Jump to content

കവാടം:കേരളം/പ്രശ്നോത്തരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ കേരളപ്രശ്നോത്തരിയിലേക്കു സ്വാഗതം!

കേരളത്തെ സംബന്ധിച്ച പൊതുവിജ്ഞാനത്തെക്കുറിച്ചുള്ള ഒരു ഓൺ‌ലൈൻ ചോദ്യോത്തരപംക്തിയാണു് ഇതു്. മലയാളം വിക്കിസംരംഭങ്ങളിൽ ഉപയോക്താവായി ചേർന്നിട്ടുള്ള ഏതൊരാൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണു്. സ്വതവേ ജിജ്ഞാസുക്കളായ മലയാളിസമൂഹത്തെ വിക്കിപീഡിയയിലേക്കു് കൂടുതലായി ആകർഷിക്കുവാനും അവർക്കോരോരുത്തർക്കും കേരളത്തെക്കുറിച്ചുള്ള അറിവുകൾ ഇനിയും സമ്പാദിക്കുവാനും പരസ്പരം പങ്കുവെക്കാനും ആത്യന്തികമായി അവയെല്ലാം ചേർത്തു് മലയാളം വിക്കിപീഡിയയെ പുഷ്ടിപ്പെടുത്താനും ഉദ്ദേശിച്ചാണു് ഈ പദ്ധതി നടത്തുന്നതു്. എന്നിരുന്നാലും, അവയ്ക്കെല്ലാമുപരി, ഇതൊരു ശുദ്ധമായ സൗഹൃദമത്സരമാണു്. ആദ്യന്തം രസകരമായി, എന്നാൽ വിക്കിപീഡിയയുടെ സ്വതഃസിദ്ധമായ സൗമ്യതയും ഗൗരവവും ഗാംഭീര്യവും നിലനിർത്തിക്കൊണ്ടുതന്നെ തുടർന്നുപോകേണ്ട ഒരുമത്സരം. ഇതിൽ ഭാഗഭാക്കാവുന്ന ചോദ്യോത്തരങ്ങളിൽ നിന്നു് പ്രസക്തവും അനുയോജ്യവുമായ ശകലങ്ങൾ അതാതു കാലങ്ങളിൽ അവയുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങളിൽ ചേർത്തു് അത്തരം ലേഖനങ്ങൾ അഭിവൃദ്ധിപ്പെടുത്താവുന്നതാണു്.

