ബിജു ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാംഗ്ലൂർ സ്വദേശിയായ പ്രതിഷ്ഠാപന കലാകാരനും ചിത്രകാരനുമാണ് ബിജു ജോസ് (ജനനം : 1972).

ജീവിതരേഖ[തിരുത്തുക]

ഇറ്റലിയിലെ ബിയല്ലയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഐജിയാസിലും ബറോഡയിലെ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റിയിലും കലാപഠനം നടത്തി. വയാഗ്ര, ആസ്പിരിൻ എന്നീ ഗുളികകൾ ഉപയോഗിച്ച്, സൃഷ്ടിച്ച പ്രാർഥനയുടെയും പ്രതീക്ഷയുടെയും ചിഹ്നമായ ജപമാല എന്ന പ്രതിഷ്ഠാപനം ശ്രദ്ധേയമായിരുന്നു.

കൊച്ചി-മുസിരിസ് ബിനാലെ 2014[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെ 2014 ൽ ആസ്പിൻവാൾ ഹൗസിൽ 'സ്വിസ്റ്റിക് പോക്കറ്റ് നൈഫ്' എന്ന കലാസൃഷ്ടി പ്രദർശിപ്പിച്ചിരുന്നു. സ്വിസ് ആർമി കത്തിക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള വിവിധ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സോഡ ഓപ്പണറും സ്‌ക്രൂ ഡ്രൈവറും കത്രികകളും നഖംവെട്ടികളും എല്ലാം അടങ്ങിയ, പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ഒറ്റ ഉപകരണമാണ് സ്വിസ് ആർമി കത്തി. തികച്ചും സാധാരണമായ ഈ ഉപകരണത്തെ ത്രിശൂലവും അരിവാളും ചിരവയും ആനപ്പാപ്പാന്റെ തോട്ടിയുമെല്ലാമായി പരിവർത്തനം ചെയ്യിച്ചിരിരിക്കുന്നു. ഉപയോഗത്തിലും പ്രാധാന്യത്തിലും വ്യത്യസ്തങ്ങളായ പന്ത്രണ്ട് ഉപകരണങ്ങളാണ് സ്വിസ് ആർമി കത്തിയിലുള്ളത്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഇൻലാക്സ് ഫൈൻ ആർട്സ് അവാർഡ്
  • ഗൗതം ദാസപ്പ അവാർഡ്

അവലംബം[തിരുത്തുക]

  1. "സ്വിസ് ആർമി കത്തിക്കുള്ളിൽ ആയുധധാരിയായ ദൈവത്തെ കണ്ടെത്തുന്ന ബിനാലെ സൃഷ്ടി". metrokerala.com/. മൂലതാളിൽ നിന്നും 2015-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=ബിജു_ജോസ്&oldid=3639061" എന്ന താളിൽനിന്ന് ശേഖരിച്ചത്