Jump to content

കല്കി കോക്ളിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്കി കോക്ളിൻ
ക്യാമറയിൽ പുഞ്ചിരിക്കുന്ന കോക്ളിൻ
2016 ൽ ഒരു പ്രൊമോഷണൽ പരിപാടിയിൽ കോക്ളിൻ
ജനനം (1984-01-10) 10 ജനുവരി 1984  (40 വയസ്സ്)
ദേശീയതഫ്രഞ്ച്[1]
കലാലയം യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ
തൊഴിൽഅഭിനേത്രി, എഴുത്തുകാരി
സജീവ കാലം2008–സജീവം
ജീവിതപങ്കാളി(കൾ)അനുരാഗ് കശ്യപ് (m. 2011; div. 2015)
ബന്ധുക്കൾകോക്ളിൻ കുടുംബം കാണുക

കല്കി കോക്ളിൻ (/ˈkʌlki kˈklæ̃/ ; ജനനം. 10 ജനുവരി1984) ഫ്രഞ്ച് അഭിനേത്രിയും എഴുത്തുകാരിയുമാണ്. താമസിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും ആദ്യം ഇന്ത്യയിലായിരുന്ന ഈ നടി ഹിന്ദി ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമാകുകയും ദേശീയ അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയും കൂടാതെ ഫിലിം ഫെയർ അവാർഡും രണ്ടു സ്ക്രീൻ അവാർഡുകളും നേടുകയും ചെയ്തിട്ടുണ്ട്. സിനിമകളിൽ അഭിനയിക്കുന്നതു കൂടാതെ കോക്ളിന് ഇന്ത്യയിൽ നാടകത്തിൽ സ്ഥിരം സാന്നിധ്യവുമുണ്ട്.

ഫ്രഞ്ച് മാതാപിതാക്കൾക്ക് പോണ്ടിച്ചേരിയിൽ ജനിച്ച കോക്ളിൻ ചെറുപ്രായത്തിൽ തന്നെ തിയേറ്ററിൽ എത്തിയിരുന്നു. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഗോൾഡ്സ്മിത്ത്സിൽ നാടക പഠനങ്ങൾ നടത്തുകയും പ്രാദേശിക നാടക കമ്പനിയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനു ശേഷം 2009-ൽ ദേവ്. ഡി എന്ന ചലച്ചിത്രത്തിൽ സഹനടിയുടെ വേഷത്തിൽ തന്റെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഏറ്റവുമധികം ബോക്സാഫീസ് വിജയം കൈവരിച്ച രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് അഭിനയിച്ച സിന്ദഗി ന മിലേഗി ദൊബാര (2011), യെഹ് ജവാനി ഹേ ദീവാനി (2013) എന്നീ ചിത്രങ്ങളിൽ രണ്ടും ഫിലിംഫെയറിൽ മികച്ച സഹനടിക്കുള്ള നാമനിർദ്ദേശ പത്രിക നേടി. കോക്ളിൻ ക്രൈം ത്രില്ലറായ ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011) എന്ന ചലച്ചിത്രത്തിന്റെ സഹ തിരക്കഥാകൃത്താകുകയും പിന്നീട് അതിൽ പ്രധാന വേഷം അഭിനയിക്കുകയും ചെയ്തു.

രാഷ്ട്രീയ നാടകമായ ഷാങ്ഹായ് (2012), സൂപ്പർ നാച്വറൽ ത്രില്ലർ ആയ ഏക് തി ഡയൻ (2013) തുടങ്ങിയ വാണിജ്യ ചിത്രങ്ങളിൽ കോക്ളിൻ അഭിനയിക്കുകയും 2015-ൽ പുറത്തിറങ്ങിയ കോമഡി ഡ്രാമ വെയിറ്റിംഗ് (2015), എ ഡെത്ത് ഇൻ ദി ഗുഞ്ച് (2016) എന്നീ സ്വതന്ത്ര ത്രില്ലർ ചിത്രങ്ങളിലെ അഭിനയത്തിന് പ്രശംസ നേടിക്കൊടുക്കുന്നതിനൊപ്പം അവരുടെ വിജയത്തെ നിലനിർത്തുകയും ചെയ്തു. മാർഗരിറ്റ വിത്ത് എ സ്ട്രോ (2014) എന്ന നാടകത്തിൽ സെറിബ്രൽ പൾസി ബാധിച്ച ചെറുപ്പക്കാരിയായ യുവതിയുടെ അഭിനയത്തിന് അന്താരാഷ്ട്രാതലത്തിലുള്ള ഒരു നാഷണൽ ഫിലിം അവാർഡും സ്പെഷ്യൽ ജൂറി അവാർഡും നേടി. എഐബിസിന്റെ ഇറ്റ്സ് യുവർ ഫാൾട്ട്, കൾച്ചറൽ മെഷീൻസിന്റെ പ്രിന്റിങ് മെഷീൻ, നോയിസ്, വൈ-ഫിലിംസ് വെബ് സീരീസ് മാൻസ് വേൾഡ് എന്നിവയുൾപ്പെടെയുള്ള വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ വേണ്ടി അഡ്വക്കേറ്റായി വാദിക്കാൻ ഒരു വേദി അല്ലെങ്കിൽ ചർച്ചാവേദിയായി യുട്യൂബ് ആണ് കോക്ളിൻ ഉപയോഗിച്ചിരുന്നത്.