നിയമങ്ങൾ

[തിരുത്തുക]
  1. എല്ലാ ചോദ്യങ്ങൾക്കും കേരളവുമായോ മലയാളഭാഷയുമായോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിരിക്കണം.
  2. മലയാളം വിക്കിപീഡിയയിൽ ഉപയോക്താവായി ചേർന്നിട്ടുള്ള ഏതു വ്യക്തിക്കും പ്രശ്നങ്ങൾക്കു് ഉത്തരം രേഖപ്പെടുത്താം. ആ ഉത്തരം ശരിയാണെന്നു് ചോദ്യകർത്താവു് അംഗീകരിച്ചാൽ ശരിയുത്തരം പറഞ്ഞയാൾക്കു് അടുത്ത ചോദ്യം ചോദിക്കാവുന്നതാണു്. ഇതുവരെ ഉത്തരം പറയാത്ത ഒരു ചോദ്യം താങ്കൾ താഴെക്കാണുന്നുവെങ്കിൽ, അതിനു തക്കതായ ഉത്തരം താങ്കൾക്കറിയാമെന്നു കരുതുന്നുവെങ്കിൽ, ആ ഉത്തരം രേഖപ്പെടുത്താൻ ശ്രമിക്കുക. അതിനുശേഷം ചോദ്യകർത്താവിന്റെ അഭിപ്രായം വരുന്നതുവരെ കാത്തിരിക്കുക. ഉത്തരത്തിനോടൊപ്പം താങ്കളുടെ ഒപ്പു് (ഉപയോക്തൃനാമവും സമയവും തീയതിയും) ( ~~~~ ഇങ്ങനെ നാലു ടിൽഡ (~) ഒരുമിച്ച് ഇട്ടുകൊണ്ടു്) രേഖപ്പെടുത്താൻ മറക്കരുതു്.
  3. ആദ്യം ശരിയുത്തരം പറഞ്ഞതു താങ്കളാണെങ്കിൽ ചോദ്യകർത്താവു് അതു സമ്മതിച്ചു് ഉത്തരത്തിനു കീഴിൽ ഒരു മറുപടി / അഭിപ്രായം എഴുതും.
  4. അടുത്ത 24 മണിക്കൂർ സമയത്തിനുള്ളിൽ താങ്കൾക്കു് പുതിയൊരു ചോദ്യം ചോദിക്കാവുന്നതാണു്. 24 മണിക്കൂർ കഴിഞ്ഞിട്ടും താങ്കൾ ചോദ്യം ചോദിച്ചില്ലെങ്കിൽ, മുൻ‌ചോദ്യകർത്താവിനുതന്നെ താങ്കൾക്കുപകരം പുതിയൊരു ചോദ്യം അവതരിപ്പിക്കാം.
  5. ഇവർ രണ്ടുപേരും 48 മണിക്കൂർ കഴിഞ്ഞിട്ടും പുതിയ ചോദ്യം ചേർത്തില്ലെങ്കിൽ താൽ‌പ്പര്യമുള്ള ഏതൊരു ഉപയോക്താവിനും ഒരു പുതിയ ചോദ്യം ചോദിക്കാം.
  6. എന്തെങ്കിലും കാരണവശാൽ ചോദ്യം ചോദിച്ച് 7 ദിവസത്തിനു ശേഷവും ചോദ്യ കർത്താവടക്കം ആർക്കും ശരിയുത്തരം നൽകാൻ സാധിക്കാതെ വന്നാൽ പ്രസ്തുത ചോദ്യം റദ്ദായതായി കണക്കാക്കുന്നതാണ്.ഈ സാഹചര്യത്തിൽ താൽ‌പ്പര്യമുള്ള ഏതൊരു ഉപയോക്താവിനും ഒരു പുതിയ ചോദ്യം ചോദിക്കാം.
  7. 25 ചോദ്യോത്തരങ്ങൾ പൂർത്തിയായാൽ ഒരു വൃത്തം സമാപിച്ചതായി കണക്കാക്കും.
  8. പ്രസ്തുതവൃത്തത്തിൽ ഏറ്റവും കൂടുതൽ ശരിയുത്തരം രേഖപ്പെടുത്തിയ ആൾ വൃത്തത്തിന്റെ വിജയിയായി കണക്കാക്കപ്പെടും.
  9. അപ്രകാരം ഒന്നിലധികം ആളുകളുണ്ടെങ്കിൽ അവരെല്ലാവരും വിജയികളായി കണക്കാക്കപ്പെടും.
  10. വൃത്തം അവസാനിക്കുന്നതോടെ, ആ വൃത്തത്തിന്റെ താൾ (അതിലെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവയോടനുബന്ധിച്ചുണ്ടായ ചർച്ചകളും അടക്കം) നിലവറയിലേക്കു നീക്കും. വിശദനിർദ്ദേശങ്ങൾ ഇവിടെ കാണുക.
  11. തുടർന്നു് എല്ലാ സ്കോറുകളും പൂജ്യമാക്കുകയും പുതിയ വൃത്തം തുടങ്ങുകയും ചെയ്യും. കഴിഞ്ഞ വൃത്തത്തിൽ ഏറ്റവുമൊടുവിലെ ചോദ്യത്തിനു് ശരിയുത്തരം പറഞ്ഞയാൾ പുതിയ വൃത്തത്തിലെ ആദ്യചോദ്യം അവതരിപ്പിക്കും.

