മഹർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

വിവാഹത്തിനു വേണ്ടി മുസ്‌ലിംകൾക്കിടയിൽ വരൻ വധുവിന് നൽകാനായി നിശ്ചയിക്കുന്ന വിവാഹമൂല്യമാണ് മഹർ. മഹർ സ്ത്രീകൾക്കുള്ള അവകാശമാണ്. അതിനാൽ പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹർ) നൽകണമെന്ന് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്‌ലാം കൃത്യമായി നിർണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നൽകണമെന്ന് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മൂല്യവത്തായ എന്തും മഹ്ർ ആകാവുന്നതാണ്; ഇരുമ്പു മോതിരം മുതൽ സ്വർണത്തിന്റെ കൂമ്പാരം വരെ! എന്നാൽ അതിന് സാമ്പത്തികശേഷി ഇല്ലാത്തവർ തന്നാൽ കഴിയുന്ന എന്തും മഹറായി നിശ്ചയിക്കാൻ അനുവാദം നൽകിയിരുന്നു. അതിനും സാധ്യമാവാത്തവർക്കായി വേദം പഠിപ്പിച്ചു കൊടുക്കുക എന്ന രീതിരയിൽ പോലും മഹർ നിശ്ചയിച്ചിരിന്നതായി കാണാം. സ്ത്രീകളുടെ അടുത്ത് നിന്നും സ്ത്രീധനം വാങ്ങി അവയിൽ നിന്നും മഹർ കൊടുക്കുന്ന രീതിയിൽ നടത്തുന്ന നിക്കാഹ് സാധുവല്ല എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മഹ്റിനേക്കാൾ എത്രയോ കൂടുതലുള്ള വൻതുകകളാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്[1]. ഇത് ഇസ്‌ലാം നിശ്ചയിച്ച മഹറിനെ കുറിച്ച കാഴ്ചപ്പാടിന് തന്നെ എതിരാണ്.

ഖുർ‌ആനിൽ നിന്ന്[തിരുത്തുക]

  • സ്ത്രീകൾക്ക്‌ അവരുടെ വിവാഹമൂല്യങ്ങൾ മനഃസംതൃപ്തിയോട്‌ കൂടി നിങ്ങൾ നൽകുക. ഇനി അതിൽ നിന്ന്‌ വല്ലതും സൻമനസ്സോടെ അവർ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂർവ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക. (ഖുർആൻ 4:4)
  • ഖുർആൻ വ്യക്തമാക്കുന്നു: 'അവർക്കവകാശപ്പെട്ട വിവാഹമൂല്യം നിങ്ങൾ നൽകുകയാണെങ്കിൽ നിങ്ങളവരെ വിവാഹം കഴിക്കുന്നതിൽ കുറ്റമില്ല' (ഖുർആൻ 60:10).
  • 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം ചെയ്യുക. അവരുടെ മഹ്ർ ന്യായമായ നിലയിൽ അവർക്ക് നൽകുകയും ചെയ്യുക' (ഖുർആൻ 4:25).

ഹദീസിൽ നിന്ന്[തിരുത്തുക]

