Jump to content

അതിവിശിഷ്ടവ്യക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഷ്നി നോവ്ഗൊറോഡിലെ പ്രധാന ട്രെയിൻ സ്റ്റേഷനിലെ "വിഐപി ഹാൾ" (മുമ്പ് റോയൽ ഫാമിലി ഹാൾ)

പദവിയ്ക്കും പ്രാധാന്യത്തിനുമനുസരിച്ച് പ്രത്യേക അവകാശങ്ങൾ അനുവദിച്ചുനല്കപ്പെട്ടിട്ടുളള വ്യക്തികളാണ്[1][2] അതിവിശിഷ്ടവ്യക്തികൾ അഥവാ Very Important Persons (VIP).[3] ഇവരെ അതിപ്രധാനവ്യക്തികൾ എന്നും പറയാറുണ്ട് സുപ്രസിദ്ധവ്യക്തികൾ, സംസ്ഥാന തലവൻമാർ, സർക്കാരിലെ തലവൻമാർ, മറ്റു രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, അതിസമ്പന്നർ, ഉന്നതതല സംസ്ഥാപനങ്ങളിലെ അധികാരികൾ, സമ്പന്ന വ്യക്തികൾ, കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹ്യപ്രസക്തിയുളള വ്യക്തികൾ എന്നിവ൪ അതിവിശിഷ്ടവ്യക്തികൾക്കുദാഹരണങ്ങളാണ്. [2][4]ഇത്തരം പ്രത്യേക പരിഗണനയിൽ ഉയർന്ന സുഖസൗകര്യങ്ങളും സേവനങ്ങളുമടങ്ങിയിരിക്കുന്നു. [5] ടിക്കറ്റുകൾ പോലുളള വിഷയങ്ങളിൽ വിഐപി എന്നതുകൊണ്ടുദ്ദേശിക്കുന്നത് മുന്തിയത് എന്നാണ്. വിഐപി ടിക്കറ്റ് ആർക്കു വാങ്ങാൻ സാധിക്കുമെങ്കിലും അത് സാധാരണമായതിനെക്കാൾ വ്യത്യസ്തമാണ്.

അതീവവിശിഷ്ടവ്യക്തി (Very Very Important Person)

[തിരുത്തുക]

അതിവിശിഷ്ടവ്യക്തികളിൽ തന്നെ പദവി കൊണ്ട‌് മുന്തിയ പരിഗണനയും സുരക്ഷയും നല്കേണ്ടവരെ അതീവവിശിഷ്ടവ്യക്തികൾ (വിവിഐപി) അഥവാ ഉന്നതപ്രധാനവ്യക്തികൾ എന്നു പറയുന്നു. രാജ്യത്തെ പ്രധാനമന്ത്രി, പ്രസിഡൻ്റ് തുടങ്ങിയവരൊക്കെ അതിവിശിഷ്ടവ്യക്തികൾ എന്നതിലുപരി അതീവവിശിഷ്ടവ്യക്തികൾ കൂടിയാണ്.

അവലംബം

[തിരുത്തുക]
  1. "Very Important Person". The Trustees of Princeton University. Retrieved 2011-05-23.
  2. 2.0 2.1 "VIP definition and meaning | Collins English Dictionary". www.collinsdictionary.com (in ഇംഗ്ലീഷ്). Retrieved 2020-07-07.
  3. "vip | Origin and meaning of the name vip by Online Etymology Dictionary". www.etymonline.com (in ഇംഗ്ലീഷ്). Retrieved 2020-07-07.
  4. "Synonyms of VIP | Thesaurus.com". www.thesaurus.com (in ഇംഗ്ലീഷ്). Retrieved 2020-07-07.
  5. Waida, Maria. "20 Impressive VIP Event Ideas". blog.bizzabo.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-07-08. Retrieved 2020-07-07.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അതിവിശിഷ്ടവ്യക്തി&oldid=3825154" എന്ന താളിൽനിന്ന് ശേഖരിച്ചത്