മറ്റു നിർദ്ദേശങ്ങൾ

[തിരുത്തുക]
  1. വേണ്ടത്ര സമയം കൊടുത്തിട്ടും ആരും ഉത്തരം പറയാൻ ശ്രമിക്കുകയോ ശരിയുത്തരത്തിലേക്കു് അടുക്കുകയോ ചെയ്യുന്നില്ലെങ്കിൽ ചോദ്യകർത്താവ് അനുയോജ്യമായ സഹായസൂചകങ്ങൾ (Clues) നൽകേണ്ടതാണു്. പ്രശ്നോത്തരി അനുസ്യൂതമായി നടന്നുകൊണ്ടിരിക്കുക എന്നതാണു് നമ്മുടെ പ്രധാന ലക്ഷ്യം.
  2. ചോദ്യോത്തരങ്ങൾ എല്ലായ്പ്പോഴും മലയാളത്തിൽ തന്നെ രേഖപ്പെടുത്തുവാൻ ശ്രമിക്കുക. എന്നിരുന്നാലും, മറ്റു വഴിയില്ലെങ്കിൽ വല്ലപ്പോഴും ഇംഗ്ലീഷിലോ മംഗ്ലീഷിലോ കാര്യമാത്രപ്രസക്തമായി എഴുതാൻ വിരോധമില്ല.
  3. എല്ലായ്പ്പോഴും കേരളവുമായി അല്ലെങ്കിൽ മലയാളഭാഷയുമായി നേരിട്ടു ബന്ധമുള്ള വിഷയങ്ങളിൽ മാത്രം ചോദ്യോത്തരങ്ങളും ചർച്ചയും ഒതുക്കുവാൻ ശ്രമിക്കുക.
  4. വിക്കിപീഡിയ സാർവ്വദേശീയ പങ്കാളിത്തമുള്ള ഒരു അന്താരാഷ്‌ട്രസംരംഭമാണു്. മലയാളമറിയാവുന്ന ഒരു അന്യദേശപൌരനും ഈ പംക്തിയിൽ പങ്കുചേരാനോ ഈ താളുകൾ വായിക്കാനോ ഇവിടത്തെ ചർച്ചകളിൽ പങ്കെടുക്കാനോ അർഹതയുണ്ടു്.
  5. ചോദ്യോത്തരങ്ങളിലും ചർച്ചകളിലും വിക്കിസംരംഭങ്ങളുടെ അടിസ്ഥാനതത്വങ്ങൾ പാലിക്കാൻ ശ്രമിക്കുക. പകർപ്പവകാശനിബന്ധനകൾ അനുസരിക്കാത്ത ചിത്രങ്ങളോ മറ്റു ബൌദ്ധികസമ്പത്തുകളോ ഈ പരിപാടിയിൽ ഒഴിവാക്കാൻ ശ്രമിക്കുക. (ചിത്രങ്ങൾ തുടങ്ങിയവ സ്വന്തമായി സൃഷ്ടിച്ചു് അപ്‌ലോഡ് ചെയ്തു് അവയെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചേർക്കാവുന്നതാണു്.)

മുൻവൃത്തങ്ങളിലെ ചോദ്യോത്തരങ്ങളും വിജയികളും

[തിരുത്തുക]

മുൻ വൃത്തങ്ങൾ കാണുക. ഈ വൃത്തം സമാപിക്കുമ്പോൾ താൾ നിലവറയിൽ നിക്ഷേപിക്കാനുള്ള നിർദ്ദേശങ്ങൾ ഇവിടെ കാണുക.

വൃത്തം 2

[തിരുത്തുക]

വൃത്തവിവരം

[തിരുത്തുക]

(ഓരോ ഉത്തരങ്ങൾക്കു ശേഷവും ഈ പട്ടികകൾ പുതുക്കുക)

ചോദ്യപ്പട്ടിക

[തിരുത്തുക]
സംഖ്യ ചോദ്യം ഉത്തരം
1 അജയ് കുയിലൂർ വിശ്വപ്രഭ
2 വിശ്വപ്രഭ കിരൺ ഗോപി
3 കിരൺ ഗോപി അജയ് കുയിലൂർ
4 സുജിത് പ്രഭാകർ വിശ്വപ്രഭ
5 വിശ്വപ്രഭ ജയ്ദീപ്
6 സുജിത് പ്രഭാകർ വിശ്വപ്രഭ
7 വിശ്വപ്രഭ സുജിത് പ്രഭാകർ
8 സുജിത് പ്രഭാകർ രാഘിത്ത്
9 സുജിത് പ്രഭാകർ രാഘിത്ത്
10 സുജിത് പ്രഭാകർ എഴുത്തുകാരി
11
12
13
14
15
16
17
18
19
20
21
22
23
24
25

