റെംബ്രാന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Rembrandt Harmenszoon van Rijn
Rembrandt van rijn-self portrait.jpg
Self portrait by Rembrandt, (1661).
ജനനപ്പേര് Rembrandt Harmenszoon van Rijn
ജനനം ജൂലൈ 15 1606(1606-07-15)
Leiden, Netherlands
മരണം ഒക്ടോബര്‍ 4 1669 (പ്രായം 63)
Amsterdam, Netherlands
പൗരത്വം Dutch
രംഗം Painting, Printmaking
പ്രസ്ഥാനം Dutch Golden Age painting

നെതര്‍ലാന്‍ഡില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു റെംബ്രാന്റ് വാങ് റേയ്ന്‍. [1] ഇംഗ്ലീഷ്:Rembrandt Harmenszoon van Rijn. (ജൂലൈ 15, 1606 – ഒക്ടോബര്‍ 4, 1669). റെംബ്രാണ്ട് ഹാര്‍മെന്‍സൂണ്‍ വാങ് റേയ്ന്‍ എന്നാണ്‌ പൂര്‍ണ്ണനാമം. ചരിത്രകാരന്മാര്‍ ഡച്ച് ജനതയുടെ സുവര്‍ണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ രചനകള്‍ സൃഷ്ടിക്കപ്പെടുന്നത്. സൗഭാഗ്യപൂര്‍ണ്ണമായ യൗവ്വനകാലവും ദുരിതം നിറഞ്ഞ വാര്‍ദ്ധക്യവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു; എങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എക്കാലത്തും പ്രിയപ്പെട്ടതായിരുന്നു.


[തിരുത്തുക] ജീവിതരേഖ

അദ്ദേഹം 1606 ജൂലൈ 15-നു, ലീഡന്‍ എന്ന സ്ഥലത്ത് ജനിച്ചു. ഹാര്‍മാന്‍ ഗെരീത്സൂണ്‍ വാന്ദ് റേയ്ന്‍ ആയിരുന്നു പിതാവ്. റെംബ്രാന്റ് അവരുടെ കുടുംബത്തിലെ ഒന്‍പതാമത്തെ കുട്ടിയായിരുന്നു . കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നു. ചെറുപ്പത്തിലേ റെംബ്രാന്റ് ലത്തീന്‍ പഠിക്കുകയും പിന്നീട് ലേയ്ഡന്‍ സര്‍വകലാശാലയില്‍ ചേരുകയും ചെയ്തു. ചിത്രരചനയിലുള്ള താല്പര്യം മൂലം അദ്ദേഹം ലേയ്ഡനിലെ ചിത്രകാരനായ യാക്കോബ് വാങ് സ്വാനെന്‍ബര്‍ഗിന്റെ കീഴില്‍ പരിശീലനത്തിനഅയി ചേര്‍ന്നു. മൂന്നുവര്‍ഷം അദ്ദേഹത്തിനു കീഴില്‍ ചിത്രരചന അഭ്യസിച്ചു. അതിനുശേഷം ആംസ്റ്റര്‍ഡാമിലെ പീത്തര്‍ ലാസ്റ്റ്മാന്‍ എന്ന ചിത്രകാരനു കീഴില്‍ ആറുമാസം പരിശീലിച്ചു. താമസിയാതെ അദ്ദേഹം സുഹൃത്തായ യാന്‍ ലീവേന്‍സുമായി ചേര്‍ന്ന് ഒരു ചിത്രരചനാശാല ആരംഭിച്ചു. (1924-1925) അദ്ദേഹം വിദ്യാര്‍ത്ഥികളെ ചിത്രരചന പഠിപ്പിക്കുവാനും ആരംഭിച്ചു.

1929-ല്‍ കോണ്‍സ്റ്റാന്റീന്‍ യൂജീന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ റെംബ്രാന്റിന്റെ പ്രതിഭയെ തിരിച്ചറിയുകയും അദ്ദേഹത്തെ ഹേഗിലെ കോടതിയുടെ ജോലിക്കായി നിയോഗിക്കുകയും ചെയ്തു. ഈ ബന്ധത്തിലൂടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ ഫ്രെഡ്റീക് ഹെന്‍റി രാജകുമാരന്‍ കാണാനിടയാകുകയും അങ്ങനെ ചിത്രങ്ങള്‍ വിറ്റുപോകുകയും ചെയ്തു.

1631-ല്‍ അദ്ദേഹം ആംസ്റ്റര്‍ഡാമിലേക്ക് താമസം മാറ്റി. പല ആളുകളും റെംബ്രാന്റിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. അവര്‍ക്ക് റെംബ്രാന്റ് തങ്ങളുടെ ഛായാചിത്രങ്ങള്‍ വരയ്ക്കണമായിരുന്നു. ഇതാണ് ആംസ്റ്റര്‍ഡാമിലേക്ക് താമസം മാറാന്‍ കാരണം. സാസ്കിയ വാന്‍ ഉയ്ലെന്‍ബെര്‍ഗ് എന്ന സ്ത്രീയെ റെംബ്രാന്റ് വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് 4 കുട്ടികള്‍ ജനിച്ചു എങ്കിലും ഇവരില്‍ 3 പേര്‍ വളരെ ചെറുപ്പത്തിലേ മരിച്ചുപോയി. സാസ്കിയയുടെ മരണശേഷം റെംബ്രാന്റ് തന്റെ വേലക്കാരിയായിരുന്ന ഹെണ്ട്രിക്ജ് സ്സ്റ്റോഫെത്സ് എന്ന സ്ത്രീയോടൊത്ത് താമസം തുടങ്ങി. ഇവര്‍ക്ക് കൊര്‍ണേലിയ എന്ന ഒരു മകള്‍ ഉണ്ടായി. റെംബ്രാന്റ് ആംസ്റ്റര്‍ഡാമില്‍ 1669 ഒക്ടോബര്‍ 4-നു മരിച്ചു.

ദ് നൈറ്റ് വാച്ച്, റെംബ്രാന്റ് വരച്ച ഒരു പ്രശസ്ത ചിത്രം.

റെംബ്രാന്റ് പല പ്രശസ്ത ചിത്രങ്ങളും രചിച്ചു. അവയില്‍ ചിലത് വളരെ വലിപ്പമുള്ള ചിത്രങ്ങളാണ്, ചിലത് വളരെ ഇരുണ്ടതും ശോകപൂര്‍ണ്ണവുമാണ്. റെംബ്രാന്റിന്റെ പല ചിത്രങ്ങളും കാണുമ്പോള്‍ കാണികള്‍ക്ക് ചിത്രത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ തങ്ങളും ഭാഗമാണെന്നു തോന്നും. ലോകമെമ്പാടുമുള്ള ചിത്ര പ്രദര്‍ശനശാലകളില്‍ റെംബ്രാന്റിന്റെ ചിത്രങ്ങള്‍ കാണാം.

[തിരുത്തുക] അവലംബം

  1. http://forvo.com/word/rembrandt_van_rijn/

"http://ml.wikipedia.org/wiki/%E0%B4%B1%E0%B5%86%E0%B4%82%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം