മാലാഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മതപരമായ വീക്ഷണത്തില്‍ അസാധാരണമായ കഴിവുകളോടുകൂടിയ ഒരു ദൈവ സൃഷ്ടിയാണ് മാലാഖ (ബഹുവചനം: മാലാഖമാര്‍). ക്രൈസ്തവ, ഇസ്ലാം, ജൂത മത ഗ്രന്ഥങ്ങളില്‍ ഇവയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ഇസ്‌ലാമിക വീക്ഷണം

ഇസ്‌ലാമിക വീക്ഷണ പ്രകാരം മാലാഖമാര്‍ അഥവാ മലക്കുകള്‍ (അറബി: ملاك) പ്രകാശത്താല്‍ സൃഷ്ടിക്കപെട്ട ദൈവത്തിന്റെ പ്രത്യേക സൃഷ്ടികളാണ്. മനുഷ്യന്‌ തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത സൃഷ്ടികളാണവ. അഹങ്കാരമോ അനുസരണക്കേടോ അവരില്‍ നിന്നുണ്ടാവുകയില്ലെന്നും അല്ലാഹു കല്‍പ്പിക്കുന്നതെന്തും അവര്‍ അനുസരിക്കുമെന്നും[1] ഖുര്‍ആന്‍ പറയുന്നു. മലക്കുകളില്‍ വിശ്വസിക്കല്‍ എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാണ്. ഇസ്‌ലാമിലെ ആറ് വിശ്വാസകാര്യങ്ങളില്‍ പെട്ടതാണിത്. വിശുദ്ധ ഖുര്‍ആനില്‍ അഞ്ച് മാലാഖമാരെ കുറിച്ച് പരാമര്‍‌ശിച്ചിട്ടുണ്ട് : ജിബ്‌രീല്‍, മീഖാഈല്‍, ഹാറൂത്, മാറൂത്, മാലിക്. അവരുടെ ഉത്തരവാദിത്ത്വവും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. മാലാഖമാരെ കുറിച്ചുള്ള വിവരം അന്ത്യ പ്രവാചകനായ മുഹമ്മദിലൂടെ അദ്ദേഹത്തിന്റെ അനുചരന്മാരാണ് ലഭ്യമാക്കിയത് മുസ്ലീംങ്ങള്‍ വിശ്വസിക്കുന്നു[അവലംബം ആവശ്യമാണ്].

[തിരുത്തുക] ജിബ്‌രീല്‍

പ്രധാന ലേഖനം: ജിബ്‌രീല്‍

മലക്കുകളില്‍ സുപ്രധാനമായൊരു ദൗത്യനിര്‍വ്വാഹകനാണ്‌ ജിബ്‌രീല്‍ (ഗബ്രിയേല്‍). പ്രവാചകന്മാര്‍ക്ക് ദൈവികബോധനം എത്തിച്ചുകൊടുക്കുകയെന്നതാണ്‌ ജിബ്‌രീലിന്റെ പ്രധാന ദൗത്യം. മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് ജിബ്‌രീലിലൂടെയാണ്[2]‌. വിശ്വസ്താത്മാവ് (റൂഹുല്‍ അമീന്‍), പരിശുദ്ധാത്മാവ് (റൂഹുല്‍ ഖുദുസ്) തുടങ്ങിയ നാമങ്ങളിലും ജിബ്‌രീലിനെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു[3]. ഈസാ നബിയെയും (യേശു ക്രിസ്തു) മറ്റു പ്രവാചകന്മാരെപ്പോലെത്തന്നെ പരിശുദ്ധാത്മാവിനെക്കൊണ്ട് അല്ലാഹു പിന്തുണച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്[4].

[തിരുത്തുക] മറ്റു മലക്കുകള്‍

അന്ത്യനാളില്‍ വിചാരണക്കുതകുന്ന വിധത്തില്‍ മനുഷ്യരുടെ കര്‍മ്മങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കുന്നതിനായി മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു[5].

മരണസമയത്ത് മനുഷ്യരുടെ ആത്മാവുകളെ പിടിച്ചെടുക്കുന്നതും മലക്കാണ്‌. ഈ മലക്കിനെ 'മരണത്തിന്റെ മലക്ക്' (മലക്കുല്‍ മൗത്ത്)[6] എന്നാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. സദ്‌വൃത്തരായ ആത്മാക്കളെ സ്വീകരിക്കുവാനായി മലക്കുകള്‍ വരുന്നത് സ്വര്‍ഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്തായുമായാണെന്നും ദുര്‍വൃത്തികളിലേര്‍പ്പെട്ടവരെയും ബഹുദൈവാരാധനയിലൂടെ ദൈവകോപത്തിന്‌ പാത്രമായവരുടെയും ആത്മാക്കളെ സ്വീകരിക്കുന്നത് നരക ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും മര്‍ദ്ദിച്ചുമാണെന്ന് ഖുര്‍ആന്‍ പറയുന്നു[7].

സത്യവിശ്വാസികളെ സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിച്ചാനയിക്കുവാനും നരകത്തിന്റെ മേല്‍നോട്ടത്തിനും മലക്കുകളുണ്ടായിരിക്കും. എന്നാല്‍ പരലോകത്ത് സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരെ രക്ഷിക്കുവാന്‍ മലക്കുകള്‍ക്ക് കഴിയില്ലെന്നും ഖുര്‍ആന്‍ പറയുന്നു.

[തിരുത്തുക] ചില മലക്കുകളും അവരുടെ ഉത്തരവാദിത്ത്വങ്ങളും

  1. ജിബ് രീല്‍-ദൈവിക സന്ദേശമെത്തിക്കല്‍
  2. മീഖാഈല്‍-മഴ വര്‍ഷിപ്പിക്കല്‍
  3. ഇസ് റാഫീല്-സൂര്‍ എന്ന കാഹളത്തില്‍ ഊതല്‍
  4. അസ് റാഈല്-റൂഹിനെ പിടിക്കല്‍ (റൂഹ് =ജീവന്‍)
  5. മുന്‍ ഖര്‍-നന്മകള്‍ രേഖപ്പെടുത്തുക
  6. നഖീര്‍-തിന്മകള്‍ രേഖപ്പെടുത്തുക
  7. റഖീബ്-ഖബറില്‍ ചോദ്യം ചെയ്യല്‍
  8. അതീദ്-ഖബറില്‍ ചോദ്യം ചെയ്യല്‍
  9. മാലിക് -നരകം കാവല്‍ക്കാരന്‍
  10. രിള്വാന്‍-സ്വര്‍ഗം കാവല്‍ക്കാരന്‍

[തിരുത്തുക] ഇസ്‌ലാം തെറ്റായിക്കാണുന്ന വിശ്വാസങ്ങള്‍

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന വിശ്വാസത്തെയും അവരെ സ്ത്രീകളായി സങ്കല്പ്പിക്കുന്ന സമ്പ്രദായത്തെയും ഖുര്‍ആന്‍ ശക്തിയായി എതിര്‍ക്കുന്നു[8]. മലക്കുകളെ ആരാധിക്കുന്നത് വലിയ പാപമായി ഇസ്‌ലാം കണക്കാക്കുന്നു.

[തിരുത്തുക] ക്രിസ്തീയ വീക്ഷണം

[തിരുത്തുക] ജൂത വീക്ഷണം

[തിരുത്തുക] അവലംബം

"http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%96" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം