Jump to content

വിക്കിപീഡിയ:വാർഷിക റിപ്പോർട്ട്/2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


2011, മലയാളം വിക്കിപീഡിയയെ സംബന്ധിച്ചെടുത്തോളം വളരെ പ്രവർത്തനങ്ങൾ നടന്ന ഒരു വർഷമാണ്. 2011 വർഷത്തിൽ മലയാളം വിക്കിപീഡിയയിൽ സംഭവിച്ച പ്രധാന കാര്യങ്ങൾ ഇവിടെ കാണാം.

ലേഖനങ്ങൾ

[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ 2011 ജനുവരി 1നു് 16,118 ലേഖനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. 2011 ഡിസംബർ 31 അവസാനിക്കുമ്പോൾ 21,873 ലേഖനങ്ങൾ ഉണ്ടായിരുന്നു. 2011-ൽ മൊത്തം 5,755 ലേഖനങ്ങൾ ആണു് മലയാളം വിക്കിപീഡിയയിൽ സൃഷ്ടിക്കപ്പെട്ടത്. പുതിയ ലേഖനങ്ങളുടെ നിരക്ക് 2011-നെ ശ്രദ്ധേയമാക്കുന്ന പ്രധാനഘടകമാണ്. മലയാളം വിക്കിപീഡിയയുടെ കുതിപ്പ് ആരംഭിച്ച 2006 മുതൽ 2010 വരെയുള്ള കാലയളവിൽ ഓരോ ആയിരം പുതിയ ലേഖനങ്ങളുടെ പിറവിക്കും ഏകദേശം മൂന്നു മാസം സമയമെടുത്തിരുന്നു. ഇത് രണ്ട് മാസമായി കുറക്കാനായി എന്നത് ശ്രദ്ധേയമാണ്.2011 നവംബറിൽ അവതരിപ്പിച്ച വിക്കിപീഡിയ ജ്യോതിഷ പ്രവചനപ്രകാരം, 2011 2012 മദ്ധ്യത്തോടെ മലയാളം വിക്കിപീഡിയ കാൽ ലക്ഷം ലേഖനങ്ങൾ എന്ന പടവിലെത്തും എന്ന് കരുതുന്നു.

ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ മലയാളം വിക്കിപീഡിയ ഇന്ന് 81-ആം സ്ഥാനത്താണ്. ഇന്ത്യൻ ഭാഷകളിൽ ഏഴാം സ്ഥാനത്തും. ഹിന്ദി, തെലുഗ്, തമിഴ്, മറാത്തി, ബിഷ്ണുപ്രിയ മണിപ്പൂരി, ബംഗാളി എന്നിവയാണ് ലേഖനങ്ങളുടെ എണ്ണത്തിൽ മലയാളത്തിനു മുന്നിലായുള്ളത്.

ഉപയോക്താക്കൾ

[തിരുത്തുക]

2011 ഡിസംബർ 31 വരെ മലയാളം വിക്കിപീഡിയയിൽ 31581 പേർ അംഗത്വമെടുത്തു. 2010 ഡിസംബർ 31-നു് ഇത് 22837 ആയിരുന്നു. അതായത് 2011-ൽ മലയാളം വിക്കിപീഡിയയിൽ 8744 പേർ പുതുതായി അംഗത്വമെടുത്തു. 2011 അവസാനിക്കുമ്പോൾ മലയാളം വിക്കിപീഡിയയിൽ 294 സജീവ ഉപയോക്താക്കളുണ്ട്.

നാഴികക്കല്ലുകൾ

[തിരുത്തുക]

2011 മലയാളം വിക്കിപീഡിയ പിന്നിട്ട പ്രധാന നാഴികകല്ലുകൾ

  • 2011 നവംബർ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 21,000 പിന്നിട്ടു.
  • 2011 നവംബർ 8-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 30,000 പിന്നിട്ടു.
  • 2011 ഒക്ടോബർ 9-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു.
  • 2011 സെപ്റ്റംബർ 5-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 20,000 പിന്നിട്ടു.
  • 2011 ജൂൺ 6-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിഞ്ഞു.
  • 2011 മേയ് 22-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 18,000 പിന്നിട്ടു.
  • 2011 മാർച്ച് 10-ന്‌ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 17,000 പിന്നിട്ടു.
  • 2011 ജനുവരി 22-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.