മുന്നേറ്റവിവരം

[തിരുത്തുക]
ചോദ്യങ്ങൾ ഉപയോക്താവ് ശരിയുത്തരങ്ങൾ
1 അജയ് കുയിലൂർ  1
3 വിശ്വപ്രഭ  3
1 കിരൺ ഗോപി 1
5 സുജിത് പ്രഭാകർ 1
0 ജയ്ദീപ് 1
0 രാഘിത്ത് 2
0 എഴുത്തുകാരി 1

ചോദ്യങ്ങൾ

[തിരുത്തുക]

ചോദ്യം 02.01

[തിരുത്തുക]

എല്ലാവർക്കും പുതുവത്സരാശംസകൾ...
രണ്ടാം വൃത്തം ആരംഭിക്കാം. അല്ലേ?
ചോദ്യം എളുപ്പമാണ്.
1. എന്നത് മാർച്ച് 22 നെയും
3. എന്നത് മെയ് 22 നെയും
7. എന്നത് സെപ്റ്റംബർ 23 നെയും സൂചിപ്പിക്കുന്നു
എങ്കിൽ
11. എന്നത് ഏത് തീയതിയെ സൂചിപ്പിക്കുന്നു?
Ajaykuyiloor (സംവാദം) 16:16, 1 ജനുവരി 2012 (UTC)

ഒരു കറക്കിക്കുത്ത്.ഉത്തരം ജനുവരി 22--മനോജ്‌ .കെ 16:45, 1 ജനുവരി 2012 (UTC)
കറക്കിയോ അല്ലാതെയോ... ഒരു കാരണം പറയൂ മനോജ്... :) Ajaykuyiloor (സംവാദം) 16:51, 1 ജനുവരി 2012 (UTC)
ഉത്തരം ശരിയാണെങ്കിൽ പറയാം. ;) #വെറുതെ ചമ്മണ്ടാന്ന് വച്ചിട്ടാണ്. --മനോജ്‌ .കെ 17:00, 1 ജനുവരി 2012 (UTC)
കാരണം പറഞ്ഞോളൂ.. ശരിയാണോ എന്ന് പറയാം. Ajaykuyiloor (സംവാദം) 17:19, 1 ജനുവരി 2012 (UTC)
1 = മാർച്ച് 22
3 = മെയ് 22 (രണ്ട് മാസം കൂടി)
7 = സെപ്റ്റംബർ 23 (നാല് മാസം കൂടി)(23 വന്നത് 31 ദിവസമുള്ള ഒരു മാസം അധികം വന്നത് കൊണ്ടാനെന്ന് കണക്കാക്കി)
11 = ജനുവരി 22 (നാല് മാസം കൂട്ടി. പക്ഷേ 31 ദിവസമുള്ള മാസം അധികം കണ്ടില്ല.)--മനോജ്‌ .കെ 17:34, 1 ജനുവരി 2012 (UTC)

ഇതല്ല ഞാൻ ഉദ്ദേശിച്ച ഉത്തരം. ഏതാണ്ട് കൂട്ടിയ കണക്കും വഴിയും ശരിയാണ്. പക്ഷേ ഔദ്യോഗികമായ വഴി ഇതല്ല. :)-- Ajaykuyiloor (സംവാദം) 17:53, 1 ജനുവരി 2012 (UTC)

പുതുവർഷം പിറന്നപ്പോ പ്രശ്നോത്തരിയൊന്നും ആർക്കും വേണ്ടാതായോ? ഇത് വളരെ എളുപ്പമുള്ള ചോദ്യമാണ്. സൂചനകൾ പോലും ലഭ്യമാണ്. ----Ajaykuyiloor (സംവാദം) 09:34, 4 ജനുവരി 2012 (UTC)

മിണ്ടണ്ടാ മിണ്ടണ്ടാന്നു വെച്ചാലും മിണ്ടിച്ചേ അടങ്ങൂ, അല്ലേ? ;)

11. മാഘം 1 = ജനുവരി 21 ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:50, 4 ജനുവരി 2012 (UTC)

വിശ്വേട്ടൻ തന്നെ ശരിവർഷം ആരംഭിച്ചു അല്ലെ? സന്തോഷം... ശകവർഷം ആയിരുന്നു എന്റെ ചോദ്യത്തിന്റെ കാതൽ. അടുത്ത ചോദ്യം പോരട്ടെ... -- --Ajaykuyiloor (സംവാദം) 13:54, 4 ജനുവരി 2012 (UTC)

