ഉപയോക്താവിന്റെ സംവാദം:Sreeeraaj

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Sreeeraaj !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:09, 22 മാർച്ച് 2017 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

കപ്പൽവിനിമയം (ട്രാൻസ്ഷിപ്പ്മെൻ്റ് - TRANSSHIPMENT) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

കപ്പൽവിനിമയം (ട്രാൻസ്ഷിപ്പ്മെൻ്റ് - TRANSSHIPMENT) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കപ്പൽവിനിമയം (ട്രാൻസ്ഷിപ്പ്മെൻ്റ് - TRANSSHIPMENT) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 06:43, 22 നവംബർ 2019 (UTC)

മലയാള തലക്കെട്ടിനോടൊപ്പം ആംഗലേയ തലക്കെട്ട് ചേർക്കുന്നത്, ആംഗലേയ പദങ്ങൾ മലയാളീകരിക്കുന്നതിനെ കുറിച്ച്[തിരുത്തുക]

താങ്കളുടെ ലേഖനങ്ങൾ ഭൂരിഭാഗവും മലയാളീകരിക്കുവാൻ ശ്രമിക്കുന്നതായി കണ്ടു. നല്ലത്. പക്ഷെ മലയാള തലക്കെട്ടിനോട് ഒപ്പം ആംഗലേയ തലക്കെട്ടു കൊടുക്കുന്നത് അഭികാമ്യമല്ല. അതിനു പകരം ആംഗലേയ താൾ മലയാള താളിലോട്ടു ഒരു തിരിച്ചു വിടൽ ആയി നിർമ്മിച്ചാൽ മതിയാകും. ആയതിനാൽ താഴെ പറയുന്ന ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയാണ്. ഇത് താങ്കൾ നിർമ്മിച്ചതിനാൽ മലയാള പദം മാത്രം വെച്ച് പുതിയ താൾ തുടങ്ങുവാനും ഇംഗ്ലീഷ് താൾ ഇതിലോട്ടു തിരിച്ചു വിടാനും നിർദേശിക്കുന്നു.

 1. വക്രം (Curve)
 2. കപ്പൽവിനിമയം (ട്രാൻസ്ഷിപ്പ്മെൻ്റ് - TRANSSHIPMENT)
 3. സംബോധന കേന്ദ്രം (കാൾ സെൻ്റ൪)
 താഴെ പറയുന്ന ഇംഗ്ലീഷ് പദങ്ങളുടെ മലയാള പദമായി കൊടുത്തിയരികുന്നത് ശെരിക്കും ഉള്ളത് തന്നെയാണോ?
 1. കമ്പ്യൂട്ട൪ സാംക്രമികാണു - കമ്പ്യൂട്ടർ വൈറസ് എന്നത് തന്നെയാണ് ഉത്തമം.
 2. സാംഖ്യക ഛായാഗ്രാഹി
 3. ജാലികാ ഛായാഗ്രാഹി
 4. നിവേശനഫലകം
 5. സാമൂഹ്യ ജാലിക
 6. സാ൪വ്വലോക ജാലി
 7. പര്യയനി
 8. ജാലിക
 9. ഫയൽ വിനിമയ നേ൪മുറകൾ - ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ!!

കമ്പ്യൂട്ടർ ശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ മുഴുവനായും മലയാള പദങ്ങൾ ഉപയോഗിക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ്. അതിനാൽ ഇങ്ങനത്തെ വാക്കുകൾ പ്രയോഗിക്കുമ്പോൾ ഒരു ചർച്ച കൊണ്ട് വരുന്നത് നല്ലത് എന്നാണ് എന്റെ അഭിപ്രായം. ലിജോ | ^ സംവാദം ^ 11:15, 26 നവംബർ 2019 (UTC)

:@Sreeeraaj:

ജാലീപ്രവേശികകൾ - ഇങ്ങനെ ഒരു വാക്ക് തിരഞ്ഞിട്ട് കിട്ടിയില്ല. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുമ്പോൾ മലയാളീകരിക്കുന്നതിനെ കുറിച്ച് താങ്കൾക്ക് ഒരു സന്ദേശം ഇട്ടിരുന്നു. മറുപടി ഒന്നും കിട്ടിയില്ല.