പ്രധാന നയരൂപീകരണങ്ങൾ

[തിരുത്തുക]

ശ്രദ്ധേയതാനയങ്ങൾ

[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ഏറ്റവുമധികം സംവാദങ്ങൾക്ക് വിഷയമാകാറുള്ള കാര്യങ്ങളിലൊന്നാണ് ലേഖനങ്ങളുടെ ശ്രദ്ധേയത. ഇക്കാര്യത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങളുണ്ടെങ്കിൽ പെട്ടെന്ന് സമവായത്തിലെത്താൻ സാധിക്കും. താഴെക്കാണുന്ന രണ്ടു വിഷയങ്ങളുടെ ശ്രദ്ധേയതാനയങ്ങൾ 2011-ൽ രൂപീകരിച്ചു.

മറ്റു നയങ്ങൾ

[തിരുത്തുക]

2011-ൽ രൂപീകരിക്കപ്പെട്ട മറ്റു ചില നയങ്ങൾ താഴെക്കൊടുക്കുന്നു:

  1. നീക്കം ചെയ്യപ്പെട്ട ലേഖനങ്ങളുടെ അത്യാവശ്യം വിവരങ്ങളുള്ള സംവാദത്താളുകൾ ശേഖരിക്കുക.

വിവിധ വിക്കിപദ്ധതികൾ

[തിരുത്തുക]

ഒറ്റവരി ലേഖന നിർമ്മാർജ്ജനം

[തിരുത്തുക]

2011 ജനുവരി മാസം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവേളയിൽ ആരംഭിച്ച ഒരു പദ്ധതിയാണിത്. ഒരു വിജ്ഞാനകോശത്തിൽ ആവശ്യമായ എന്നാൽ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങളെയാണ് ഒറ്റവരി ലേഖനങ്ങൾ എന്നു വിളിക്കുന്നത്. വിക്കിപീഡിയ പോലെ സാമൂഹ്യകൂട്ടായ്മയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു വിജ്ഞാനകോശത്തിൽ ഇത് ഉണ്ടായിരിക്കുമെങ്കിലും അവയുള്ള എണ്ണം വളരെയേറെ കൂടുന്നതു വിജ്ഞാനകോശത്തിന്റെ വിശ്യാസ്വതയെ കുറക്കുകയേ ഉള്ളൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഇതിന്റെ ഭാഗമായി 250 ലേഖനങ്ങൾ കണ്ടെത്തി. അവയിൽ 81 ലേഖനങ്ങൾ ഇതുവരെയായി വിപുലീകരിച്ചു കഴിഞ്ഞു.

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു

[തിരുത്തുക]
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയുടെ ലോഗോ

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2011 എപ്രിൽ 02 മുതൽ 25 വരെയുള്ള കാലയളവിൽ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു. ഈ പദ്ധതിയിലൂടെ 2158 സ്വതന്ത്രചിത്രങ്ങൾ വിക്കികോമൺസിൽ ചേർത്തു.

കേരളം പ്രശ്നോത്തരി

[തിരുത്തുക]

കേരളത്തെ സംബന്ധിച്ച പൊതുവിജ്ഞാനത്തെക്കുറിച്ചുള്ള ഒരു ഓൺ‌ലൈൻ ചോദ്യോത്തരപംക്തിയാണു് ഇതു്. സ്വതവേ ജിജ്ഞാസുക്കളായ മലയാളിസമൂഹത്തെ വിക്കിപീഡിയയിലേക്കു് കൂടുതലായി ആകർഷിക്കുവാനും അവർക്കോരോരുത്തർക്കും കേരളത്തെക്കുറിച്ചുള്ള അറിവുകൾ ഇനിയും സമ്പാദിക്കുവാനും പരസ്പരം പങ്കുവെക്കാനും ആത്യന്തികമായി അവയെല്ലാം ചേർത്തു് മലയാളം വിക്കിപീഡിയയെ പുഷ്ടിപ്പെടുത്താനും ഉദ്ദേശിച്ചാണു് ഈ പദ്ധതി നടത്തിയത്. 2011 ഒക്ടോബർ 11-നു് ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെയായി 25 ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. 10 ഉപയോക്താക്കൾ ഈ പ്രശ്നോത്തരിയിൽ സജീവമായി പങ്കെടുത്തു.

