പുനലൂർ രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ഒരു പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പുനലൂർ രാജൻ(ജനനം : ആഗസ്റ്റ് 1939).[1]. ബഷീറിന്റെതും അഴീക്കോടിന്റെതുമൊക്കെയായി നിരവധി ചിത്രങ്ങൾ ഇദ്ദേഹം എടുത്തിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിൽ ശൂരനാട്‌ എന്ന സ്ഥലത്ത്‌ 1939 ആഗസ്‌ത്‌ മാസത്തിൽ ജനിച്ചു. വളർന്നതും സ്‌കൂൾ വിദ്യാഭ്യാസം ചെയ്‌തതും പുനലൂരിൽ. പുനലൂർ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ കവിതയും കഥകളുമെഴുതി തുടർച്ചയായി സമ്മാനങ്ങൾ നേടിയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര രവിവർമ്മ ആർട്ട്‌സ്‌ സ്‌കൂളിൽ ചേർന്നു പഠിച്ചു പെയിന്റിംഗിൽ ഡിപ്ലോമ നേടി.

റഷ്യയിലെ മോസ്‌ക്കോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലും മോസ്‌ക്കോവിലെ സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സിനിമട്ടോഗ്രാഫിയിലും പഠിച്ചു. സിനിമട്ടോഗ്രാഫിയിൽ പരിശീലനം നേടിയെങ്കിലും സിനിമാലോകത്തിലേക്കു പോയില്ല. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ആർട്ടിസ്‌റ്റ്‌ ഫോട്ടോ ഗ്രാഫറായി പ്രവർത്തിച്ചു.

സോവിയറ്റുയൂണിയന്റെ മിക്കരാജ്യങ്ങളിലും-പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ അനേക ഇടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്[2].

കൃതികൾ[തിരുത്തുക]

  1. ബഷീർ 100 ചിത്രങ്ങൾ
  2. മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ - യാത്രാക്കുറിപ്പുകൾ
  3. ബഷീർ - ഛായയും ഓർമ്മയും

പുരസ്‌ക്കാരങ്ങൾ[തിരുത്തുക]

1983-ൽ സോവിയറ്റ്ലാന്റ് നെഹ്രു പുരസ്‌ക്കാരം ലഭിച്ചു. [3]

അവലംബം[തിരുത്തുക]

  1. "കാലത്തിന്റെ അടയാളങ്ങൾ" (PDF). മലയാളം വാരിക. 2012 സെപ്റ്റംബർ 14. ശേഖരിച്ചത് 2013 ഫെബ്രുവരി 11.
  2. "അനർഘനിമിഷങ്ങളുടെ സൂക്ഷിപ്പുകാരൻ" (PDF). മലയാളം വാരിക. 2012 സെപ്റ്റംബർ 14. ശേഖരിച്ചത് 2013 ഫെബ്രുവരി 11.
  3. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1343
"https://ml.wikipedia.org/w/index.php?title=പുനലൂർ_രാജൻ&oldid=3103001" എന്ന താളിൽനിന്ന് ശേഖരിച്ചത്