ലിയനാർഡോ ഡാ വിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയനാർഡോ ഡാ വിഞ്ചി
ഡാവിഞ്ചി വരച്ച സ്വന്തം ഛായാചിത്രം, circa 1512 to 1515[nb 1] Royal Library of Turin
ജനനപ്പേര് Leonardo di ser Piero da Vinci
ജനനം 1452 ഏപ്രിൽ 15(1452-04-15)
Vinci, Republic of Florence, in the present day Province of Florence, Italy
മരണം 1519 മേയ് 2(1519-05-02) (പ്രായം 67)
Amboise, Touraine (in present-day Indre-et-Loire, France)
രാജ്യം Italian
പ്രവർത്തന മേഖല Many and diverse fields of arts and sciences
പ്രസ്ഥാനം High Renaissance
സൃഷ്ടികൾ Mona Lisa, The Last Supper, The Vitruvian Man

നവോത്ഥാനകാലത്തെ ലോകപ്രശസ്തനായ കലാകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി. ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം . ഈ സകലകലാവല്ലഭൻ 1452 ഏപ്രില് 15 നു ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടുത്തുള്ള ഓലിവുമരങ്ങളും സൈപ്രസ് മരങ്ങളും ഇടതൂർന്നുവളരുന്ന മനോഹരമായ മലഞ്ചെരുവിലെ അഗിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു. മരണം 1519 മേയ് 2 ഫ്രാൻസിലെ ക്ലോസ് ലുസെ കൊട്ടാരത്തിൽ

മഹാനായ ശില്പി, ചിത്രകാരൻ, വാസ്തുശില്പി, ശാസ്‌ത്രജ്ഞൻ, ബുദ്ധിരാക്ഷസൻ , ശരീരശാസ്ത്രവിദഗ്ധൻ, സംഗീതവിദഗ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്‌തനായിരുന്നു. അച്ഛന്റെ പേര് ലിയനാർഡോ ദി സേർ പിയറോ എന്നും അമ്മയുടെ പേര് കാറ്റെരിന എന്നും ആണ്‌‍. ഡാവിഞ്ചി എന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ വിഞ്ചിയെ സൂചിപ്പിക്കുന്നു.

ഇദ്ദേഹത്തിന്റെ സാന്ത മരിയ ഡെല്ല ഗ്ഗ്രാസിയെ ദേവാലയത്തിലെ തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങൾ അവയുടെ കലാമൂല്യത്തിന്റെ പേരിൽ ലോക പ്രശസ്തങ്ങളാണ് ഇദ്ദേഹത്തിന്റെ ചിന്താഗതികൾ തന്റെ കാലത്തിനും മുൻപിൽ പോവുന്നതിന് പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ, റ്റാങ്ക്, കാൽക്കുലേറ്റർ എന്നിവ ഉണ്ടാക്കുവാനുള്ള മാതൃകകൾ മുതലായവ അങ്ങനെയുള്ളവയാണ്. ഏറോഡയനാമിക്സിലെ നിയമങ്ങൾ, വിമാനം കണ്ടുപിടിക്കുന്നതിന് നാന്നൂറ് വർഷം മുൻപ് ഇദ്ദേഹം കണ്ടുപിടിച്ചു. ഫ്ലോറൻസും പിസയും തമ്മിലുള്ള യുദ്ധത്തിൽ പിസയെ തോൽപ്പിക്കാനായി ഡാവിഞ്ചിയുടെ നേതൃത്വത്തിൽ ഒരു നദിയിൽ അണക്കെട്ടു നിർമ്മിച്ചു.

ഒരു പുതിയ ചിത്രകലാ രീതി ലിയൊനാർഡോ ഡാ വിഞ്ചി വികസിപ്പിച്ചെടുത്തു. അക്കാലത്ത് ചിത്രകാരന്മാർ വെളുത്ത പശ്ചാത്തലമായിരുന്നു ചിത്രങ്ങൾ രചിക്കാന് ഉപയോഗിച്ചിരുന്നത്. ലിയൊനാർഡോ ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് ചിത്രങ്ങൾ രചിച്ചു. ഇതൊരു ത്രിമാന പ്രതീതി ചിത്രത്തിലെ പ്രധാന വസ്തുവിന് നൽകി. പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങാൾ വരയ്ക്കുന്നതിൻ പ്രശസ്തനായിരുന്നു ഡാ വിഞ്ചി.

മോണ ലിസ

ലിയൊനാർഡോയുടെ പ്രശസ്ത ചിത്രങ്ങളിൽ ദ് ലാസ്റ്റ് സപ്പർ, മോണാലിസ എന്നിവ ഉൾപ്പെടുന്നു.

ലിയൊനാർഡോ ഡാ വിഞ്ചി ഉന്നത നവോത്ഥാനത്തിന്റെ നായകരിൽ ഒരാളായിരുന്നു. യഥാതഥ ചിത്രകലയിൽ (റിയലിസ്റ്റിക്) വളരെ തല്പരനായിരുന്ന ‍ഡാവിഞ്ചി ഒരിക്കൽ മനുഷ്യ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാനായി ഒരു ശവശരീരം കീറി മുറിച്ചുനോക്കിയിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

ഈ നവോത്ഥാന കലാകാരന്മാർ ഡാ‍വിഞ്ചിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. This drawing in red chalk is widely (though not universally) accepted as an original self-portrait. The main reason for hesitation in accepting it as a portrait of Leonardo is that, to modern eyes, the subject appears to be of a greater age than Leonardo ever achieved. It is possible that Leonardo drew this picture of himself deliberately aged, specifically for Raphael's portrait of him in The School of Athens.

കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ലിയനാർഡോ ഡാ വിഞ്ചി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ലിയനാർഡോ_ഡാ_വിഞ്ചി&oldid=2157013" എന്ന താളിൽനിന്നു ശേഖരിച്ചത്