അനീഷ് കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനീഷ് കപൂർ
അനീഷ് കപൂർ
ജനനം (1954-03-12) 12 മാർച്ച് 1954  (70 വയസ്സ്)
ദേശീയതഹോൺസെ കോളജ് ഓഫ് ആർട്ട്, ചെൽസി സ്കൂൾ ഓഫ് ആർട് ആൻഡ് ഡിസൈൻ
വിദ്യാഭ്യാസംദ ഡൂൺ സ്കൂൾ
ഹോൺസെ കോളജ് ഓഫ് ആർട്ട്
ചെൽസി സ്കൂൾ ഓഫ് ആർട് ആൻഡ് ഡിസൈൻ]
അറിയപ്പെടുന്നത്ശിൽപ്പം
പുരസ്കാരങ്ങൾടർണർ പ്രൈസ് 1991

ശിൽപ്പിയും ശ്രദ്ധേയമായ നിരവധി ഇൻസ്റ്റലേഷനുകളുടെ സ്രഷ്ടാവുമാണ് അനീഷ് കപൂർ(ജനനം : 1954). ടർണർ പുരസ്കാരവും 'ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2014 ൽ ഓക്സ്ഫോർഡ് സർവകലാശാല ഹോണററി ജോക്ടറേറ്റ് നല്കി.[1][2]

ജീവിതരേഖ[തിരുത്തുക]

Turning the World Upside Down, Israel Museum, 2010

മുംബൈയിൽ ജനിച്ച അനീഷ് കപൂർ 1970ൽ ഉപരിപഠത്തിനു വേണ്ടിയാണു ലണ്ടനിലെത്തി.[3][4] ഹോൺസെ കോളജ് ഓഫ് ആർട്ട്, ചെൽസി സ്കൂൾ ഓഫ് ആർട് ആൻഡ് ഡിസൈൻ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ലണ്ടൻ കേന്ദ്രമായി കലാപ്രവർത്തനം നടത്തുന്നു. 1990ലെ വെന്നീസ് ബിനാലെയിൽ ബ്രിട്ടനെ പ്രതിനിധീകരിച്ചത് ഇദ്ദേഹമായിരുന്നു.

പ്രശസ്തമായ പല കേന്ദ്രങ്ങളിലും ഇദ്ദേഹത്തിന്റെ ശിൽപ്പങ്ങളുണ്ട്. ചിക്കാഗോ മിലേനിയം പാർക്കിലെ ക്ളൌഡ് ഗേറ്റ്, ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സെന്ററിലെ സ്കൈ മിറർ, ലണ്ടൻ ഒളിംപിക്സ് വേദിയിൽ തീർത്ത ഓർബിറ്റ് തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. ലണ്ടനിലെ റോയൽ അക്കാദമി, ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് തുടങ്ങി പ്രശസ്തമായ ആർട്ട് ഗാലറികളിൽ പ്രദർശനം നടത്തിയിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനലെ 2014[തിരുത്തുക]

കൊച്ചി മുസിരിസ് ബിനലെ 2014 ൽ 'ഡിസെൻഷൻ' എന്ന കലാസൃഷ്ടി അവതരിപ്പിച്ചു. ആസ്പിൻവാളിൽ കായലിലേക്കു തുറന്നുകിടക്കുന്ന മുറിക്കുള്ളിലാണ് ഈ സൃഷ്ടി ഒരുക്കിയിരുന്നത്.[5]

ഡേർട്ടി കോർണർ[തിരുത്തുക]

പാരീസിലെ വെർസായ് പാലസിൽ നടന്ന തന്റെ പ്രദർശനത്തിൽ അവതരിപ്പിച്ച 'ഡേർട്ടി കോർണർ' എന്ന ഇൻസ്റ്റലേഷൻ വിവാദമായിരുന്നു. ഇൻസ്റ്റലേഷനെ കലാകാരൻ 'ക്വീൻസ് വജൈന' എന്ന് വിശേഷിപ്പിച്ചതോടെയാണ് ഇതിനെതിരെ പ്രതിഷേധമുയർന്നത്. 60 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ളതാണ് അനീഷ് കപൂറിന്റെ 'ഡേർട്ടി കോർണർ'.[6]

സൃഷ്ടികൾ[തിരുത്തുക]

 • ക്ളൌഡ് ഗേറ്റ്
 • എ ഫ്ലവർ
 • എ ഡ്രാമ ലൈക് എ ഡെത്ത്
 • ഡിസെൻഷൻ

പുരസ്കാരങ്ങൾ[തിരുത്തുക]

 • ടർണർ പുരസ്കാരം

അവലംബം[തിരുത്തുക]

 1. "Oxford Times".
 2. "Oxford announces honorary degrees for 2014". Archived from the original on 2014-06-28. Retrieved 2014-12-26.
 3. Wadhwani, Sita (2009-09-14). "Anish Kapoor". CNNGo.com. Retrieved 2012-03-26.
 4. [http://www.artsl ant.com/global/artists/show/1647-anish-kapoor "Anish Kapoor"]. ArtSlant. Retrieved 2012-03-26. {{cite web}}: Check |url= value (help); line feed character in |url= at position 17 (help)[പ്രവർത്തിക്കാത്ത കണ്ണി]
 5. "ചൂഴിയിലൂടെ കഥപറഞ്ഞ് ലോക പ്രശസ്ത കലാകാരൻ അനീഷ് കപൂർ". www.manoramanews.com. Retrieved 8 ജൂൺ 2015.
 6. "'ക്വീൻസ് വജൈന': ഇന്ത്യൻവംശജന്റെ ഇൻസ്റ്റലേഷഷൻ വിവാദമാകുന്നു". www.mathrubhumi.com. Archived from the original on 2015-06-08. Retrieved 8 ജൂൺ 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനീഷ്_കപൂർ&oldid=3793640" എന്ന താളിൽനിന്ന് ശേഖരിച്ചത്