യെമന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| الجمهورية اليمنية Al-Jumhūriyyah al-Yamaniyyah Republic of Yemen
|
||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "Allah, al-Watan, at-Thawra, al-Wehda" "God, Nation, Revolution, Unity" |
||||
| ദേശീയ ഗാനം United Republic |
||||
| തലസ്ഥാനം | San‘a’ |
|||
| ഏറ്റവും വലിയ നഗരം | San'a | |||
| ഔദ്യോഗിക ഭാഷകള്‍ | Arabic | |||
| Demonym | Yemeni, Yemenite | |||
| ഭരണകൂടം | Republic | |||
| - | President | Ali Abdullah Saleh | ||
| - | Prime Minister | Ali Mohammed Mujur | ||
| Establishment | ||||
| - | Unification | May 22 1990 | ||
| - | ജലം (%) | negligible | ||
| ജനസംഖ്യ | ||||
| - | July 2008 estimate | 23,013,376[4] (51st) | ||
| - | July 2007 census | 22,230,531 | ||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||
| - | ആകെ | $52.61 billion (88th) | ||
| - | ആളോഹരി | $2,400 (2007 est.) (175th) | ||
| HDI (2007) | ||||
| നാണയം | Yemeni rial $1 = 198.13 Rials (YER) |
|||
| സമയമേഖല | (UTC+3) | |||
| ഇന്റര്‍നെറ്റ് സൂചിക | .ye | |||
| ഫോണ്‍ കോഡ് | +967 | |||
യെമന്‍ (Arabic: اليَمَن al-Yaman) എന്നറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് യെമന്‍ (Arabic: الجمهورية اليمنية al-Jumhuuriyya al-Yamaniyya) തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടുന്ന ഒരു രാജ്യമാണ്. വടക്ക് സൗദി അറേബ്യ, പടിഞ്ഞാറ് ചെങ്കടല്‍, തെക്ക് അറേബ്യന്‍ കടല്‍, അഡെന്‍ ഉള്‍ക്കടല്‍, കിഴക്ക് ഒമാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഗവര്‍ണ്ണറേറ്റുകളും ജില്ലകളും
2004 ഫെബ്രുവരിയിലെ വിവരമനുസരിച്ച് രാജ്യത്തെ ഇരുപത് ഗവര്‍ണ്ണറേറ്റുകള്‍ അഥവാ മുഹഫസകളും (muhafazah) ഒരു മുനിസിപ്പാലിറ്റിയുമായും തിരിച്ചിരിക്കുന്നു.[1] ഒരോ ഗവര്‍ണ്ണറേറ്റിലേയും ജനസംഖ്യ താഴെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നു.
| ഭാഗം | തലസ്ഥാന നഗരം |
ജനസംഖ്യ കനേഷുമാരി 2004 [2] |
ജനസംഖ്യ 2006 ലെ എസ്റ്റിമേഷന്‍.[3] |
കീ |
|---|---|---|---|---|
| 'Adan | Aden | 589,419 | 634,710 | 1 |
| 'Amran | 'Amran | 877,786 | 909,992 | 2 |
| Abyan | Zinjibar | 433,819 | 454,535 | 3 |
| Ad Dali | 470,564 | 504,533 | 4 | |
| Al Bayda' | Al Bayda | 577,369 | 605,303 | 5 |
| Al Hudaydah | Al Hudaydah | 2,157,552 | 2,300,179 | 6 |
| Al Jawf | Al Jawf | 443,797 | 465,737 | 7 |
| Al Mahrah | Al Ghaydah | 88,594 | 96,768 | 8 |
| Al Mahwit | Al Mahwit | 494,557 | 523,236 | 9 |
| Amanat Al Asimah | Sanaa | 1,747,834 | 1,947,139 | 10 |
| Dhamar | Dhamar | 1,330,108 | 1,412,142 | 11 |
| Hadramaut | Al Mukalla | 1,028,556 | 1,092,967 | 12 |
| Hajjah | Hajjah | 1,479,568 | 1,570,872 | 13 |
| Ibb | Ibb | 2,131,861 | 2,238,537 | 14 |
| Lahij | Lahij | 722,694 | 761,160 | 15 |
| Ma'rib | Ma'rib | 238,522 | 251,668 | 16 |
| Raymah | 394,448 | 418,659 | 17 | |
| Sa'dah | Sa`dah | 695,033 | 746,957 | 18 |
| Sana'a | San`a' | 919,215 | 957,798 | 19 |
| Shabwah | `Ataq | 470,440 | 494,638 | 20 |
| Ta'izz | Ta`izz | 2,393,425 | 2,513,003 | 21 |
ഗവര്‍ണ്ണറേറ്റുകല്ലാം ആകെ 333 ജില്ലകളായി തിരിച്ചിരിക്കുന്നു അവയെ 2,210 ഉപജില്ലകളായി തിരിച്ചിരിക്കുന്നു, അവയെ വീണ്ടും 38,284 വില്ലേജുകളായും തിരിച്ചിരിക്കുന്നു (2001 ലെ വിവരമനുസരിച്ച്).