  • ഒരിക്കൽ പ്രവാചകന്റെ അടുക്കൽ വന്ന ഒരു സ്ത്രീയെ ഒരാൾ വിവാഹാന്വേഷണം നടത്തിയപ്പോൾ പ്രവാചകൻ(സ) അയാളോട് ചോദിച്ചു: 'താങ്കളുടെ അടുക്കൽ വിവാഹമൂല്യമായി എന്തുണ്ട്?' അയാൾ പറഞ്ഞു: 'എന്റെ ഈ തുണിയല്ലാതെ മറ്റൊന്നുമില്ല.' പ്രവാചകൻ പറഞ്ഞു: 'നീ പോയി ഒരു ഇരുമ്പിന്റെ മോതിരമെങ്കിലും ഉണ്ടോയെന്ന് പരതുക' (ബുഖാരി, മുസ്‌ലിം).
  • സഹ്‌ൽ(റ) നിവേദനം: ഒരിക്കൽ ഒരു സ്ത്രീ ചെന്ന്‌ തന്നെ വിവാഹം കഴിക്കണമെന്ന്‌ നബി(സ)യോട്‌ പറഞ്ഞു. സഹ്‌ൽ പറയുന്നു. അദ്ദേഹത്തിന്‌ ആ ഉടുത്തമുണ്ടല്ലാതെ മേൽ മുണ്ടുകൂടി ഉണ്ടായിരുന്നില്ല. നബി(സ) അരുളി: നിങ്ങൾ മുണ്ടുകൊണ്ട്‌ എന്തൊക്കെ ചെയ്യും: നിങ്ങൾ അതു ധരിച്ചാൽ അവൾക്ക്‌ ഉപയോഗിക്കുവാൻ കഴിയുകയില്ല. അവൾ ധരിച്ചാൽ നിങ്ങൾക്കും ഉപയോഗിക്കുവാൻ കഴിയുകയില്ല. ആ മനുഷ്യൻ അവിടെത്തന്നെയിരിപ്പായി. കുറെ കഴിഞ്ഞപ്പോൾ അവിടെ നിന്നെഴുന്നേറ്റു. അവിടുന്ന്‌ അദ്ദേഹത്തെവിളിച്ചുചോദിച്ചു. നിങ്ങൾ ഖുർആൻ വല്ല ഭാഗവും പഠിച്ചിട്ടുണ്ടോ? പഠിച്ചിട്ടുണ്ട്‌. ചില സൂറകൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. നബി(സ) അരുളി: നിങ്ങൾ പഠിച്ചുവെച്ച ഖുർആനെ മഹ്‌റായി പരിഗണിച്ച്‌ അവളെ നിങ്ങൾക്ക്‌ ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്റെ മനസ്സിൽ നിന്ന്‌ അവൾക്ക്‌ ഓതിക്കൊടുക്കുക. (ബുഖാരി. 7. 62. 24)

വിമർശനം[തിരുത്തുക]

ബഹുഭാര്യാത്വം നിലനിർത്തുന്നതിനുള്ള ഒരു ഉപാധിയായി മഹറിനെ ചില പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. ഇത് ധനമുള്ള പുരുഷൻ സ്ത്രീയെ പണം കൊടുത്തു വാങ്ങുന്നതാണെന്നും ചിലർ വിമർശിക്കുന്നു.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "ലേഖനം" (PDF). മലയാളം വാരിക. 2013 മാർച്ച് 22. Archived from the original (PDF) on 2016-03-06. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= and |date= (help)
  1. '…the wealthy according to his means, and the straitened in circumstances according to his means. The gift of a reasonable amount is necessary from those who wish to act in the right way' (Qur'an 2:236).
  2. "Mahr" in Oxford Islamic Studies Online
  3. Joseph Schacht, An Introduction to Islamic Law, 2nd impression, (New York: Oxford University Press, 1982), p. 167
  4. Amin Ahsan Islahi, Tadabbur-i-Qur'an, 2nd ed., vol. 2, (Lahore: Faran Foundation, 1986), p. 278
  5. http://books.google.com/books?id=iJQ3AAAAIAAJ&pg=PA137&lpg=PA137&dq=%22%27Every+marriage+without+mahr+is+null+and+void%27.%22%22&source=bl&ots=B4uSlO9Rdm&sig=cGglQImVFs8XU3Qsik9lWx3A_Ds&hl=en&ei=alPSS-PqBJHM9gTd3-CuDw&sa=X&oi=book_result&ct=result&resnum=4&ved=0CBkQ6AEwAw#v=onepage&q=%22%27Every%20marriage%20without%20mahr%20is%20null%20and%20void%27.%22%22&f=false
"https://ml.wikipedia.org/w/index.php?title=മഹർ&oldid=3640711" എന്ന താളിൽനിന്ന് ശേഖരിച്ചത്