ചോദ്യം 02.02

[തിരുത്തുക]

ഏതു ഭാഷ? എവിടെനിന്നും? (കൃത്യമായ ഉത്തരം വേണം) ViswaPrabha (വിശ്വപ്രഭ) (സംവാദം) 00:55, 5 ജനുവരി 2012 (UTC)

മണിപ്രവാളം? --Jairodz (സംവാദം) 03:10, 5 ജനുവരി 2012 (UTC)

രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം [[ഇതാണ്. 9-10 നൂറ്റാണ്ടിലെ മലയാളമാണെന്നാണ് തോന്നൽ. --Vssun (സംവാദം) 03:56, 5 ജനുവരി 2012 (UTC)
വട്ടെഴുത്ത്, തരിസാപ്പള്ളി ശാസനങ്ങളിൽ നിന്ന് ക്രി.വ്. 849-ൽ എഴുതിയത്. --കിരൺ ഗോപി 04:13, 5 ജനുവരി 2012 (UTC)

കിരൺ ഗോപി പൂർണ്ണമായ ശരിയുത്തരം നൽ‌കി. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:57, 5 ജനുവരി 2012 (UTC)

ചോദ്യം 02.03

[തിരുത്തുക]

കേരളസംസ്ഥാനത്ത് ആദ്യം ഞങ്ങൾക്ക് രണ്ട് പേർ വീതമായിരുന്നു, എന്നാൽ ഇപ്പോൾ ഒരോന്നെയുള്ളു. ആരൊക്കെയാണ് ഞങ്ങൾ, ങ്ങങ്ങൾ എത്ര? --കിരൺ ഗോപി 07:25, 5 ജനുവരി 2012 (UTC)

തിരുവനന്തപുരം (Trivandrum), കൊല്ലം Quilon, ആലപ്പുഴ Aleppey, തൃശ്ശൂർ Trichur, പാലക്കാട് Palghat, കോഴിക്കോട് Calicut, കണ്ണൂർ Cannannore ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:37, 5 ജനുവരി 2012 (UTC)

;) പേർ എന്നുദ്ദേശിച്ചത് പേര് നാമം അല്ല, എണ്ണം ആണ്--കിരൺ ഗോപി 08:18, 5 ജനുവരി 2012 (UTC)

114-ൽ പന്ത്രണ്ട് ആണോ? (അതോ പതിമൂന്നോ?)
വർക്കല, തൃക്കടാവൂർ, മാവേലിക്കര, കുന്നത്തൂർ, ദേവികുളം, ചാലക്കുടി, വടക്കാഞ്ചേരി, പൊന്നാനി, ചിറ്റൂർ, മങ്കട, മഞ്ചേരി, വയനാട്, നീലേശ്വരം ---Ajaykuyiloor (സംവാദം) 15:44, 5 ജനുവരി 2012 (UTC)

114-ൽ തന്നെ കൃത്യമായി ഉറപ്പിക്കു :) --കിരൺ ഗോപി 16:01, 5 ജനുവരി 2012 (UTC)
പന്ത്രണ്ട് എന്ന് വിക്കി, അവലംബം തപ്പിയപ്പോ പതിമൂന്ന്... :) -- --Ajaykuyiloor (സംവാദം) 16:07, 5 ജനുവരി 2012 (UTC)
പന്ത്രണ്ടാണ്, മുകളിലത്തെ ലിസ്റ്റിലെ മത്സ്യത്തെ മാറ്റിയാൽ മതി. ഉത്തരം വിവരിച്ചിട്ട് അടുത്ത ചോദ്യം അജയ് ചോദിക്കൂ. --കിരൺ ഗോപി 16:26, 5 ജനുവരി 2012 (UTC)

1957 ഫെബ്രുവരി 28 ന് ഒന്നാം കേരളനിയമസഭയിലേക്ക് 114 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന പൊതു തിരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തിരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു മത്സരം.
(മത്സ്യം എന്ന് ഉദ്ദേശിച്ചത് മങ്കട ആണോ?)-- --Ajaykuyiloor (സംവാദം) 16:43, 5 ജനുവരി 2012 (UTC)

അതെ, രണ്ടാം നിയമസഭയിലും ഇതേരീതിയിലായിരുന്നു തിരഞ്ഞെടുപ്പ്.--കിരൺ ഗോപി 17:11, 5 ജനുവരി 2012 (UTC)