@Akhiljaxxn: - താങ്കളുടെ അഭിപ്രായം ആരായുന്നു.

@Ranjithsiji: - താങ്കളുടെ അഭിപ്രായം ആരായുന്നു. ലിജോ | ^ സംവാദം ^ 17:24, 21 ഡിസംബർ 2019 (UTC)

താങ്കളുടെ അഭിപ്രായങ്ങളെ മാനിക്കുന്നു. എനിക്ക് വിക്കിപീഡിയയിലെ സാങ്കേതികവശങ്ങൾ തഴക്കം വന്നിട്ടില്ല. ലേഖനങ്ങൾ എഴുതാനും മലയാളം ഇൻസ്കിപ്റ്റ് നിവേശനവും നന്നായി അറിയാം. താൾ തിരിച്ചുവിടുന്ന കാര്യം എനിക്ക് മനസിലായില്ല. ഞാൻ സഹായം താൾ വായിച്ച് നോക്കിയിട്ട് അത് ശരിയാക്കാം. പിന്നെ ലേഖനങ്ങളിൽ പരമാവധി മലയാളം തന്നെ ഉപയോഗിക്കുന്നത് തന്നെയല്ലേ നല്ലത്. web = ജാലി, Website = ജാലിക, internet = ജാലീശൃംഖല എന്നിങ്ങനെ ഉപയോഗിക്കാവുന്നതല്ലേ. നമ്മൾ ഉപയോഗിച്ചാൽ മാത്രമല്ലേ മലയാള വാക്കുകൾ പ്രചാരത്തിൽ വരികയുളളു Sreeeraaj (സംവാദം) 16:10, 28 ഡിസംബർ 2019 (UTC)

പുതുവർഷ ആശംസകൾ.

സുഹൃത്തേ, മേല്പറഞ്ഞതൊക്കെ താങ്കൾ കണ്ടു പിടിച്ച വാക്കാണ്. web = ജാലി, Website = ജാലിക, internet = ജാലീശൃംഖല വേറെ എവിടെ എങ്കിലും ആധികാരികമായി ഇങ്ങനെ ഉപയോഗിക്കുന്നുണ്ടോ? ഇല്ലെങ്കിൽ പിന്നെ എങ്ങനെ ഉപയോഗിക്കാൻ പറ്റും? ലിജോ | ^ സംവാദം ^ 15:15, 1 ജനുവരി 2020 (UTC)

ചില്ലക്ഷരം[തിരുത്തുക]

ലേഖലങ്ങളിൽ എന്നതിന് പകരം ഉപയോഗിക്കുന്നതായി കാണുന്നു. അതിവിശിഷ്ടവ്യക്തി എന്ന താളിൽ ഇത് ഞാൻ തിരുത്തിയിട്ടുണ്ട്. മുൻലേഖനങ്ങളിലും ഈ തെറ്റ് കാണുന്നു. ശ്രദ്ധിക്കുമല്ലോ?--------------- --Vijayan Rajapuram {വിജയൻ രാജപുരം} 05:46, 30 ഡിസംബർ 2019 (UTC)

നന്ദി ഇനിമുതല് അക്കാര്യം ശ്രദ്ധിക്കാം Sreeeraaj (സംവാദം) 07:26, 31 ഡിസംബർ 2019 (UTC)


ഞാൻ തിരുത്താം സർ Sreeeraaj (സംവാദം) 10:25, 1 ജനുവരി 2020 (UTC)

സാക്ഷാൽ സംഖ്യകൾ - എന്താണിത്?[തിരുത്തുക]

