ഷാപൂർ പൊയാൻ
ഇറാൻ സ്വദേശിയായ പ്രതിഷ്ഠാപന കലാകാരനാണ് ഷാപൂർ പൊയാൻ. ന്യൂയോർക്കിലും ടെഹ്റാനിലുമായി കലാപ്രവർത്തനം നടത്തുന്നു. ഗൾഫിലും യൂറോപ്പിലും അമേരിക്കയുമെല്ലാം അനവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1]
ജീവിതരേഖ[തിരുത്തുക]
ടെഹറാനിൽ നിന്ന് ചിത്രകലയിൽ ബിരുദാനന്ദര ബിരുദം നേടിയ ശേഷം അമേരിക്കയിൽ ഉപരി പഠനം നടത്തി. 2013 ൽ ഗ്രീസിലെ മൈകോനാസ് ബിനാലെയിലും 2014 ലെ കൊച്ചി-മുസിരിസ് ബിനാലെ 2014 ലും പങ്കെടുത്തു. [2]==കൊച്ചി-മുസിരിസ് ബിനാലെ 2014== കൊച്ചി-മുസിരിസ് ബിനാലെ 2014 ൽ ദർബാർ ഹാൾ ഗ്യാലറിയിൽ ഷാപൂർ പൊയാനിന്റെ, ഒന്നാം ലോകമഹായുദ്ധത്തിൽ പിടിച്ചെടുത്ത ജർമൻ ഷെല്ലുകളുടെ ഫോട്ടോഗ്രാഫുകളുടെ മൺപാത്രത്തിലുള്ള പുനഃസൃഷ്ടിയായ 'സ്റ്റിൽ ലൈഫ്', വിവിധ മേഖലകളിൽ നിന്നുള്ള വാസ്തുശിൽപത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന 'അൺതിങ്കബിൾ തോട്ട്', ഇറാനിലെ ഉയരം കൂടിയ മലയുടെ താഴോട്ടു വലിക്കുന്ന ചിത്രമുള്ള, ആണവസ്‌ഫോടനങ്ങളുടെ ശരീര ശാസ്ത്രം ഓർമിപ്പിക്കുന്ന 'പീക് ഡമാവൻഡ്' എന്നിവ പ്രദർശിപ്പിച്ചിരുന്നു.
അവലംബം[തിരുത്തുക]
- ↑ "shahpour pouyan". www.shahpourpouyan.com. ശേഖരിച്ചത് 2015 മാർച്ച് 25. Check date values in:
|accessdate=
(help) - ↑ "യുദ്ധത്തേയും മികച്ച വാസ്തുശിൽപത്തേയും ബന്ധിപ്പിക്കുന്ന ഭ്രാന്ത് കണ്ടെത്തി ബിനാലെ കലാകാരൻ". janayugomonline.com. ശേഖരിച്ചത് 2015 മാർച്ച് 25. soft hyphen character in
|title=
at position 3 (help); Check date values in:|accessdate=
(help)