നവോത്ഥാന കാലം‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നവോത്ഥാനം (ദ് റെനൈസ്സന്‍സ്; ഫ്രഞ്ച് അര്‍ത്ഥം - "പുനര്‍ജ്ജനി"; ഇറ്റാലിയന്‍: റിനസ്സിമെന്റോ) മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോട് അടുത്ത് ഇറ്റലിയില്‍ ആരംഭിച്ച് പിന്നീട് ബാക്കി യൂറോപ്പിലേയ്ക്കും പടര്‍ന്ന, ഏകദേശം 14-ആം നൂറ്റാണ്ടുമുതല്‍ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരിക പ്രസ്ഥാനമായിരുന്നു. ക്ലാസിക്കല്‍ ഉറവിടങ്ങള്‍ ഉപയോഗിച്ചുള്ള വിജ്ഞാനത്തിന്റെ പുനരുജ്ജീവനം, ഈ വളര്‍ച്ചയ്ക്ക് രാജകൊട്ടാരങ്ങളുടെയും പോപ്പിന്റെയും പിന്തുണ, ശാസ്ത്രത്തിന്റെ പുരോഗതി, ചിത്രകലയില്‍ പെഴ്സ്പെക്ടീവിന്റെ ഉപയോഗം എന്നിവ നവോത്ഥാനത്തിന്റെ പ്രത്യേകതകളായിരുന്നു.[1] ബൌദ്ധിക മേഖലകളില്‍ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. എങ്കിലും നവോത്ഥാനം ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് ലിയനാര്‍ഡോ ഡാ വിഞ്ചി, മൈക്കെലാഞ്ജലോ തുടങ്ങിയ സകലകലാവല്ലഭരുടെ കലാപരമായ സംഭാവനകള്‍ക്കാണ്. നവോത്ഥാന മനുഷ്യര്‍ (റെനൈസ്സെന്‍സ് മെന്‍) എന്ന പദം രൂ‍പം കൊള്ളുന്നതിനു ഇവര്‍ കാരണമായി. [2][3]

ഇക്കാലത്താണ് ആധുനികശാസ്ത്രത്തിന്റെയും, സാഹിത്യത്തിന്റെയും അടിത്തറ പാകിയ മഹാരഥന്‍മാര്‍ ജീവിച്ചിരുന്നത്. ഇന്നു നാം ഉപയോഗിക്കുന്ന പല നിത്യോപയോഗസാധനങ്ങളുടെയും രുപരേഖകള്‍ അന്നത്തെ പലരും വരച്ചിട്ടിരുന്നു. നവോദ്ധാനകാലത്തിന്റെ ഫലമായി ഉണ്ടായ വിജ്ഞാനസ്ഫോടനമാണ്‌‍ പിന്നീട് പുതിയ ഭുവിഭാഗങളുടെ കണ്ടുപിടുത്തത്തിനും അതിനു ശേഷം സാമ്രാജ്യത്വ സംഘട്ടനത്തിനും കാരണമായത്.

[തിരുത്തുക] അവലംബം

  1. Open University, Looking at the Renaissance: Defining the Renaissance (Retrieved 10-05-2007)
  2. BBC Science & Nature, Leonardo da Vinci (Retrieved on May 12 2007)
  3. BBC History, Michelangelo (Retrieved on May 12 2007)

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം