ദശമൂലാരിഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആയുർവേദത്തിലെ ഒരു അരിഷ്ട ഔഷധയോഗമാണ് ദശമൂലാരിഷ്ടം(Dasamoolarishtam). വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നൽകിവരുന്നു. മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം.

ചേരുവകളും സംസ്കരണവിധിയും[തിരുത്തുക]

ദശമൂലം (ഓരില, മൂവില, ചെറുവഴുതിന, വെൺവഴുതിന, കൂവളം, കുമിഴ്, പാതിരി, പയ്യാഴാന്ത, മുഞ്ഞ എന്നിവയുടെ വേര്, ഞെരിഞ്ഞിൽ), പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, ചിറ്റമൃത്, നെല്ലിക്കാത്തോട്, കൊടിത്തൂവവേര്, കരിങ്ങാലിക്കാതൽ, വേങ്ങാക്കാതൽ, കടുക്കാത്തോട്, കൊട്ടം, മഞ്ചട്ടി, ദേവതാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്കിൻവേര്, വ്ലാങ്ങാക്കായ്, താന്നിക്കായ്തോട്, താഴുതാമവേര്, കാട്ടുമുളകിൻവേര്, ജടാമാഞ്ചി, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ത്രികോല്പക്കൊന്ന, അരേണുകം, ചിറ്റരത്ത, തിപ്പലി, അടയ്ക്കാമണിയൻ, കച്ചോലം, വരട്ടുമഞ്ഞൾ, ശതകുപ്പ, പതിമുകം, നാഗപ്പൂവ്, മുത്തങ്ങാ, കുടകപ്പാലയരി, അഷ്ടവർഗം എന്നിവയെല്ലാം ചേർത്ത് വിധിപ്രകാരം കഷായം വച്ച് ഊറ്റിയെടുത്ത് ആ കഷായത്തിൽ ഇരുവേലി, ചന്ദനം, ജാതിക്കാ, ഗ്രാമ്പു, ഇലവംഗം, തിപ്പലി ഇവ പൊടിച്ചുചേർത്ത് വേണ്ടത്ര താതിരിപ്പൂവും ശർക്കരയും തേനും കലക്കിച്ചേർത്തശേഷം പുകച്ച് നെയ്പുരട്ടി പാകമാക്കിയ ഒരു മൺപാത്രത്തിലാക്കി ശീലമൺചെയ്ത് ഈർപ്പമില്ലാത്ത മണ്ണിനടിയിൽ ഒരു മാസം കുഴിച്ചിടുന്നു. പുറത്തെടുത്ത് നല്ലതുപോലെ അരിച്ച് കുപ്പികളിൽ സൂക്ഷിക്കാം.

ദശമൂലാരിഷ്ടം എന്ന ഈ യോഗം സഹസ്രയോഗം, ദൈഷജ്യരത്നാവലി തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദശമൂലാരിഷ്ടം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദശമൂലാരിഷ്ടം&oldid=3136006" എന്ന താളിൽനിന്ന് ശേഖരിച്ചത്