ഒരു ഇരട്ടവൃത്തസ്തൂപികയുടെ ഇരുപകുതിയെയും ഒരു പ്രതലം ഖണ്ഡിച്ചുണ്ടാകുന്ന ഇരുശാഖകളുളള ഒരു തുറന്ന വക്രമാണ് അധിവലയം. ഛേദപ്രതലം സ്തൂപികയുടെ അക്ഷത്തിന് സമാന്തരമായാലും അല്ലെങ്കിലും അധിവലയം സമമിതി (symmetry) യിലായിരിക്കും .
അധിവലയം (ചുവപ്പ്): സവിശേഷഗുണങ്ങൾ
മൂന്നുതരം കോണികപരിച്ഛേദങ്ങളിൽ ഒന്നാണ് അധിവലയം അഥവാ ഹൈപ്പർബോള (Hyperbola). പരവലയം (പരാബോള), ദീർഘവൃത്തം (എലിപ്സ്) എന്നിവയാണ് മറ്റു കോണികങ്ങൾ. ഇരട്ട വൃത്തസ്തൂപികകളെ അവയുടെ ശീർഷങ്ങളിൽ സ്പർശിക്കാതെ ഒരു പ്രതലം ഛേദിക്കുമ്പോഴുണ്ടാകുന്ന കോണികപരിച്ഛേദമാണ് അധിവലയം.