തന്റെ സിനിമാജീവിതം കൂടാതെ, കോക്ളിൻ നിരവധി നാടകങ്ങളിൽ എഴുതുകയും നിർമ്മിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. കോക്ളിനും കൂടി ചേർന്നെഴുതിയ സ്കെൽറ്റൺ വുമൺ (2009) എന്ന നാടകത്തിന് ദ മെട്രോപ്ലസ് പുരസ്കാരം നേടിക്കൊടുത്തു. കളർ ബ്ലൈൻഡ് (2014), സ്റ്റേജിൽ സംവിധായികയായും ലിവിംഗ് റൂം (2015) എന്ന ട്രാജികോമഡി നാടകത്തിലും അരങ്ങേറ്റം കുറിച്ചു. കോക്ളിൻ ഗ്രേറ്റ് എസ്കേപ്പ് എന്ന പേരിൽ ഒരു ട്രാവൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അത് 2016 സെപ്തംബറിൽ ഫോക്സ് ലൈഫിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഒരു ആക്റ്റിവിസ്റ്റ് കൂടിയായ കോക്ളിൻ ആരോഗ്യവും വിദ്യാഭ്യാസവും മുതൽ സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും വരെയുള്ള വിവിധ കാര്യങ്ങളിൽ പ്രോത്സാഹനം നടത്തിവരുന്നു. സിനിമാ നിർമ്മാതാവ് അനുരാഗ് കശ്യപിനെ വിവാഹം ചെയ്തെങ്കിലും 2011 മുതൽ 2015 വരെ മാത്രമേ വിവാഹജീവിതം തുടർന്നുള്ളൂ.

ജീവിതരേഖ

[തിരുത്തുക]

കൽക്കി കോക്ളിൻ 1984 ജനുവരി 10 ന് ഇന്ത്യയിലെ പോണ്ടിച്ചേരിയിൽ ജനിച്ചു. ഫ്രഞ്ച് മാതാപിതാക്കളായ ജോയൽ കോക്ളിൻ, ഫ്രാൻസിസ് അർമാണ്ടി എന്നിവർ ഫ്രാൻസിലെ ആംഗർസിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരായിരുന്നു[2].[3] ഈഫൽ ഗോപുരത്തിന്റെ രൂപകല്പനയിലും നിർമ്മാണത്തിലും ഒരു പ്രധാന ഘടകം വഹിച്ച ഒരു ഫ്രഞ്ച് ഘടന എൻജിനിയറായിരുന്ന മൗറിസ് കോക്ളിന്റെ പിന്തുടർച്ചക്കാരിയായിരുന്നു കോക്ളിൻ.[4] കോക്ളിന്റെ മാതാപിതാക്കൾ ശ്രീ അരബിന്ദോയുടെ ഭക്തന്മാരായിരുന്നു. അവർ തന്റെ ബാല്യകാലം കൂടുതലും ഓറോവില്ലെയിൽ ആണ് ചിലവഴിച്ചത്.[5] പിന്നീട് കുടുംബം തമിഴ്നാട്ടിലെ ഊട്ടിയിലെ കല്ലട്ടിഗ്രാമത്തിൽ താമസിക്കുകയും അവിടെ കോക്ളിന്റെ പിതാവ് ഒരു ഹാങ്ങ് ഗ്ലൈഡറിന്റെയും, അൾട്രാലൈറ്റ് എയർക്രാഫ്റ്റിന്റെയും ബിസിനസ്സ് രൂപകൽപ്പന ചെയ്തു.[6]

