പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം

Coordinates: 9°55′8″N 76°16′23″E / 9.91889°N 76.27306°E / 9.91889; 76.27306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Bhavaneeswara Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ ഭവാനീശ്വര മഹാക്ഷേത്രം
ശ്രീ ഭവാനീശ്വര മഹാക്ഷേത്രം is located in Kerala
ശ്രീ ഭവാനീശ്വര മഹാക്ഷേത്രം
ശ്രീ ഭവാനീശ്വര മഹാക്ഷേത്രം
കേരളത്തിലെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°55′8″N 76°16′23″E / 9.91889°N 76.27306°E / 9.91889; 76.27306
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:എറണാകുളം
പ്രദേശം:പള്ളുരുത്തി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ (ശ്രീഭവാനീശ്വരൻ)
പ്രധാന ഉത്സവങ്ങൾ:മഹോത്സവം
ക്ഷേത്രങ്ങൾ:1
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
1916
സൃഷ്ടാവ്:ശ്രീനാരായണഗുരു
ക്ഷേത്രഭരണസമിതി:എസ്.എൻ.ഡി.പി. യോഗം

എറണാകുളം ജില്ലയിലെ കൊച്ചിയിൽ പള്ളുരുത്തി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ശ്രീ ഭവാനീശ്വര ക്ഷേത്രം. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമാണിത്. കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി 1903-ൽ "ശ്രീ ധർമ്മ പരിപാലന യോഗം (S.D.P.Y.) " രൂപീകരിച്ചതിനുശേഷം ഗുരുവിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം പണിതത്. എസ്.എൻ.ഡി.പി.യുടെ രൂപീകരണത്തിനുശേഷം പത്തുവർഷങ്ങൾ കഴിഞ്ഞാണ് ഗുരു ഇവിടെ " ശിവലിംഗ " പ്രതിഷ്ഠ നടത്തിയത്. 1998-ൽ ക്ഷേത്രത്തിനു സമീപം ഒരു " സ്വർണ്ണ ധ്വജം " (സ്വർണ്ണകൊടിമരം) സ്ഥാപിച്ചു . എസ്.എൻ.ഡി.പി. യോഗത്തിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല . ഈ ക്ഷേത്രം കൂടാതെ ധാരാളം വിദ്യാഭാസ സ്ഥാപനങ്ങൾ എസ്.ഡി.പി.വൈ. യുടെ നിയന്തണത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവനെ (ശ്രീ ഭവാനീശ്വരൻ) കൂടാതെ പാർവ്വതി(ശ്രീ ഭവാനീശ്വരി), ഗണപതി, സുബ്രഹ്മണ്യൻ , അയ്യപ്പൻ , അത്ഭുത യക്ഷി , നാഗദൈവങ്ങൾ , ഭഗവതി , ബ്രഹ്മരക്ഷസ്സ് , നവഗ്രഹങ്ങൾ എന്നീ ദേവതകളുമുണ്ട്. ശ്രീ നാരായണ ഗുരുവിനെയും ഇവിടെ ആരാധിക്കുന്നു.ആദിദേവനായ ശ്രീപരമേശ്വരൻ ഈ ക്ഷേത്രത്തിൽ ശ്രീപാർവതി (ആദിശക്തി)യോടും മക്കളായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നീ ദേവതകളോടൊത്ത് ജഗത് മാതാപിതാക്കന്മാരായി വാഴുന്നു. ശിവകുടുംബം ആണ് ഈ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്തിരിക്കുന്നത്. 13കരക്കാരുടെ ക്ഷേത്രമാണിത്. പറയെടുപ്പിനു 13 ദേശങ്ങളിൽ ഭഗവാനെ പറയ്ക്ക് എഴുന്നെള്ളിക്കും.

കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ ഗണത്തിൽപ്പെടുന്ന ക്ഷേത്രമാണിത് . ഇവിടത്തെ ഉത്സവം കുംഭത്തിലെ ഭരണി നക്ഷത്രത്തിൽ കൊടിയേറി 11 നാൾ നീണ്ടു നിൽക്കുന്ന ഉത്സവം ആണ് . 15 ആനകളെയാണ് ക്ഷേത്രത്തിന്റെ മഹോത്സവ നാളുകളിൽ എഴുന്നള്ളിക്കുന്നത് . വടക്കും തെക്കും ഭാഗങ്ങൾ മത്സരിച്ചുള്ള കാവടി വളരെ വിപുലമായാണ് ഓരോ വർഷവും നടക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്കായി വിശാലമായ ഒരു മൈതാനവും (SDPY Ground) ഉണ്ട് . 2004-ൽ ശ്രീ ധർമ്മ പരിപാലന യോഗത്തിന്റെ നൂറാം വർഷത്തോട് അനുബന്ധിച്ചു ഭവാനീശ്വര ക്ഷേത്രത്തിൽ കോടി അർച്ചനയും, 108 ആനകളെ പങ്കെടുപ്പിച്ചുള്ള മഹാ ഗജമേളയും നടന്നു. എറണാകുളം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ആനകൾ പങ്കെടുത്ത ഒരു ആഘോഷമായിരുന്നു അത്. പശ്ചിമ കൊച്ചിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുത്ത വൻ ആഘോഷമായിരുന്നു അത്.ആ ഗജമേള കൊച്ചിയുടെ ചരിത്രത്തിൽ വലിയ സ്ഥാനം നേടുകയും ചെയ്തു. ഈ ക്ഷേത്രം മഹാത്മാ ഗാന്ധി സന്ദർശിച്ചിട്ടുണ്ട് എന്ന് ചരിത്രം .

അവലംബം[തിരുത്തുക]