ചോദ്യം 02.04

[തിരുത്തുക]

സൂചനകൾ

  • രാജ്യ രക്ഷാ നിയമം
  • ചിത്തിര

ഈ രാജാവ് ആര് ?--Sahridayan (സംവാദം) 07:18, 11 ജനുവരി 2012 (UTC)

മുരിക്കൻ ViswaPrabha (വിശ്വപ്രഭ) (സംവാദം) 07:48, 11 ജനുവരി 2012 (UTC)

മുരിക്കൻ .ശരിയുത്തരം. (ചോദ്യം വളരെ സിം‌മ്പിളായിപ്പോയോ?)--Sahridayan (സംവാദം) 07:54, 11 ജനുവരി 2012 (UTC)

സിമ്പിൾ ആണെന്നു പറഞ്ഞുകൂടാ. ഉത്തരം സിമ്പിൾ ആയിപ്പോയോ എന്നാണെന്റെ സംശയം. കേരളത്തിന്റെ രാജ/ജനാധിപത്യ ഭരണസംക്രമത്തിൽ ഏറെ പഠനാർഹമായ ഒരു അദ്ധ്യായമാണു് കായൽ രാജാവിന്റേതു്. അധികമാരും ഇപ്പോഴും അറിയാത്ത ഒരു കഥ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:10, 11 ജനുവരി 2012 (UTC)

ചോദ്യം 02.05

[തിരുത്തുക]

ബന്ധപ്പെടുത്തുക: രാപ്പാടി, നിശാഗന്ധി ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:26, 11 ജനുവരി 2012 (UTC)

ഒ.എൻ.വിയാണോ?--Sahridayan (സംവാദം) 11:30, 11 ജനുവരി 2012 (UTC)

അല്ലല്ലോ. രണ്ടു നഗരങ്ങളുമായി ബന്ധപ്പെട്ടതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:04, 14 ജനുവരി 2012 (UTC)

ഒരു നഗരം പാലക്കാട് ആണോ?--Sahridayan (സംവാദം) 10:32, 17 ജനുവരി 2012 (UTC)

താമസിച്ചതിനു ക്ഷമാപണം! നീണ്ടൊരു അലഞ്ഞുതിരിയൽ യാത്രയിലായിരുന്നു. സഹൃദയന്റെ സംശയം ശരിയാണു്. ഉത്തരത്തിനു് വളരെ അടുത്തെത്തി എന്നു മനസ്സിലായി. എങ്കിൽ ഇനി ഉത്തരം മുഴുവനാക്കിക്കോളൂ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:36, 22 ജനുവരി 2012 (UTC)

രണ്ടാമത്തെ നഗരം തിരുവനന്തപുരം ആണോ? -- Raghith 04:36, 24 ജനുവരി 2012 (UTC)

വീണ്ടും ക്ഷമ ചോദിക്കുന്നു. എങ്ങനെയോ ഈ മത്സരത്തിന്റെ കാര്യം ഓർമ്മയിൽ നിന്നും വിട്ടുപോയി.

അതെ. തിരുവനന്തപുരം തന്നെ. അപ്പോൾ ഇനി എളുപ്പത്തിൽ ഉത്തരം പറയാമല്ലോ അല്ലേ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:22, 7 ഫെബ്രുവരി 2012 (UTC)

നിശാഗന്ധി: തിരുവനന്തപുരത്തെ കനകക്കുന്നിലുള്ള ഓഡിറ്റോറിയം
രാപ്പാടി: പാലക്കാട് ജില്ലയിലെ പാലക്കാട് കോട്ടയിലുള്ള ഓഡിറ്റോറിയം

?? --Jairodz (സംവാദം) 18:09, 7 ഫെബ്രുവരി 2012 (UTC)

ഹാവൂ. അങ്ങനെ അതിനൊരുത്തരമായി!