സാക്ഷാൽ സംഖ്യകൾ - എന്ന ലേഖനം കണ്ടു. താങ്കളുടെ മുൻപുള്ള ലേഖനങ്ങളിലെല്ലാം ഉള്ളൊരു പ്രശ്നമാണ് അനാവശ്യ മലയാളീകരണം. Real Numbers എന്നതിന് വാസ്തവികസംഖ്യ എന്ന പേരിൽ ഒരു ലേഖനം നിലവിൽ ഉണ്ട്. ഒരു ലേഖനം തുടങ്ങുന്നു എങ്കിൽ അത് വിക്കിയിൽ ഇല്ല എന്ന് ഉറപ്പു വരുത്തുക. പിന്നെ ദയവായി സ്വന്തം മലയാള പദം ചേർക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു. ലിജോ | ^ സംവാദം ^ 15:21, 1 ജനുവരി 2020 (UTC)

ലേഖനത്തിന്റെ ഉളളടക്കം മായ്ച്ചുകളഞ്ഞ ശേഷം വാസ്തവികസംഖ്യ എന്നതിലേയ്ക്ക തിരിച്ചുവിട്ടിട്ടുണ്ട്.Sreeeraaj (സംവാദം) 16:03, 1 ജനുവരി 2020 (UTC)

ആ തിരിച്ചുവിടലിന്റെ ആവശ്യം ഇല്ലായിരുന്നു. കാരണം സാക്ഷാൽ എന്ന പ്രയോഗം റിയൽ നമ്പേഴ്സിന് ഇല്ല. അപ്പോൾ പിന്നെ തിരിച്ചു വിടലിന്റെ അർത്ഥമെന്ത്? ലിജോ | ^ സംവാദം ^ 16:49, 1 ജനുവരി 2020 (UTC)

റിയൽ എന്നതിന് സാക്ഷാൽ എന്നും പ്രയോഗിക്കുന്നത് നല്ലതല്ലേ. Sreeeraaj (സംവാദം) 16:55, 1 ജനുവരി 2020 (UTC)

സാക്ഷാൽ സംഖ്യ - വാസ്തവിക സംഖ്യ

ഇതിലേതാണ് ഉചിതം? റിയൽ എന്നതിന് സാക്ഷാൽ എന്ന അർഥം ഉള്ളത് ശെരി തന്നെ. എന്നാൽ റിയൽ നമ്പേഴ്സിന് വാസ്തവിക സംഖ്യ എന്നത് തന്നെയാണ് ശെരിയയായ അർഥം. ദയവായി താങ്കൾ സ്വന്തമായി മലയാള പദം ഉണ്ടാകുന്നതിന് മുൻപ് ഒരു ചർച്ച തുടങ്ങി സമവായത്തിൽ എത്തുക. ഇത് പറ്റില്ല എങ്കിൽ ആധികാരികമായ ഉപയോഗം നൽകുക. താങ്കളോട് താഴെ പറയുന്ന ലേഖനങ്ങളിലെ മലയാള പദങ്ങളെ കുറിച്ച് ഞാൻ ഒരു സംവാദം ഇട്ടിരുന്നു.

 1. കമ്പ്യൂട്ട൪ സാംക്രമികാണു - കമ്പ്യൂട്ടർ വൈറസ് എന്നത് തന്നെയാണ് ഉത്തമം.
 2. സാംഖ്യക ഛായാഗ്രാഹി
 3. ജാലികാ ഛായാഗ്രാഹി
 4. നിവേശനഫലകം
 5. സാമൂഹ്യ ജാലിക
 6. സാ൪വ്വലോക ജാലി
 7. പര്യയനി
 8. ജാലിക
 9. ഫയൽ വിനിമയ നേ൪മുറകൾ - ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ!!

