ആൽബ്രെട്ട് ഡ്യൂറർ
| ആൽബ്രെച്റ്റ് ഡ്യൂറർ | |
സ്വയം വരച്ച ഛായാചിത്രം (1500) ആൽബ്രെച്റ്റ് ഡ്യൂറർ, എണ്ണച്ചായ ചിത്രം, ആൾട്ടെ പിനാക്കോത്തെക്, മ്യൂണിച്ച് |
|
| ജനനപ്പേര് | ആൽബ്രെച്റ്റ് ഡ്യൂറർ |
| ജനനം | 1471 മേയ് 21 ന്യൂറംബർഗ്ഗ്, ജെർമ്മനി |
| മരണം | 1528 ഏപ്രിൽ 6 (പ്രായം 56) ന്യൂറംബർഗ്ഗ്, ജെർമ്മനി |
| പൗരത്വം | |
| രംഗം | പ്രിന്റ് നിർമ്മാണം, ചിത്രകല |
| പ്രശസ്ത സൃഷ്ടികൾ | Knight, Death, and the Devil (1513)
Saint Jerome in his Study (1514) Melencolia I (1514) Dürer's Rhinoceros |
ആൽബ്രെച്റ്റ് ഡ്യൂറർ (ഉച്ചാരണം /'al.brɛçt 'dy.ʀɐ/) (മേയ് 21, 1471 – ഏപ്രിൽ 6, 1528) [1] ഒരു ജെർമ്മൻ ചിത്രകാരനും ഗണിതശാസ്ത്രജ്ഞനും ആയിരുന്നു. റെംബ്രാന്റ്, ഗോയ എന്നിവരോടൊത്ത് ഡ്യൂറർ പഴയ മാസ്റ്റർ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്രഷ്ടാക്കളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു. ഡ്യൂറർ ജനിച്ചതും മരിച്ചതും ജെർമ്മനിയിലെ ന്യൂറംബർഗ്ഗിൽ ആയിരുന്നു. ഓൾഡ് മാസ്റ്റർ പ്രിന്റുകൾക്ക് പ്രശസ്തനായിരുന്നു ഡ്യൂറർ. പലപ്പോഴും ചിത്രങ്ങളുടെ ഒരു പരമ്പര ആയി ആയിരുന്നു ഡ്യൂറർ വരച്ചത്. ഇതിൽ അപോകാലിപ്സ് (1498) ക്രിസ്തുവിന്റെ കുരിശുമരണത്തെ കുറിച്ച് രൺട് പരമ്പരകൾ - ദ്ഗ്രേറ്റ് പാഷൻ (1498–1510) ദ് ലിറ്റിൽ പാഷൻ (1510–1511) എന്നിവ പ്രശസ്തമാണ്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ലോഹ കൊത്തുപണികളിൽ (എങ്രേവിങ്ങ്) നൈറ്റ്, ഡെത്ത് ആന്റ് ദ് ഡെവിൾ (knight, death and the devil)(1513), സെന്റ് ജെറോം ഇൻ ഹിസ് സ്റ്റഡി (1514) മെലെങ്കോളിയ I (1514) എന്നിവ ഉൾപ്പെടുന്നു. ഇവ വിശദമായ വിശകലനത്തിനും ഊഹാപോഹങ്ങൾക്കും ഹേതുവായിട്ടുണ്ട്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ശില്പങ്ങളും ചിത്രങ്ങളും അപോകാലിപ്സ് പരമ്പരയിൽ നിന്നുള്ള Four Horsemen of the Apocalypse (നാശത്തിന്റെ നാലു കുതിരപ്പടയാളികൾ) (1497–1498), "കാണ്ടാമൃഗം" എന്നീ ദാരുശില്പങ്ങൾ, പല സ്വന്തം ഛായാചിത്രങ്ങൾ എന്നിവയാണ്. ക്ഷാമം, പ്ലേഗ്, സാമൂഹികവും മതപരവുമായ കോളിളക്കങ്ങൾ എന്നിവ സാധാരണമഅയ ആ കാലഘട്ടത്തിലെ വിനാശത്തിന്റെ പ്രതീതി ഡ്യൂററുടെ സൃഷ്ടികളിൽ പ്രതിഭലിച്ചിരുന്നു. ലൂഥറിന്റെ മത പരിഷ്കരണങ്ങളോട് സഹിഷ്ണു ആയിരുന്നുവെങ്കിലും ഡ്യൂറർ ഒരു റോമൻ കത്തോലിക്കൻ ആയി തുടർന്നു. തന്റെ മരണത്തിനു തൊട്ടുമുൻപ് ഡ്യൂറർ ഒരു സുഹൃത്തിനുള്ള കത്തിൽ ഇങ്ങനെ എഴുതി: "സ്നേഹം നമ്മളെ ഏറ്റവും മികച്ചവനായിരുന്നവനു വേണ്ടി വിലപിക്കുവാൻ പ്രേരിപ്പിക്കുന്നു" ഡ്യൂറർ തന്റെ ദാരുശില്പങ്ങൾ കൊത്തിയുണ്ടാക്കിയില്ല, മറിച്ച് തന്റെ ചിത്രങ്ങൾ നോക്കി അതേപോലെ കൊത്തിയുണ്ടാക്കുന്ന ഒരു മരാശാരിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.[2]
അവലംബം [തിരുത്തുക]
- ↑ Mueller, Peter O. (1993) Substantiv-Derivation in Den Schriften Albrecht Durers, Walter de Gruyter. ISBN 3-11-012815-2.
