നാദാപുരം ഇരിങ്ങണ്ണൂർ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nadapuram Iringannur Siva Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാദാപുരം ഇരിങ്ങണ്ണൂർ ശിവക്ഷേത്രം
ക്ഷേത്ര നാലമ്പലം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇരിങ്ങന്നൂർ, നാദാപുരം
മതവിഭാഗംഹിന്ദുയിസം
ജില്ലകോഴിക്കോട്
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് നാദാപുരം ഇരിങ്ങണ്ണൂർ മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്.[1]. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, പെരളശ്ശേരിയിലും[1] ആണ്. നാദാപുരം ഇരിങ്ങണ്ണൂർ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1].

നാദാപുരം ശിവക്ഷേത്രം

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രം[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. നാദാപുരത്ത് എടച്ചേരി പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ മനോഹരമാണീ ക്ഷേത്ര നിർമ്മിതി. നാലമ്പലവും, തിടപ്പള്ളിയും, ബലിക്കല്പുരയും, മുഖമണ്ഡപത്തോട് കൂടിയ ശ്രീകോവിലും എല്ലാം മഹാക്ഷേത്രത്തിനൊത്തവണ്ണമാണ് പണിതീർത്തിരിക്കുന്നത്.

ക്ഷേത്രം കിഴക്കോട്ട് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കു വശത്തായി അഗ്രമണ്ഡപത്തിനു മുമ്പിലായി പണ്ട് നമസ്കാരമണ്ഡപം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. കിഴക്കേ നാലമ്പലത്തിലൂടെ ബലിക്കല്പുര കടന്ന് അകത്തു കയറുമ്പോൾ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ മുഖമണ്ഡപം കാണാൻ പറ്റും. മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാ‍ണുള്ളത്. ശ്രീകോവിലിന് ചുറ്റുമുള്ള നാ‍ലമ്പലത്തിൽ തിടപ്പിള്ളിയും പണിതീർത്തിട്ടുണ്ട്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് വിഷ്ണു പ്രതിഷ്ഠയുണ്ട്.

കിഴക്കു വശത്തായി വളരെ വലിപ്പമേറിയ ക്ഷേത്രക്കുളം ഉണ്ട്. ശ്രീമഹാദേവന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനാവാം ഇവിടെയും ക്ഷേത്രക്കുളത്തിലേക്ക് ദൃഷ്ടി വരത്തക്കവണ്ണം പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. മാത്രമല്ല ഇവിടുത്തെ ശിവപ്രതിഷ്ഠയ്ക്ക് തൃക്കണ്ണ് (മൂന്നാം കണ്ണ്) ഇല്ല. സർവ്വദാഹകമായ മൂന്നാം കണ്ണ് ഇല്ലാത്തതുകൊണ്ടുതന്നെ രൗദ്രനല്ല, സൗമ്യനാണ് ഇവിടുത്തെ ശിവൻ എന്നാണ് വിശ്വാസം. രണ്ട് കണ്ണുകൾ ഉള്ള ശിവപ്രതിഷ്ഠയിൽ നിന്നാണ് ഇരിങ്ങണ്ണൂർ (ഇര്+കണ്ണ്+ഊര്) എന്ന സ്ഥലനാമം സിദ്ധിച്ചത് എന്നു പറയപ്പെടുന്നു.

വിശേഷങ്ങളും, പൂജാവിധികളും[തിരുത്തുക]

നിത്യേന മൂന്നു പൂജകൾ പതിവുണ്ട്. ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.

  • ശിവരാത്രി
  • മണ്ഡലപൂജ
  • അഷ്ടമിരോഹിണി


ഉപക്ഷേത്രങ്ങൾ[തിരുത്തുക]

  • ഗണപതി
  • അയ്യപ്പൻ
  • നാഗങ്ങൾ
  • ബ്രഹ്മരക്ഷസ്സ്
  • ശ്രീകൃഷ്ണൻ

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

എടച്ചേരി പഞ്ചായത്തിൽ നാദാപുരം - തലശ്ശേരി റൂട്ടിൽ ഇരിങ്ങണ്ണൂർ ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“