ഭൂപടനിർമ്മാണം

[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ വിവിധ ലേഖനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലെ സ്ഥലങ്ങളെ സംബന്ധിച്ചുള്ള ലേഖനങ്ങളിൽ, ഉപയോഗിക്കാൻ തക്കതായ സ്വതന്ത്ര ലൈസൻസിലുള്ള ഭൂപടങ്ങൾ നിർമ്മിക്കുക, ഭൂപടത്തെ സംബന്ധിച്ചുള്ള ലേഖനങ്ങൾ പരിപാലിക്കുക, ഭൂപടനിർമ്മാണത്തിൽ താല്പര്യമുള്ള ഉപയോക്താക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളൊടെ പ്രവർത്തിക്കുന്ന വിക്കിപദ്ധതി ആണിത്.

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണ്:

  1. കേരളത്തിലെ വിവിധജില്ലകളുടെ പഞ്ചായത്ത് തലത്തിലുള്ള ഭൂപടനിർമ്മാണം
  2. കേരളത്തിലെ ഒരോ പഞ്ചായത്തിന്റേയും വാർഡ് തലത്തിലുള്ള വിഭജനം
  3. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ജില്ലാതലത്തിലുള്ള ഭൂപടനിർമ്മണം
  4. ഇതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തന മേഖലകൾ കണ്ടെത്തുക

ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കുറച്ച് ഭൂപടങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ തദ്ദേശസ്വയംഭരണ വിഭാഗങ്ങളായി (ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്) വിഭജിച്ചു കൊണ്ടുള്ള ഭുപടം ആണ് ഇതിനകം നിർമ്മിച്ചയിൽ പ്രധാനം. കേരളത്തെ താലൂക്കായി വിഭജിച്ചു കൊണ്ടുള്ള ഭൂപടവും ചെയ്തു കഴിഞ്ഞു. ഇതൊരു വലിയ പദ്ധതി ആതിനാൽ താലര്യമുള്ള കൂടുതൽ പേർ വന്നാലേ ഈ പദ്ധതിയുടെ ഭാഗമായി സമയബന്ധിതമായി കൂടുതൽ ഭൂപടങ്ങൾ ചെയ്യാൻ പറ്റൂ.

തെരഞ്ഞെടുത്ത ലേഖനങ്ങൾ

[തിരുത്തുക]

2011-ൽ മലയാളം വിക്കിപീഡിയയിൽ 17 തെരഞ്ഞെടുത്ത ലേഖനങ്ങൾ പിറന്നു. ഇതിൽ 8 എണ്ണം വ്യക്തികളെക്കുറിച്ചും, 3 എണ്ണം ജ്യോതിശാസ്ത്ര സംബന്ധമായ വിഷയവും, ഓരോന്നു വീതം സസ്യശാസ്ത്രം, ക്ഷേത്രം, ക്രിക്കറ്റ്, ഭൂമിശാസ്ത്രം, ഗ്രന്ഥം, വൈദ്യശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടവയുമാണ്. കുങ്കുമം, വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രം, ബോഡിലൈൻ, ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ, അറ്റ്ലാന്റിക് മഹാസമുദ്രം, ഇബ്നു സീന, പാരഡൈസ് ലോസ്റ്റ്, കാസനോവ, വില്യം ബ്ലെയ്ക്ക്, ശുക്രൻ, ബെൻ ജോൺസൻ, ഛിന്നഗ്രഹവലയം, ജോൺ കീറ്റ്സ്, തമോദ്വാരം, ന്യുമോണിയ, ലയണൽ മെസ്സി, മാർട്ടിൻ ലൂഥർ എന്നിവയാണ് 2011-ൽ തെരഞ്ഞെടുത്ത ലേഖനങ്ങൾ.

വിക്കിപഠനശിബിരങ്ങൾ

[തിരുത്തുക]

2011-ൽ മലയാളം വിക്കിമീഡിയ പ്രവർത്തകർ 10 പഠന ശിബിരങ്ങൾ ആണു് നടത്തിയത്. 10 പഠനശിബിരവും കേരളത്തിലാണു് നടന്നത്. ഈ വർഷം കേരളത്തിനു പുറത്ത് ഒരു പഠനശിബിരം പോലും നടത്താൻ സാധിച്ചില്ല. 2011 ഫെബ്രുവരി മാസം 19-നു് എറണാകുളത്താണ് 2011-ലെ ആദ്യത്തെ പഠനശിബിരം നടന്നത്. 2011 ഡിസംബർ 31-നു് കൊല്ലത്ത് 2011-ലെ അവസാനത്തെ പഠനശിബിരവും നടന്നു.

