്‌വർധൻ
Sudhir Patwardhan.JPG
സുധീർ പട്‌വർധൻ കൊച്ചി- മുസിരിസ് ബിനലെ 2014 ൽ
ജനനം
മഹാരാഷ്ട്ര
മരണം1949 (വയസ്സ് 70–71)
വിദ്യാഭ്യാസംആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ്
തൊഴിൽചിത്രകാരൻ

ഭാരതീയനായ ചിത്രകാരനാണ് സുധീർ പട്‌വർധൻ.

ജീവിതരേഖ[തിരുത്തുക]

മഹാരാഷ്ട്രയിൽ ജനിച്ചു. പൂനെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ പഠിച്ചു. റേഡിയോളജിസ്റ്റാണ്. 2005 ൽ റേഡിയോളജിസ്റ്റിന്റെ തൊഴിലുപേക്ഷിച്ച് മുഴുവൻ സമയവും ചിത്രകലയ്ക്കായി നീക്കി വച്ചു. നഗരപ്രാന്തങ്ങളിലെ പാവപ്പെട്ടവരുടെ ദുരിതജീവിതം വരച്ചിടുന്നതിലൂടെ പ്രശസ്തനായി. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പട്വർധന്റെ അനവധി ചിത്രങ്ങൾ ലോകവ്യാപകമായി പൊതു, സ്വകാര്യ ശേഖരങ്ങളിൽ ഉണ്ട്. [1]

ബിൽഡിംഗ് എ ഹോം എക്സ്‌പ്ലോറിംഗ് ദ വേൾഡ്[തിരുത്തുക]

2014 ലെ കൊച്ചി-മുസ്സിരിസ് ബിനാലെയിൽ 'ബിൽഡിംഗ് എ ഹോം എക്സ്‌പ്ലോറിംഗ് ദ വേൾഡ്' എന്ന 15 അടി ഉയരമുള്ള മൂന്നു പാളികളുള്ള ചിത്രവും 1983-84 കാലഘട്ടത്തിൽ വരച്ച ചിത്രങ്ങളെ അടിസ്ഥാമാക്കിയുള്ള 'എൻകൗണ്ടേഴ്‌സ് ഇൻ ടൈം' ലിത്തോഗ്രാഫുകളും പ്രദർശിപ്പിച്ചിരുന്നു. ബിൽഡിംഗ് എ ഹോം എക്സ്പ്ലോറിംഗ് ദ വേൾഡിൽ മധ്യഭാഗത്തെ പാളി പീറ്റർ ബ്രൂഗലിന്റെ ബാബേൽ ഗോപുരമാണ്. റഷ്യൻ കലാകാരൻ വൽദിമിർ ടാറ്റ്‌ലിന്റെ മൂന്നാം ഇന്റർ നാഷണലിന്റെ സ്മാരകവും മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണവുമാണ് മറ്റു രണ്ടെണ്ണം. ആദ്യചിത്രത്തിൽ തന്നെ വളരെയധികം സ്വാധീിച്ച ബ്രിട്ടീഷ് കവി റൂത്ത് പെഡലിന്റെ ഉദ്ധരണികൾ രേഖപ്പെടുത്തിയിരിക്കുന്നു. [2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/ernakulam/news/3280090-local_news-ernakulam-%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF.html
  2. കൊച്ചി മുസിരിസ് ബിനലെ - 2014 കൈപ്പുസ്തകം

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുധീർ_പട്‌വർധൻ&oldid=2435712" എന്ന താളിൽനിന്ന് ശേഖരിച്ചത്