അടയ്ക്കാമണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടയ്ക്കാമണിയൻ
Sphaeranthus indicus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. indicus
Binomial name
Sphaeranthus indicus
അടയ്ക്കാമണിയൻ
സംസ്കൃതത്തിലെ പേര്ഹപുഷാ, ഹപുഷ്പാരമണി
വിതരണംവയലുകളിലും വയൽ‌വരമ്പിലും
രാസഘടങ്ങൾയൂജിനോൾ, ഗ്ലൂക്കോസൈഡ് ഇലയിലും തണ്ടിലും സ്ഫീറാന്തിൻ
രസംകടു,തിക്തം
ഗുണംരൂക്ഷം, തീക്ഷ്ണം, ലഘു
വീര്യംഉഷ്ണം
വിപാകം‍കടു
ഔഷധഗുണംകഫം, വാതം, ദഹനശക്തി, രക്തശുദ്ധി

ആസ്റ്ററേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് അടയ്ക്കാമണിയൻ. (ശാസ്ത്രീയനാമം: Sphaeranthus indicus).

വിതരണം[തിരുത്തുക]

കേരളത്തിൽ അങ്ങോളമിങ്ങോളം വയലുകളിലും വരമ്പുകളിലും ധാരാളമായി വളരുന്നു. ഈർപ്പത്തിന്റെ സാന്നിധ്യം ആവശ്യമാണ്‌.

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം :കടു, തിക്തം
  • ഗുണം :രൂക്ഷം, ലഘു, തീക്ഷ്ണം
  • വീര്യം :ഉഷ്ണം
  • വിപാകം :കടു

[1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം [1]

വിവരണം[തിരുത്തുക]

അരമീറ്ററോളം ഉയരമുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

  • ഔഷധഉപയോഗങ്ങൾ ഒന്നും ശാസ്ത്രീയമായി തെളിയിച്ചവ ആകണമെന്നില്ല.

ഔഷധമാത്ര - ചൂർണ്ണം - 3 മുതൽ 5 ഗ്രാം വരെ. തൈലം - 1 മുതൽ 2 തുളളി വരെ. മൂത്രതടസ്സം മാറ്റുവാൻ - 4 മുതൽ 6 തുളളിവരെ. കൂടുതൽ വിവരങ്ങൾ -

  • ഹപുഷ്പാ കടു തിക്തോഷ്ണാ ഗൂരൂവാതവലാ സജിത്

പ്രദരോദരവീട് ബന്ധ ശുലഗുൽമാർശസാം ഹിതാ. - രാജനിഘണ്ടു.

  • ഹപുഷ്പാ തൂവരാ തിക്താ കടുഷ്ണാ ദീപനി ഗൂരൂ

ഗ്രഹണി ഗൂല്മാ ശുലാർശോ വാതപിത്തോദരാപഹാ - രാജനിഘണ്ടു.

  • ഗർഭിണികൾ നിരന്തരമായി ഉപയോഗിച്ചാൽ ഗർഭപാതമുണ്ടാകും.[അവലംബം ആവശ്യമാണ്]
  • കേരളത്തിൽ ഉപയോഗിക്കുന്ന സുര്യകാന്തികൂലത്തിൽപ്പെട്ട സ്ഫീറാന്തസ് ഇൻസിക്കസ് ലീൻ എന്ന സസ്യത്തിൻറ രസാദിഗൂണങ്ങൾ -

രസം - തിക്തം, കടു. ഗൂണം - ലഘു, രൂക്ഷം. വീര്യം - ഉഷ്ണം. വിപാകം - കടു.

  • വിശ്വവിജ്ഞാനകോശത്തിൽ അടയ്ക്കാമണിയൻ എന്ന ഈ സസ്യത്തെ വിവരിക്കുന്നത് ഇങ്ങനെയാണ് - ഇത് സൂര്യകാന്തികൂലത്തിൽപ്പെട്ട ഔഷധിയാണ്. ചെടിയ്ക്ക് ആകെ ശക്തിയായ ഗന്ധമുണ്ട്. അരമീറ്റർ ഉയരത്തിൽ വളരൂന്നു. ഈ ചെടിയുടെ ഇലകൾ ഒന്നിടവീട്ടുളള മുട്ടുകളിൽ കാണപ്പെടുന്നു. ഇലടുടെ വക്ക് പല്ലുകൾ പോലെ പലതായി ഭാഗിച്ചാണ് ഇരിക്കുന്നത്. ഇലഞെട്ട് കാണ്ധത്തോട് ചേരുന്ന ഭാഗം ചിറകുകൾ പോലെയാണ്.
  • ഭാഷനാമങ്ങൾ - സംസ്കൃതം - മുണ്ധി, ഭിക്ഷു, തപോധന.

ഹിന്ദി - ഗോരസ്, മുണ്ധീ. തമിഴ് - വിഷ്ണുകരരണ്ടയ്.

  • ഭാവപ്രകാശനിഘണ്ടുവിൽ രണ്ട് തരം ഹപുഷയെപ്പറ്റി പറയുന്നു. വിസ്രഗന്ധാ, പലാശീ എന്നൊക്കെ നാമങ്ങൾ ഉളളതുകാരണം മാംസത്തിെൻറ ഗന്ധമായും രൂപമായും ഈ സസ്യത്തിന് സാദൃശ്യമുണ്ട്.
  • ഈ സസ്യം സന്ദിഗ്ദ്ധദ്രവ്യമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ഔഷധസസ്യങ്ങൾ - ഡോ. എസ് .നേശമണി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഫ്ലവേഴ്സ് ഒഫ് ഇൻഡ്യ

"https://ml.wikipedia.org/w/index.php?title=അടയ്ക്കാമണിയൻ&oldid=3498452" എന്ന താളിൽനിന്ന് ശേഖരിച്ചത്