പുരമുണ്ടേക്കാട് ശ്രീ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം: മലപ്പുറം ജില്ലയിലെ പുരതാന മഹാദേവക്ഷേത്രം. ഒരടിയോളം പൊക്കമ്മുള്ള ഇവിടുത്തെ സ്വയംഭൂലിംഗം പ്രസിദ്ധിയാർജിച്ചതാണ്. മുണ്ടേക്കാട്ട് ശിവ പ്രതിഷ്ഠ കിഴക്കു ദർശനം നൽകിയിരിക്കുന്നത്. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]

പുരമുണ്ടേക്കാട്ട്_മഹാദേവക്ഷേത്രം

ഉപദേവന്മാർ[തിരുത്തുക]

പുരമുണ്ടേക്കാട്ടപ്പനെ കൂടാതെ അവിടെ ധാരാളം ഉപദേവതാ പ്രതിഷ്ഠകൾ ഉണ്ട്. മഹാവിഷ്ണു, ഗണപതി, ദക്ഷിണാമൂർത്തി, അയ്യപ്പൻ, കൃഷ്ണൻ എന്നിദേവന്മാരുടെ ഉപദേവ പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ ഉണ്ട്. കിഴക്കേ നമസ്കാര മണ്ഡപത്തിലായി രണ്ടു നന്ദികേശ്വര പ്രതിഷ്ഠകളും ഉണ്ട്. പടിഞ്ഞാറേ മൂലയിലായുള്ള ഭൂമിദാനപ്രതിഷ്ഠയുള്ള കൃഷ്ണന്റെ ദേവാലയവും പ്രസിദ്ധമാണ്.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

മലപ്പുറം ജില്ലയിലെ എടപ്പളിനടുത്ത് രണ്ടു കിലോമീറ്റർ ദൂരെയായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“