വിക്കിപീഡിയ:വിക്കിപഠനശിബിരം/എറണാകുളം 1

[തിരുത്തുക]
എറണാകുളത്തെ പഠനശിബിരത്തിൽ പങ്കെടുത്തവർ

എറണാകുളത്തെ ടോക് എച്ച് പബ്ലിക്ക് സ്കൂളിൽ 2011 ഫെബ്രുവരി 19-നു് ഉച്ച കഴിഞ്ഞ് 2 മണി മുതൽ വൈകുന്നേരം 5:00 വരെയാണ് ശിബിരം നടന്നത്. 31 പേർ ഈ ശിബരത്തിൽ പങ്കെടുത്തു. കൊച്ചി റിഫൈനറി എന്ന താൾ നിർമ്മിച്ചു കൊണ്ടായിരുന്നു എഡിറ്റിങ്ങ് ക്ലാസ് നടന്നത്. ഇതേത്തുടർന്ന് എറണാകുളം ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും വ്യാപിക്കുന്നതിനുമായി മലയാളം വിക്കി പ്രവർത്തക സമിതി- എറണാകുളം ജില്ല എന്നപേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു.

വിക്കിപീഡിയ:വിക്കിപഠനശിബിരം/കണ്ണൂർ 2

[തിരുത്തുക]
പാലയാട് പഠനശിബിരം

കണ്ണൂർ തലശ്ശേരിയിലെ പാലയാട് ഡയറ്റിൽ 2011 ഫെബ്രുവരി 25 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പഠനശിബിരം നടന്നത്. ഏതാണ്ട് 60-ൽ അധികം പേർ ഈ പഠനശിബിരത്തിൽ പങ്കെടുത്തു.




വിക്കിപീഡിയ:വിക്കിപഠനശിബിരം/കൊല്ലം 2

[തിരുത്തുക]
കൊല്ലം പഠനശിബിരം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് എഞ്ചിനീയറീങ്ങ് കാമ്പസിൽ വെച്ച് 2011 മാർച്ച് 05 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ പഠനശിബിരം നടന്നു. വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു. 78 പേർ പങ്കെടുത്ത ഈ ശിബിരത്തിൽ അമൃത വിശ്വവിദ്യാപീഠം എന്ന താൾ സൃഷ്ടിച്ച് വിക്കി എഡിറ്റിങ്ങിനെക്കുറിച്ച് ക്ലാസും നടന്നു.



വിക്കിപീഡിയ:വിക്കിപഠനശിബിരം/തൃശൂർ 1

[തിരുത്തുക]
തൃശ്ശൂർ പഠനശിബിരത്തിൽ പങ്കെടുത്തവർ

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 2011 ഏപ്രിൽ 3 ഞായറാഴ്ച, മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ നേതൃത്വത്തിൽ വിക്കിപഠനശിബിരം നടന്നു. നടുവം കവികൾ എന്ന ലേഖനം സൃഷ്ടിച്ചായിരുന്നു എഡിറ്റിങ്ങ് ക്ലാസ് നടന്നത്.


വിക്കിപീഡിയ:വിക്കിപഠനശിബിരം/തിരുവനന്തപുരം 1

[തിരുത്തുക]

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഏപ്രിൽ 20 ബുധനാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിനു സമീപമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാളിൽ വൈകുന്നേരം 5.45 മണിക്ക് പഠന ശിബിരം നടന്നു. 20 പേർ പങ്കെടുത്ത ഈ ശിബിരത്തിൽ ഐ ട്രിപ്പിൾ ഇ എന്ന ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു എഡിറ്റിങ്ങ് ക്ലാസ് നടന്നത്.

വിക്കിപീഡിയ:വിക്കിപഠനശിബിരം/തിരുവനന്തപുരം 2

[തിരുത്തുക]

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ജൂലൈ 10 ഞായറാഴ്ച കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ വിക്കി പഠനശിബിരം നടന്നു. 25-ൽ അധികം പേർ പങ്കെടുത്ത ഈ പഠനശിബിരത്തിൽ കെ. ചന്ദ്രൻ പിള്ള എന്ന ലേഖനം നിർമ്മിച്ചു കൊണ്ടായിരുന്നു വിക്കി എഡിറ്റിങ്ങിനെക്കുറിച്ച് ക്ലാസെടുത്തത്.