ഇങ്ങനെ വികലമായ പദങ്ങൾ ഉപയോഗിക്കുന്നതിന് ഞാൻ എതിരാണ്. ലിജോ | ^ സംവാദം ^ 17:08, 1 ജനുവരി 2020 (UTC)

വികലമായ പദങ്ങൾ ഞാൻ നീക്കം ചെയ്തേയ്ക്കാം. (ബ്രൗസ൪ എന്നതിന് പര്യയനി എന്ന് ഉപയോഗിക്കുന്നത് വികലമല്ലെന്ന് തോന്നുന്നു) Sreeeraaj (സംവാദം) 17:18, 1 ജനുവരി 2020 (UTC)

ബ്രൗസ൪ എന്നതിന് പര്യയനി എന്നത് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാൽ വെബ് ബ്രൌസർ എന്നത് വെബ് പര്യയനി ആക്കുന്നത് ഉചിതമല്ല. മാത്രവുമല്ല വിക്കിനിഘണ്ടുവിൽ താങ്കൾ നടത്തിയ ഈ തിരുത്തൽ പ്രകാരം എങ്ങനെ പര്യയനി എന്ന വാക്ക് കിട്ടി എന്നറിയുവാൻ ആഗ്രഹം ഉണ്ട്. ലിജോ | ^ സംവാദം ^ 17:42, 1 ജനുവരി 2020 (UTC)

വാക്കുകൾ ഞാൻ ഉണ്ടാക്കിയവയല്ല[തിരുത്തുക]

ഞാൻ ഉപയോഗിച്ചിരിക്കുന്ന എല്ലാ മലയാളവാക്കുകളും വികലമാണെന്ന് പറയുന്നതിനെ അംഗീകരിക്കാൻ കഴിയില്ല. World Wide Web എന്നതിന് നമ്മൾ മലയാളം മനപൂ൪വം ഉപയോഗിക്കുന്നില്ല എന്നതല്ലേ ശരി. Wold Wide എന്നതിന് സ൪വ്വ ലോക എന്ന് മലയാളത്തിൽ പറയാൻ പാടില്ലേ? പിന്നെ Web എന്നാൽ വല, പട൪ന്നു കിടക്കുന്നത് എന്നേ അ൪ത്ഥമുളളു. ജാലി എന്ന വാക്കും അതു തന്നെ. അതു കൊണ്ട് സ൪വ്വലോകജാലി എന്നവാക്കിൽ തെറ്റൊന്നുമില്ല. ബ്രൗസ് എന്നാൽ ചുറ്റി നടന്ന് കാണുക എന്നതല്ലേ ഉദ്ദേശിക്കുന്നത്. അതിന് മലയാളത്തിൽ പര്യയനം ചെയ്യുക എന്ന് പറയുന്നതിലും തെറ്റില്ല. ഈ വാക്കുകൾ ആരും ഉപയോഗിക്കാതിരിക്കുന്നത് എന്റെ കുറ്റമല്ലല്ലോ. ഞാൻ ഉണ്ടാക്കിയ വാക്കുകൾ അല്ല ഇവ. ഇവയെല്ലാം ഭാഷയിൽ ഉളള വാക്കുകൾ തന്നെയാണ്. ഞാൻ ഉപയോഗിച്ചു എന്നുമാത്രം. വികലമായ പ്രയോഗങ്ങൾ ഇനി ഉപയോഗിക്കില്ല എന്ന് ഉറപ്പു തരുന്നു. കീബോ൪ഡ്, പ്രോട്ടോകോൾ, വെബ്സൈററ് എന്നിവയ്ക്ക് ഉപയോഗിച്ചിരിക്കുന്ന മലയാളം വികലമല്ലെന്നാണ് എൻ്റെ ധാരണ. Sreeeraaj (സംവാദം) 02:18, 2 ജനുവരി 2020 (UTC)

ഫയൽ വിനിമയ നേ൪മുറകൾ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഫയൽ വിനിമയ നേ൪മുറകൾ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫയൽ വിനിമയ നേ൪മുറകൾ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 16:56, 1 ജനുവരി 2020 (UTC)