[തിരുത്തുക] ഭൂമിശാസ്ത്രം
പാശ്ചിമേഷ്യയില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിനെറ്റ് തെക്കുവശത്തായാണ് യെമന്‍ സ്ഥിതിചെയ്യുന്നത്. അറേബ്യന്‍ കടല്‍, ഏദന്‍ കടലിടുക്ക്, ചെങ്കടല്‍ എന്നിവ അതിര്‍ത്തികളാണ്. ഉപഭൂഖണ്ഡത്തില്‍ സൗദി അറേബ്യയുടെ തെക്കുഭാഗത്തായും ഒമാനിന്റെ പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.
ചെങ്കടലിലുള്ള ദ്വീപുകളായ ഹാനിഷ് ദ്വീപുകള്‍, കമറാന്‍, ബരീം എന്നിവയും അറേബ്യന്‍ കടലിലുള്ള സുഖുത്വറ ദ്വീപും യെമനിന്റെ ഭാഗമാണ്. ഏറ്റാനും ദ്വീപുകള്‍ അഗ്നിപര്‍വ്വതമുള്ളവയാണ്; ജബല്‍-അല്‍-ത്വയിറില്‍ 2007 ലും അതിനുമുന്‍പ് 1883 ലും അഗ്നിപര്‍വ്വത പൊട്ടിത്തെറി ഉണ്ടായിരുന്നു.
527,970 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയുള്ള യെമന്‍ വലിപ്പത്തില്‍ ഫ്രാന്‍സിനു തൊട്ടുപിറകിലായി 49 മത്തെ സ്ഥാനത്താണ്. ഏതാണ്ട് തായ്‌ലാന്റിന്റെ അതേ വലിപ്പം. യെമനിന്റെ സ്ഥാനം .
അറേബ്യന്‍ മരുഭൂമിയില്‍ ജനവാസമില്ലാത്തതിനാല്‍ തന്നെ ഉത്താരാതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല.
രാജ്യത്തെ പ്രധാനമായും നാല് ഭൂമേഖലകളായിത്തിരിക്കാം: പശ്ചിമ തീരദേശങ്ങള്‍, ഉയര്‍ന്ന പശ്ചിമ ഭൂമേഖല, ഉയര്‍ന്ന കിഴക്കന്‍ ഭൂമേഖല, പിന്നെ കിഴക്ക് റാബിഅ്-അല്‍-ഖാലി.
തീരത്തഭാഗത്തുള്ള തിഹാമഹ് ("ചൂടന്‍ നിലങ്ങള്‍") നിരപ്പായതും വളരെ വരണ്ട സമതലങ്ങളാണ്. വരണ്ടവയാണെങ്കിലും ലഗൂണുകളുടെ സാന്നിധ്യം ഇവിടെയുണ്ട്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണല്‍കുന്നുകള്‍ ഇവിടെ കാണാം. ജലത്തിന്റെ ബാഷ്പീകരണം വളരെ ഉയര്‍ന്ന നിരക്കിലായതു കാരണം ഉയര്‍ന്ന ഭൂപ്രദേശത്ത് നിന്നുള്ള അരുവികള്‍ ഒരിക്കലും കടലിലെത്തിചേരാറില്ല. കൂടാതെ അവ ഭൂഗര്‍ഭ ജലത്തില്‍ മുഖ്യപങ്ക് വഹിക്കുന്നവയുമാണ്. നിലവില്‍ ഇവയെ കൃഷി ആവശ്യത്തിനു വളരെകൂടുതല്‍ ഉപയോഗപ്പെടുത്തുന്നു. സനാആഅ് ന് 48 കി.മീ വടക്കുള്ള മദാറില്‍ ദിനോസറിന്റെ കാല്പാടുകള്‍ കണ്ടെത്തിയിട്ടുമുണ്ട്, ഇതു സൂചിപ്പിക്കുന്നത് ഇവിടം മുന്‍പ് ചളിനിറഞ്ഞ സമതലമായിരുന്നു എന്നാണ്.