വിക്കിപീഡിയ:വിക്കിപഠനശിബിരം/കൊല്ലം 3

[തിരുത്തുക]
ചവറ തെക്കുംഭാഗത്ത് നടന്ന വിക്കി പഠനശിബിരത്തിൽ പങ്കെടുത്തവർ

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ വിക്കിപഠനശിബിരം നടത്തി. ഒരു വിക്കി പ്രവർത്തകന്റെ ഭവനത്തിൽ സംഘടിപ്പിച്ച ആദ്യത്തെ വിക്കിപഠനശിബിരമായിരുന്നു ഇത്. 15 പേരാണ് ഈ പഠനശിബിരത്തിൽ പങ്കെടുത്തത്.


വിക്കിപീഡിയ:വിക്കിപഠനശിബിരം/പത്തനംതിട്ട 1

[തിരുത്തുക]

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഓമല്ലൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിക്കിപഠനശിബിരം നടന്നു. 23 പേർ പങ്കെടുത്ത ഈ പഠനശിബിരത്തിൽ മൂലൂർ എസ്. പത്മനാഭപ്പണിക്കർ എന്ന ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു എഡിറ്റിങ്ങ് ക്ലാസ് നടന്നത്.

വിക്കിപീഡിയ:വിക്കിപഠനശിബിരം/ആലപ്പുഴ 2

[തിരുത്തുക]
ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിൽ വെച്ച് നടന്ന വിക്കി പഠനശിബിരത്തിൽ നിന്ന്

2011 ഡിസംബർ 13 ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണി മുതൽ വൈകുന്നേരം 4.30 മണി വരെ ആലപ്പുഴ ജില്ലയിലെ സെന്റ് ജോസഫ്സ് വനിതാ കോളേജിൽ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജിലെ കമ്പ്യൂട്ടർ ഹാളിൽ വെച്ച് വിക്കിപഠനശിബിരം നടന്നു. 23 പേർ പങ്കെടുത്ത ഈ പഠനശിബിരത്തിൽ സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ, കെ. കുഞ്ചുണ്ണിരാജ എന്നീ ലേഖനങ്ങൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു എഡിറ്റിങ്ങ് ക്ലാസ് നടന്നത്.

വിക്കിപീഡിയ:വിക്കിപഠനശിബിരം/കൊല്ലം 4

[തിരുത്തുക]

വിക്കിപ്രവർത്തക സംഗമങ്ങൾ

[തിരുത്തുക]

മലയാളം വിക്കി ഉപയോക്താക്കൾ സജീവമായി പങ്കെടുത്ത വിവിധ വിക്കി പ്രവർത്തക സംഗമങ്ങൾ 2011-ൽ നടന്നു. താഴെ പറയുന്നവ ആണു് അതിൽ പ്രമുഖമായവ.


മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

[തിരുത്തുക]
കണ്ണൂർ വിക്കി സംഗമത്തിൽ പങ്കെടുത്തവർ
മലയാളം വിക്കിഗ്രന്ഥശാല സിഡി പ്രകാശനം വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധി ഹിഷാംമുണ്ടോൾ സായിറാമിന് നൽകി നിർവ്വഹിക്കുന്നു

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2011 ജൂൺ 11-നു് കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലെ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് നടന്നു. ഈ സംഗമത്തിൽ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കു പുറമെ വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധികളായ ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവരും പങ്കെടുത്തു.ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധ വിക്കി സംരഭങ്ങളെക്കുറിച്ച് വിവിധ മലയാളം വിക്കിപീഡിയർ സംസാരിച്ചു. കാസർഗോഡ് അന്ധവിദ്യാലയത്തിലെ സത്യൻ മാഷ് അന്ധരായവർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയറിനെക്കുറിച്ചും അതിന്റെ കേരളത്തിലെ പ്രവർത്തനത്തേയും കുറിച്ചും വിവരിച്ചു. ഉച്ചക്കു ശേഷം നടന്ന പരിപാടികളിൽ നാരായം , വെബ് ഫോണ്ടുകൾ എന്നിവയെക്കുറിച്ച് സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് ഫൗണ്ടേഷൻ പ്രതിനിധികളും, വിക്കിപീഡിയ പ്രവർത്തകരും ചേർന്ന് വിക്കിഗ്രന്ഥശാലയിൽ നിന്നും തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ചേർത്ത് ഉണ്ടാക്കിയ സി.ഡി പ്രകാശനം നിർവ്വഹിച്ചു. 83 പേർ ഈ സംഗമത്തിൽ പങ്കെടുത്തു.