സിനിമകൾ

[തിരുത്തുക]
Key
Films that have not yet been released ഇതുവരെ പുറത്തുവിട്ടില്ലാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
Film
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2007 ലഗാ ചുനാരി മേൻ ദാഗ് കാമിയോ അപ്പീയറൻസ്[7]
2009 ദേവ്.ഡി ചന്ദ്രമുഖി [മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ്]
2010 ദ ഫിലിം ഇമോഷണൽ അത്യചാർ സോഫി
2010 ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് രൂത്ത് എഡ്സർ
2011 ഷെയിത്താൻ അമൃത "അമി" ജെയ്ശങ്കർ
2011 സിന്ദഗി ന മിലേഗി ദൊബാര നടാഷ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിനു നാമനിർദ്ദേശം ചെയ്തു
2011 മൈ ഫ്രൻഡ് പിന്റോ മാഗി
2011 തൃഷ്ണ ഹർസെൽഫ് കാമിയോ അപ്പീയറൻസ്[8]
2012 Shanghai ശാലിനി സഹായ്
2013 ഏക് തി ഡയൻ ലിസ ദത്ത്
2013 യെഹ് ജവാനി ഹേ ദീവാനി ആദിതി മെഹ്റ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിനു നാമനിർദ്ദേശം ചെയ്തു
2014 ഹാപ്പി എൻഡിങ് വിശാഖ
2015 മാർഗരിറ്റ വിത്ത് എ സ്ട്ര ലൈല ദേശീയ ചലച്ചിത്ര അവാർഡ് - സ്പെഷ്യൽ ജൂറി അവാർഡ്
2015 വെയിറ്റിംഗ് താര ദേശ്പാണ്ഡെ
2015 അൺ പ്ലസ് വൺ ഹർസെൽഫ് കാമിയോ അപ്പീയറൻസ്[9]
2015 കാഷ് എൽസ്ബെത്ത് കാമിയോ അപ്പീയറൻസ്[10]
2016 ഫ്രീഡം മാറ്റേഴ്സ് ഹർസെൽഫ് ഡോക്യുമെന്ററി ഫിലിം
2016 'ലിവിംഗ് ഷേക്സ്പിയർ' ഹർസെൽഫ് ബി.ബി.സി. ഡോക്യുമെന്ററി ഫിലിം
2016 എ ഡെത്ത് ഇൻ ദ ഗുൻച് മിമി
2016 മന്ത്ര പിയ കപൂർ
2017 നേക്കെഡ് സാൻഡി Short film[11]
2017 ജിയ ഔർ ജിയ ജിയ
2017 റിബ്ബൺ സഹാന മെഹ്റ
2017 ദ തോട്ട് ഓഫ് യു ഷോർട്ട് ഫിലിം
2017 Scholarship Film has yet to be released എമിലി ജോൺസൺ Filming
2017 Azmaish – Trials of Life Film has yet to be released Filming
2018 Gully Boy Film has yet to be released Filming[12]
ടെലിവിഷൻ
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2015 മാൻസ് വേൾഡ് കാമിയോ അപ്പീയറൻസ്
2016 കൽകിസ് ഗ്രേറ്റ് എസ്കേപ്പ് Herself/ Host[13] 8 എപ്പിസോഡുകൾ[14]
2016 Shockers എപ്പിസോഡ്:"Home At Last"[15]
2017 Smoke Film has yet to be released Post-production[16]