തിഹാമ ചെന്നവസാനിക്കുന്നത് ഉയര്‍ന്ന പശ്ചിമ ഭൂപ്രദേശത്തിന്റെ കുത്തനെയുള്ള ചെരിവുകളിലാണ്. ഈ പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ സാനിധ്യം കാരണമായി ജങ്ങള്‍ കൂട്ടമായി താമസിക്കുന്നു, ഇവിടെയാണ് അറേബ്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. തഅ്സില്‍ 100 മുതല്‍ 760 മില്ലിമീറ്റര്‍ വരെയും ഇബ്ബില്‍ 1000 മി.മീ ന് മുകളിലും വാഷിശരാശരി മഴ ലഭിക്കുന്നു. വളരെ വൈവിധ്യമാണ് ഇവിടങ്ങളിലെ കൃഷി, സോര്‍ഘം (sorghum ) ആണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. പരുത്തിയും പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളും കൃഷിചെയ്തുവരുന്നു, മാങ്ങ ഇവിടെ വിലപിടിച്ച കാര്‍ഷികോല്പന്നമാണ്. പകല്‍സമയങ്ങളില്‍ നല്ല ചൂടനുഭവപ്പെടുമെങ്കിലും രാത്രിയാവുന്നതോടെ താപനില ഗണ്യമായി കുറയുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാലക്രമത്തില്‍ ഒഴുകുന്ന അരുവികള്‍ കാണപ്പെടുന്നുവെങ്കിലും അവ ഒഴുകി കടലില്‍ എത്തിച്ചേരുന്നില്ല, തിഹാമയിലെ ഉയര്‍ന്ന ബാഷ്പീകരണതോതാണിതുനു കാരണം.
മധ്യഭാഗത്തു ഉന്നതപ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും ശരാശരി 2000 മീറ്റര്‍ ഉയരമുള്ള ഫലകത്തില്‍ സ്ഥിതിചെയ്യുന്നവയാണ്. മഴ-നിഴല്‍ സ്വധീനം കാരണമായി പശ്ചിമ ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളേക്കാള്‍ വരണ്ട മേഖലയാണ് ഇവ, എങ്കിലും അത്യാവശ്യം കൃഷിചെയ്യാനാവശ്യമായ മഴ ലഭിക്കാറുണ്ട്. ലോകത്തിലെ തന്നെ ഉയര്‍ന്ന താപനില വിത്യാസം ഇവിടെ അനുഭവപ്പെടുന്നു, പകല്‍ 30° സെല്‍ഷ്യസും രാത്രി 0° സെഷ്യസുമാകുന്നത് സാധാരമാണ്. ജലസംഭരണം ജലസേചനത്തിനും ഗോതമ്പ് ബാര്‍ലി എന്നിവയുടെ കൃഷിക്കും സഹായിക്കുന്നു. ഈ മേഖലയിലാണ് സനആഅ് സ്ഥിതിചെയ്യുന്നത്. 3,666 മീറ്റര്‍ ഉയരമുള്ള ജബല്‍-അന്‍-നബി ഷുഐബ് ആണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭാഗം.
കിഴക്കുവശത്തുള്ള റാബിഅ്-അല്‍-ഖാലി ഇവയില്‍നിന്നൊക്കെ താഴ്ന്നനിരപ്പില്‍ സ്ഥിതിചെയ്യുന്നു, ശരാശരി 1000 മീറ്റര്‍. മഴ തീരെ ഇല്ലാത്ത ഭാഗമാണിത്.
[തിരുത്തുക] അവലംബം
- ↑ Governorates of Yemen.
- ↑ Central Statistical Organisation of Yemen. General Population Housing and Establishment Census 2004 Final Results [1], Statistic Yearbook 2005 of Yemen [2]
- ↑ Statistic Yearbook 2006 of Yemen [3]
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.