വിക്കിപീഡീയയുടെ പത്താം വാർഷികാഘോഷം

[തിരുത്തുക]
കണ്ണൂരിലെ പത്താം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തവർ

2011 ജനുവരി 15-നു് വിക്കിപീഡീയയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയരുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വിക്കിപീഡിയയുടെ പത്താം വാർഷികവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികവും വിപുലമായി കൊണ്ടാടി. രാവിലെ 10 മണിക്ക് കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറായ ഡോ ബി.ഇക്ബാൽ പത്താം വാർഷികം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്വതന്ത്ര വിജ്ഞാനവും വിക്കിപീഡിയയും എന്ന വിഷയത്തിൽ ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു.ഉച്ചക്കു ശേഷം നടന്ന പരിപാടികൾ വിക്കിപീഡിയയെയും, മറ്റു വിക്കി സംരഭങ്ങളെയും സിദ്ധാർത്ഥൻ സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് വിക്കി എഡീറ്റിങ്ങിനെക്കുറിച്ച് അനൂപ് ക്ലാസെടുത്തു. കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർ എന്ന എന്ന പുതിയ ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ക്ലാസുകൾ നടന്നത്. ഏതാണ്ട് 80-ൽ അധികം ആളുകൾ പങ്കെടുത്ത ഈ പരിപാടി വൈകീട്ട് 5 മണിയോടെ സമാപിച്ചു.

വിക്കി കോൺഫറൻസ് ഇന്ത്യ

[തിരുത്തുക]
വിക്കി കോൺഫറൻസ് ഇന്ത്യയിൽ പങ്കെടുത്ത മലയാളികൾ

ഇന്ത്യൻ വിക്കിമീഡീയ പദ്ധതികളുമായി പ്രവർത്തിക്കുന്നവരുടെ സമ്മേളനമാണ് വിക്കി കോൺഫറൻസ് ഇന്ത്യ. ആദ്യത്തെ വിക്കി കോൺഫറൻസ് ഇന്ത്യ 2011 നവംബർ 18 മുതൽ 20 വരെ മുംബൈയിൽ വെച്ച് നടന്നു. ഈ കോൺഫറൻസിൽ വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മലയാളം വിക്കി സംരഭങ്ങളെ പ്രതിനിധീകരിച്ച് 24 പേർ ഇതിൽ പങ്കെടുത്തു. 7 പേർ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

സന്തോഷ് തോട്ടിങ്ങൽ, ViswaPrabha (വിശ്വപ്രഭ), അഭിഷേക് ഉമ്മൻ ജേക്കബ് , വിജയകുമാർ ബ്ലാത്തൂർ, അഡ്വ. ടി.കെ സുജിത്, മനോജ്.കെ, വൈശാഖ് കല്ലൂർ,അച്ചുകുളങ്ങര, നത ഹുസൈൻ, ജഗദീഷ് പുതുക്കുടി, ശിവഹരി, അനിൽകുമാർ. കെ.വി, ഡിറ്റി, സ്മിത, അശ്വിൻപ്രീത്, ജുനൈദ്, സത്യശീലൻ, നളിൻ, രമേശ് എൻ. ജി, ചെറിയാൻ ടിനു എബ്രഹാം, രാജേഷ് ഒടയഞ്ചാൽ, Naveen Francis, ഷിജു അലക്സ്‌ എന്നിവരാണ് മലയാളത്തെ പ്രതിനിധീകരിച്ച് ഈ സമ്മേളനത്തിൽ പങ്കെടുത്തത്.