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം സിനിമ അവാർഡ് കാറ്റഗറി റിസൾട്ട് Ref.
2009 സ്കെൽട്ടൻ വുമൺ മെട്രോ പ്ലസ് പ്ലേ റൈറ്റ് അവാർഡ് മികച്ച ഇംഗ്ലീഷ് തിയേറ്റർ സ്ക്രിപ്റ്റ് വിജയിച്ചു
2010 ദേവ്.ഡി ഫിലിംഫെയർ പുരസ്കാരങ്ങൾ മികച്ച സഹ നടി വിജയിച്ചു
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് മികച്ച സഹ നടി നാമനിർദ്ദേശം [17]
നിർമ്മാതാക്കൾ ഗിൽഡ് ഫിലിം അവാർഡ്സ് മികച്ച സഹനടിക്കുള്ള പിന്തുണ നാമനിർദ്ദേശം [18]
2012 സിന്ദഗി ന മിലേഗി ദൊബാര ഫിലിംഫെയർ പുരസ്കാരങ്ങൾ മികച്ച സഹ നടി നാമനിർദ്ദേശം
ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് മികച്ച സഹ നടി നാമനിർദ്ദേശം [19]
സ്ക്രീൻ അവാർഡ് മികച്ച എൻസെമ്പിൾ കാസ്റ്റ് വിജയിച്ചു [20]
ഷെയിത്താൻ മികച്ച നടി നാമനിർദ്ദേശം
മികച്ച വില്ലൻ നാമനിർദ്ദേശം
മികച്ച എൻസെമ്പിൾ കാസ് നാമനിർദ്ദേശം
സ്റ്റാർഡസ്റ്റ് അവാർഡുകൾ മികച്ച നടി നാമനിർദ്ദേശം [21]
ഗ്ലോബൽ ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ ഹോണർസ് മികച്ച സഹ നടി വിജയിച്ചു
2014 യെഹ് ജവാനി ഹേ ദീവാനി ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് മികച്ച സഹ നടി നാമനിർദ്ദേശം [22]
ഫിലിംഫെയർ പുരസ്കാരങ്ങൾ മികച്ച സഹ നടി നാമനിർദ്ദേശം
സ്ക്രീൻ അവാർഡ്സ് മികച്ച സഹ നടി നാമനിർദ്ദേശം [23]
നിർമ്മാതാക്കൾ ഗിൽഡ് ഫിലിം അവാർഡ്സ് മികച്ച സഹനടിക്കുള്ള പിന്തുണ നാമനിർദ്ദേശം [24]
2016 മാർഗരിറ്റ വിത്ത് എ സ്ട്ര റ്റാൾഇൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ മികച്ച നടി വിജയിച്ചു [25]
ഏഷ്യൻ ഫിലിം അവാർഡ്സ് മികച്ച നടി നാമനിർദ്ദേശം
ഗോൾഡൻ സ്പേസ് നീഡിൽ അവാർഡ് മികച്ച നടി Runner-up
വാൻകോവർ ഇന്റർനാഷണൽ വുമൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനയം വിജയിച്ചു [26]
സ്ക്രീൻ അവാർഡ് മികച്ച നടി (ജൂറി) വിജയിച്ചു
മികച്ച നടി നാമനിർദ്ദേശം
FOI ഓൺലൈൻ അവാർഡ്സ് മുഖ്യ കഥാപാത്രത്തിലെ മികച്ച നടി നാമനിർദ്ദേശം [27]
ടൈംസ് ഓഫ് ഇന്ത്യ ഫിലിം അവാർഡ് മികച്ച നടി(Critics) വിജയിച്ചു [28]
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രത്യേക ജൂറി പുരസ്കാരം വിജയിച്ചു
2017 എ ഡെത്ത് ഇൻ ദ ഗൺച് കാലിഡോസ്കോപ്പ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒരു നടിയെന്ന മികച്ച പ്രകടനം നാമനിർദ്ദേശം [29]
2018 FOI ഓൺലൈൻ അവാർഡ്സ്, ഇന്ത്യ മികച്ച സഹനടിക്കുള്ള പിന്തുണ നാമനിർദ്ദേശം [30]
ബെസ്റ്റ് പെർഫോർമൻസ് ബൈ ആൻ എൻസെമ്പിൾ കാസ്റ്റ് വിജയിച്ചു
Koechlin in a white dress smiling at the camera
Koechlin at the Mumbai Drama School
Koechlin smiling at a camera.
Koechlin at Puma's "Do You?" Campaign
Koechlin walking the ramp in gold dress.
Koechlin at the 2014 Lakme Fashion Week
Koechlin posing for the camera with Zindagi Na Milegi Dibara co-stars Abhay Deol, Farhan Akhtar, Katrina Kaif
Koechlin at a 2011 press conference for Zindagi Na Milegi Dobara at Chandigarh
Koechlin looking away from the camera
Koechlin at a promotional event for Nokia Lumia

