പ്രവാചകന്‍ (ഇസ്ലാമികം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്ന് പ്രബോധനം നടത്തുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അവരുടെ മുഴുവന്‍ ചരിത്രവും നമുക്ക് ലഭ്യമല്ല. ഇരുപത്തിയഞ്ച് പ്രവാചകന്മാരെ കുറിച്ച് വിശുദ്ധ ഖുര്‍ ആനും ഹദീസും പരാമര്‍ശിക്കുന്നുണ്ട്. എല്ലാ നാടുകളിലേക്കും പ്രവാചകന്മാര്‍ വരികയുണ്ടായിട്ടുണ്ട് എന്നാണ് ഖുര്‍ ആനില്‍ കാണുന്നത്.
[തിരുത്തുക] ഖുര്‍ ആനിലെ ഇരുപത്തിയഞ്ച് പ്രവാചകന്മാര്‍
- ആദം നബി
- ഇദ്‌രീസ് നബി
- നൂഹ് നബി
- ഹൂദ് നബി
- സ്വാലിഹ് നബി
- ഇബ്രാഹിം നബി
- ഇസ്മായീല്‍ നബി
- ഇസ് ഹാഖ് നബി
- ലൂത്ത് നബി
- യഹ്ഖൂബ് നബി
- യൂസുഫ് നബി
- അയ്യൂബ് നബി
- ശുഐബ് നബി
- മൂസാ നബി
- ഹാറൂണ്‍ നബി
- ദുല്‍ കിഫ്‌ലി നബി
- ഇല്യാസ് നബി
- അല്‍ യസഹ് നബി
- ദാവൂദ് നബി
- സുലൈമാന്‍ നബി
- യൂനുസ് നബി
- സക്കരിയ നബി
- യഹ്‌യ നബി
- ഈസാ നബി
- മുഹമ്മദ് നബി
[തിരുത്തുക] കുറിപ്പ്
പ്രവാചകന്മാരുടെ പേരുകള്‍ കേള്‍ക്കുകയോ എഴുതുകയോ പറയുകയോ ചെയ്യുമ്പോള്‍ മുസ്ലിംകള്‍ അവരുടെ മേല്‍ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പറയാറുണ്ട്,‘അലൈഹി സ്സലാം’,‘സ്വല്ലള്ളാഹു അലൈഹി വ സല്ലം’എന്നിങ്ങനെ അതാണ് പല ലേഖനങ്ങളിലും ബ്രാകറ്റില്‍ (സ),(അ) എന്ന ചുരുക്ക രൂപത്തില്‍ എഴുതി കാണുന്നത്,ഇംഗ്ലീഷില്‍ Peace be upon him എന്നതിനെ ചുരുക്കി (pbuh)എന്ന് എഴുത്തുകളില്‍ കാണാം. മുകളില്‍ പറഞ്ഞ എല്ലാം പ്രവാചകന്മാരുടെ പേര് കേട്ടാലും മുസ്ലിംകള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ട്. അവരെ മുഴുവന്‍ പ്രവാചകന്മാരാണെന്ന് വിശ്വസിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്.
[തിരുത്തുക] പുറം കണ്ണികള്‍
- - The Prophets of Islam - A Referenced List
- - Rasul and Nabi
- - Stories of the Prophets, Seerah of Companions, Mothers of Believers
- - Islamic Articles - Stories of Prophets
- - Are the Prophets equal?
- TurnToIslam.Com Muslim Belief of the Prophets, Following Abraham
- Prophetic Midrash -- Information on Prophets of the Bible and the Qur'an