State of the Indic Wikiprojects (Malayalam) ( അവതാരകൻ വിശ്വപ്രഭ ),Wikipedia and School Students (അവതാരകൻ അച്ചുകുളങ്ങര), Peoples Science Movements and Wikipedia (അവതാരകൻ ശിവഹരി) Integrating OpenStreetMap to Wikipedia (അവതാരക ഡിറ്റി മാത്യു), Kerala Sarvavijnanakosham and Malayalam Wikipedia ( അവതാരകൻ രമേശ് എൻ.ജി ), School Students collaboration for wikisource, A Kerala experience ( കണ്ണൻ ഷൺമുഖത്തിനു വേണ്ടി അവതരിപ്പിച്ചത് രമേശ് എൻ.ജി ), Digitizing a Book using DjVu ( അവതാരകൻ മനോജ്. കെ ) എന്നീ വിഷയങ്ങളിൽ മലയാളം വിക്കി പ്രവർത്തകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വിക്കിമാനിയ 2011

[തിരുത്തുക]
വിക്കിമാനിയ 2011-ൽ പങ്കെടുത്ത ഇന്ത്യൻ അംഗങ്ങൾ

2011 ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 7 വരെ ഇസ്രായേലിലെ ഹൈഫയിൽ വിക്കിമാനിയ 2011 നടന്നു. ഇതിൽ മലയാളം വിക്കിപീഡിയരായ ഷിജു അലക്സ്, അനൂപ്, ടിനു ചെറിയാൻ എന്നിവർ പങ്കെടുത്തു.

കാര്യനിർവ്വാഹകർ

[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ നിലവിൽ 17 കാര്യനിർവ്വാഹകരുണ്ട്. അവരിൽ 5 പേർ ബ്യൂറോക്രാറ്റുകളാണ്. 2011-ൽ മലയാളം വിക്കിപീഡിയയിൽ 2 സീസോപ്പുമാരും, 1 ബ്യൂറോക്രാറ്റും പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. 4 സീസോപ്പുകൾ തൽസ്ഥാനത്തു നിന്ന് സ്വയം വിരമിച്ചു.

റോജി പാല (ജൂലൈ 4 2011) ,രാഘിത്ത് (നവംബർ 24 2011) എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സീസോപ്പുകൾ. നിലവിലെ സീസോപ്പായിരുന്ന ജുനൈദ് (ഒക്ടോബർ 13 2011)-നു് ബ്യൂറോക്രാറ്റായി.

സുബീഷ്, ജ്യോതിസ്, സിദ്ധാർത്ഥൻ, ഷിജുഅലക്സ് എന്നിവരാണ് വിരമിച്ച കാര്യനിർവാഹകർ.

പ്രത്യേക അവകാശങ്ങൾ

[തിരുത്തുക]

മുൻപ് കാര്യനിർവാഹകർക്ക് മാത്രം പരിമിതമായിരുന്ന ചില പ്രത്യേക കരുക്കൾ പരിചയം സിദ്ധിച്ചതും വിശ്വസ്തരുമായ ഉപയോക്താക്കൾക്ക് നൽകാനുള്ള തീരുമാനം നടപ്പിൽ വന്നു. സ്വതേ റോന്തുചുറ്റുന്നവർ, റോന്തുചുറ്റുന്നവർ, മുൻപ്രാപനം (റോൾബാക്ക്) നടത്തുന്നവർ എന്നിവയാണ് ഈ ഉപയോക്തൃവിഭാഗങ്ങൾ.

മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ മറ്റ് ശ്രദ്ധേയ പ്രവർത്തനങ്ങൾ/നേട്ടങ്ങൾ

[തിരുത്തുക]

ലൈസൻസ് സ്വതന്ത്രമാക്കാൻ നടത്തിയ ഇടപെടലുകൾ

[തിരുത്തുക]

മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഉപയോക്താക്കളുടെ ഇടപെടലുകൾ മൂലം http://ldfkeralam.org/ ,http://www.dutchinkerala.com/ തുടങ്ങിയ വെബ്സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കുവാൻ സാധിച്ചു. http://ldfkeralam.org/ എന്ന വെബ്സൈറ്റിലെ നിരവധി ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുകയും അവ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിക്കിപീഡിയകളിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അവ Category:Images from the ldfkeralam.org website] എന്ന വർഗ്ഗത്തിൽ കാണാം.

http://www.dutchinkerala.com/ എന്ന വെബ്സൈറ്റിന്റെ ലൈസൻസ് സ്വതന്ത്രമാക്കിയെങ്കിലും അതിന്റെ ഉള്ളടക്കം ഇതുവരെ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ ആരംഭിച്ചിട്ടില്ല.

മലയാളം വിക്കി പ്രവർത്തകരുടെ ശ്രമഫലമായി ഫ്ലിക്കറിൽ നിന്നുള്ള നിരവധി ചിത്രങ്ങളുടെ ലൈസൻസ് സ്വതന്ത്രമാക്കപ്പെടുകയും അവ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]