- ↑ Giulia Bartrum, "Albrecht Dürer and his Legacy", British Museum Press, 2002, ISBN 0-7141-2633-0
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- കണക്ടിക്കട്ട് കോളേജ് കളക്ഷൻ ഓഫ് ഡ്യൂറേഴ്സ് വർക്ക്, ഓർഗനൈസ്ഡ് ബൈ ടോപ്പിക്
- ദി സ്ട്രേഞ്ച് വേൾഡ് ഓഫ് ആൽബ്രെട്ട് ഡ്യൂറർ അറ്റ് ദി സ്റ്റെർലിംഗ് ആൻഡ് ഫ്രാൻസൈൻ ക്ലാർക് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. 2010 നവംബർ 14 - 2011 മാർച്ച് 13
- ഡ്യൂറർ പ്രിന്റ്സ് ക്ലോസ് അപ്പ്: എ സീരീസ് ഓഫ് ഷോർട്ട് വീഡിയോസ് ദാറ്റ് എക്സ്പ്ലോർ ദി സബ്ജെക്റ്റ്സ് ആൻഡ് ടെക്നിക്സ് ഓഫ് ഡ്യൂറേഴ്സ് പ്രിന്റ്സ്. മേഡ് റ്റു അക്കമ്പനി ദി സ്ട്രേഞ്ച് വേൾഡ് ഓഫ് ആൽബ്രെട്ട് ഡ്യൂറർ അറ്റ് ദി സ്റ്റെർലിംഗ് ആൻഡ് ഫ്രാങ്കൈൻ ക്ലാർക്ക് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. 2010 നവംബർ 14 - 2011 മാർച്ച് 13
- ഇന്നവേറ്റഡ് ലൈഫ് ആർട്ട് ഗാലറി: ഡ്യൂറേഴ്സ് സ്യൂട്ട് ഫോർ അപോകാലിപ്സിസ് കം ഫിഗറിസ്.
- ലിങ്ക്സ് റ്റു ഓൺലൈൻ മ്യൂസിയം ഇമേജസ് ഓഫ് ഓൾ ഓഫ് ഡ്യൂറേഴ്സ് പ്രിന്റ്സ് — സീ സെക്ഷൻ ബി (nb: എല്ലാം പബ്ലിക് ഡൊമൈനിലല്ല)
- വർക്ക്സ് ബൈ ആൽബ്രെട്ട് ഡ്യൂറർ അറ്റ് മ്യൂസിയംസ്പോർട്ടൽ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ
- വർക്ക്സ് ബൈ ആൽബ്രെട്ട് ഡ്യൂറർ അറ്റ് ദി മ്യൂസിയം ഓഫ് ന്യൂസിലാൻഡ് ടെ പാപ ടോങ്കറേവ
- ആൽബ്രെട്ട് ഡ്യൂറർ: വിയെർ ബ്യൂചർ ഫോൺ മെൻഷ്ലിചർ പ്രൊപോർഷൻ (ന്യൂറംബർഗ്, 1528). സെലക്റ്റഡ് പേജസ് സ്കാൻഡ് ഫ്രം ദി ഒറിജിനൽ വർക്ക്. ഹിസ്റ്റോറിക്കൽ അനാട്ടമീസ് ഓൺ ദി വെബ്. യു.എസ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ.
- Albrecht Dürer എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- O'Connor, John J.; Edmund F. Robertson "ആൽബ്രെട്ട് ഡ്യൂറർ". MacTutor History of Mathematics archive.
- www.duerer.nuernberg.de
- ആൽബ്രെട്ട് ഡ്യൂറർ: ദി സീജ് ഓഫ് എ ഫോർട്രസ്സ് അറ്റ് ദി കനേഡിയൻ സെന്റർ ഫോർ ആർക്കിടെക്ചർ
- ഡ്യൂറർ, ആൽബ്രെട്ട് ഡെ സിമ്മെട്രിയ പാർടിയം ഇൻ റെക്റ്റിസ് ഫോർമിസ് ഹ്യൂമനോറം കോർപോറം, (1532) ഗൂഗിൾ ഇ ബുക്ക്സ്