Jump to content

വയോജീർണത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശതാതീതായുഷ്മതി ആൻ പൗഡർ (8 ഏപ്രിൽ 1807 – 10 ജൂലൈ1917) 110 ാമത് ജൻമദിനത്തിൽ എടുത്ത ചിത്രം.

പ്രായമാകുമ്പോഴുണ്ടാകുന്ന ശരീര ജീർണതയെയാണ് വയോജീർണത (senescence) എന്നുപറയുന്നത്. ശരീരധർമ്മങ്ങളുടെ കാലക്രമത്തിലുളള മന്ദീഭവിക്കലാണിത്. കോശത്തിന്റെയോ മുഴുവൻ ശരീരത്തിന്റെയോ ജീർണതയെ വയോജീർണത എന്നു പറയാം. പ്രായം ചെല്ലുന്നതനുസരിച്ച് സന്താനോല്പാദനത്തിൽ കുറവ് വരുന്നതിനോ മരണ നിരക്ക് വർദ്ധിക്കുന്നതിനോ വയോജീർണത കാരണമാകുന്നു.

"https://ml.wikipedia.org/w/index.php?title=വയോജീർണത&oldid=3378477" എന്ന താളിൽനിന്ന് ശേഖരിച്ചത്