ക്രിസ്ത്യൻ വാൽഡ്‌വോഗൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്ത്യൻ വാൽഡ്‌വോഗൽ കൊച്ചി മുസിരിസ് ബിനലെ 2014 ൽ

കൊച്ചി മുസിരിസ് ബിനലെ 2014 ലും നിരവധി അന്തർദേശീയ കലാപ്രദർശനങ്ങളിലും പങ്കെടുത്തിട്ടുള്ള വാസ്തു ശിൽപ്പിയും കലാകാരനുമാണ് ക്രിസ്ത്യൻ വാൽഡ്‌വോഗൽ.

ജീവിതരേഖ[തിരുത്തുക]

1971 ൽ അമേരിക്കയിൽ ഓസ്റ്റിനിൽ ജനിച്ചു. സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

കൊച്ചി-മുസ്സിരിസ് ബിനാലെ 2014 ൽ[തിരുത്തുക]

'ദ എർത്ത് ടേൺസ് വിതൗട്ട് മീ' എന്ന ഇൻസ്റ്റലേഷൻ കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിൽ അവതരിപ്പിച്ചിരുന്നു. [1]താനില്ലാതെ കറങ്ങുന്ന ഭൂമിയെ പകർത്താനുള്ള ശ്രമമാണ് ഈ ഇൻസ്റ്റലേഷനിൽ നടത്തിയത്. 2010 മാർച്ച് 17 നാണ് ഇതിനായുള്ള യാത്രയിൽ വാൽഡ്ഫോഗൽ ഏർപ്പെട്ടത്. ഭൂമിയുടെ കിഴക്കോട്ടുള്ള ചലനത്തെ റദ്ദാക്കുന്നതിന് , അതേ വേഗതയിൽ ഒരു എയർക്രാഫ്റ്റിൽ പടിഞ്ഞാറിനെ ലക്ഷ്യമാക്കി പറക്കാൻ ഫോഗൽ തീരുമാനിച്ചു. സ്വിസ് എയർഫോഴ്സിന്റെ സൂപ്പർസോണിക് വിമാത്തിൽ മണിക്കൂറിൽ 1158 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചാരം. അദ്ദേഹത്തിന്റെ രാജ്യത്തെ ഭൂമിയുടെ കറക്കത്തിന്റെ വേഗതയാണിത്. അതേ വേഗതയിൽ ഒപ്പം സഞ്ചരിക്കുമ്പോൾ ഭൂമി കറങ്ങാതാകുന്നു. സ്വിസ് എയർഫോഴ്സിലെ അക്രോബാറ്റിക്സ് സംഘത്തിലെ പട്രൌളി സൂസേയുടെ നേതൃത്വത്തിലുള്ള സംഘവും പ്രകാശത്തേക്കാൾ വേഗതയിൽ ഈ ജെറ്റ് പറത്തിയ ഡാനി ഹൊയ്സ്ളിയേയുമുൾപ്പെടെ ഏതാണ്ട് നാൽപതു പേർ ഈ പദ്ധതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് . സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനെ ഈ വിന്യാസത്തിനായുള്ള യാത്രയിൽ ചിത്രീകരിക്കുന്നതിന് വിമാനത്തിന്റെ കോക്പിറ്റിനെ ഒരു പിൻഹോൾ ക്യാമറയായി ഉപയോഗിക്കുകയാണ് വാൽഡ്ഫോഗൽ ചെയ്തത്. ഓരോ ഡിഗ്രി രേഖാംശങ്ങളും നാലു മിനിട്ട് സമയത്തിനു തുല്യമായതിനാലാണ് വീഡിയോക്ക് അത്രയും സമയദൈർഘ്യം സ്വീകരിച്ചിരിക്കുന്നത്.

റീസന്റ്‌ലി, ദി നോൺ ഫ്ളാറ്റ് എർത്ത് പാരാഡിം പ്രതിഷ്ഠാപനം കാണുന്നയാൾ

രണ്ട് വെളിച്ചപേടകങ്ങളിലെ ബിംബങ്ങൾകൊണ്ടാണ് കൊച്ചി-മുസ്സിരിസ് ബിനാലെയിലെ വാൽഡ്ഫോഗലിന്റെ പ്രദർശം തുടങ്ങുന്നത്. ഭൂമിയുടെ ചലനം കൊണ്ട് മങ്ങിപ്പോയ നക്ഷത്രങ്ങളെ വെളിപ്പെടുത്തുന്ന സാധാരണ ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രങ്ങളാണ് 'എർത്ത്സ്റ്റിൽ'. വാനനിരീക്ഷകർ ഉപയോഗിക്കുന്നതും ഭൂമിയുടെ ചലം റദ്ദാക്കുന്നതുമായ ക്യാമറ ഉപയോഗിച്ചെടുത്ത നക്ഷത്രങ്ങളുടെ വ്യക്തമായ ചിത്രമാണ് 'സ്റ്റാർസ്റ്റിൽ'. കൃത്യമായ ഒരിടത്തു നിന്നുള്ള സൂര്യന്റെ പ്രതിബിംബവും ഇതോടൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ 'റീസന്റ്‌ലി, ദി നോൺ ഫ്ളാറ്റ് എർത്ത് പാരാഡിം' എന്നു പേരിട്ടിരിക്കുന്ന ഒരു സൃഷ്ടിയും അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു.[2]സ്ഥല കേന്ദ്രീകൃതമായ ഒരു പ്രതിഷ്ഠാപനമാണിത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-27.
  2. കൊച്ചി മുസിരിസ് ബിനലെ കൈപ്പുസ്തകം 2014. പുറങ്ങൾ. 85, 96. {{cite book}}: |access-date= requires |url= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിസ്ത്യൻ_വാൽഡ്‌വോഗൽ&oldid=3630096" എന്ന താളിൽനിന്ന് ശേഖരിച്ചത്