അവലംബം

[തിരുത്തുക]
  1. Chabert, Fleur. "Kalki Koechlin, la star française de Bollywood". Ouest-France. Retrieved 9 January 2018.
  2. "Don't believe Wikipedia, says birthday girl Kalki Koechlin". NDTV. 10 January 2013. Archived from the original on 13 September 2015. Retrieved 10 January 2013.
  3. "A lot of times I have had to defend my Indian-ness: Kalki Koechlin". Hindustan Times. 9 November 2014. Archived from the original on 27 January 2016. Retrieved 21 January 2016.
  4. Kumar, Sunaina (2 June 2012). "Cinema: Fair Factor". Tehelka Magazine. 9 (22). Retrieved 26 January 2016.
  5. "My Upbringing Helps Me Find My Voice And Opinion, Says Kalki Koechlin". CNN-News18. 22 October 2017. Retrieved 26 December 2017.
  6. "Kalki Koechlin". Hindustan Times. 15 March 2013. Archived from the original on 23 February 2016. Retrieved 14 February 2016.
  7. "Kalki Koechlin is back with three new films". Sify. Retrieved 20 January 2018.
  8. "Watch out for Anurag Kashyap, Kalki in 'Trishna'". CNN-News18. 11 July 2012. Retrieved 13 December 2015.
  9. "Un + Une". AlloCiné. Archived from the original on 2 February 2017. Retrieved 31 January 2017.
  10. Bhaskaran, Gautaman (27 October 2016). "Two Indian movies, vastly different, play at Tokyo Film Fest". Hindustan Times. Retrieved 31 December 2016.
  11. Sharma, Dhanshri (8 March 2017). "In Naked, Kalki Koechlin Stars As Actress Whose Sex Scene Goes Viral". NDTV. Archived from the original on 14 April 2017. Retrieved 14 April 2017.
  12. "Alia Bhatt, Ranveer Singh's 'Gully Boy' goes on floors today". Daily News and Analysis. 14 January 2018. Retrieved 31 January 2018.
  13. "Kalki Koechlin's 4,000km biking trip to the Northeast with her father will inspire you to travel". India Today. 1 September 2016. Archived from the original on 4 September 2016. Retrieved 5 September 2016.
  14. "Episodes". Hotstar. Archived from the original on 2017-03-16. Retrieved 15 March 2017.
  15. Kasotia, Yash (2 June 2016). "This Supernatural Short Film Starring Kalki Koechlin Will Make You Cringe In Horror". Scoopwhoop. Retrieved 26 December 2017.
  16. Jha, Subhash (14 March 2017). "Exclusive: Kalki Koechlin to play a DJ in her first web series". Deccan Chronicle. Archived from the original on 16 March 2017. Retrieved 15 March 2017.
  17. "3 Idiots, Paa and Dev D: The IIFA 2010 Nominations". Koimoi. 11 May 2010. Archived from the original on 2 February 2016. Retrieved 20 January 2016.
  18. "5th Apsara Awards — Nominees". Producers Guild Film Awards. Archived from the original on 20 November 2014. Retrieved 14 February 2016.
  19. "IIFA Nominations 2012". Hindustan Times. 4 June 2012. Archived from the original on 28 January 2016. Retrieved 20 January 2016.
  20. "Winners of 18th Annual Colors Screen Awards 2012". Bollywood Hungama. 16 January 2012. Archived from the original on 26 April 2016. Retrieved 30 April 2016.
  21. "Nominations of Stardust Awards 2012". Bollywood Hungama. 6 February 2012. Archived from the original on 21 January 2016. Retrieved 26 January 2016. {{cite web}}: Italic or bold markup not allowed in: |website= (help)
  22. Mehta, Ankita (21 February 2014). "IIFA Awards 2014 Nominations: Deepika Padukone and 'Bhaag Milkha Bhaag' Lead; Complete List of Nominees". International Business Times. Archived from the original on 29 January 2016. Retrieved 20 January 2016.
  23. "Screen Awards 2014: The complete list of nominees". CNN-News18. 8 January 2014. Archived from the original on 3 February 2016. Retrieved 24 January 2016.
  24. "9th Renault Star Guild Awards releases list of Nominees". India Today. 16 January 2014. Archived from the original on 21 September 2016. Retrieved 1 May 2017.
  25. "Kalki bags top honors at Tallinn Film Festival". The Times of India. 29 November 2014. Retrieved 20 January 2016.
  26. "Best of the Festival Awards". Women In Film and Television Vancouver. Retrieved 28 December 2017.
  27. "1st FOI Online Awards". FOI Online Awards. Archived from the original on 6 May 2017. Retrieved 2 May 2017.
  28. Khan, Ujala (19 March 2016). "Glitz, glamour and drama: what went down at this year's TOIFA awards in Dubai". The National. Archived from the original on 19 March 2016. Retrieved 21 March 2016.
  29. "Caleidoscope 2017". Archived from the original on 2019-12-23. Retrieved 25 December 2017.
  30. "3rd FOI Online Awards". FOI ഓൺലൈൻ അവാർഡ്സ്. Archived from the original on 17 Jan 2017. Retrieved 16 Jan 2018. {{cite web}}: |archive-date= / |archive-url= timestamp mismatch; 6 മേയ് 2017 suggested (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കല്കി_കോക്ളിൻ&oldid=4099171" എന്ന താളിൽനിന്ന് ശേഖരിച്ചത്