രാപ്പാടിയെക്കുറിച്ച് ഇതിനകം വിക്കിപീഡിയയിൽ പരാമർശമുണ്ടു്. നിശാഗന്ധിയെക്കുറിച്ച് വിശദമായി ഒരു പുതിയ ലേഖനം എഴുതാനുള്ള അവകാശവും ഭാഗ്യവും ജൈറോഡ്സിനു മനമില്ലാമനസ്സോടെ വിട്ടുതന്നിരിക്കുന്നു. അതോടു കൂടി അടുത്ത ചോദ്യവും വരട്ടെ. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:49, 7 ഫെബ്രുവരി 2012 (UTC)

ചോദ്യം 02.06

[തിരുത്തുക]
  • സാമൂതിരി
  • താൻസാനിയ

ബന്ധപ്പെട്ട മലയാളി?--Sahridayan (സംവാദം) 16:13, 18 ഫെബ്രുവരി 2012 (UTC)

മുള്ളത്ത് അരവിന്ദാക്ഷൻ വെള്ളോടി
ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:59, 19 ഫെബ്രുവരി 2012 (UTC)

ശരിയുത്തരം.--Sahridayan (സംവാദം) 09:50, 19 ഫെബ്രുവരി 2012 (UTC)

ചോദ്യം 02.07

[തിരുത്തുക]

"ഹന്ത സൌന്ദര്യമേ! നാരിതൻമെയ് ചേർന്നാലെന്തെന്തു സൌഭാഗ്യം സാധിയ്ക്കാ നീ?"

ഏതു നാരിയുടെ സൌന്ദര്യമാണു് കവിയ്ക്കു് ഈ സംശയമുണ്ടാക്കിയതു്? ഏതു കവി? ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:18, 19 ഫെബ്രുവരി 2012 (UTC)

കവി വള്ളത്തോൾ.നാരി മറിയം.--Sahridayan (സംവാദം) 11:51, 20 ഫെബ്രുവരി 2012 (UTC)

ശരിയുത്തരം. അടുത്ത ചോദ്യം ഉടനെ വരട്ടെ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:27, 20 ഫെബ്രുവരി 2012 (UTC)

ചോദ്യം 02.08

[തിരുത്തുക]
  • സലീം അലി
  • ജാക്കിച്ചാൻ
  • ഡി 90

സൂചനകളുമായി ബന്ധപ്പെട്ട മലയാളി ? --Sahridayan (സംവാദം) 09:46, 21 ഫെബ്രുവരി 2012 (UTC)

ഒരു ഊഹം: എൻ.എൽ. ബാലകൃഷ്ണൻ? --Jairodz (സംവാദം) 11:23, 21 ഫെബ്രുവരി 2012 (UTC)

അല്ല.പക്ഷെ ചെറിയ ചൂടുണ്ട്.--Sahridayan (സംവാദം) 11:47, 21 ഫെബ്രുവരി 2012 (UTC)

സുരേഷ് ഇളമൻ? -- Raghith 11:39, 10 മാർച്ച് 2012 (UTC)

മേഖലയൊക്കെ ഓക്കെ.സുരേഷ് ഇളമനല്ല.--Sahridayan (സംവാദം) 09:08, 13 മാർച്ച് 2012 (UTC)

എൻ.എ. നസീർ? -- Raghith 05:32, 19 മാർച്ച് 2012 (UTC)

എൻ.എ.നസീർ--Sahridayan (സംവാദം) 09:54, 19 മാർച്ച് 2012 (UTC)

ചോദ്യം ചോദിച്ചയാളോ ശരിയുത്തരം പറഞ്ഞയാളോ എപ്പോഴും ചെറിയൊരു വിശദീകരണക്കുറിപ്പ് ചേർക്കുന്നതു് മറ്റുള്ളവർക്കു് ഉപകാരപ്രദമാവും.  :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:07, 19 മാർച്ച് 2012 (UTC)

"പ്രമുഖ വന്യജീവി ഛായാഗ്രാഹകനും ആയോധനകലയിൽ വിദഗ്‌ദ്ധനും ആണ് ഇദ്ദേഹം."-- Raghith 06:29, 21 മാർച്ച് 2012 (UTC)

സലീം അലി എന്നത് പക്ഷിനിരീക്ഷണത്തെയും ജാക്കിച്ചാൻ ആയോധനകലാ വൈദഗ്ദ്ധ്യത്തെയും ഡി 90 എന്ന ക്യാമറ ഛായാഗ്രഹണത്തെയും സൂചിപ്പിക്കുന്നു.--Sahridayan (സംവാദം) 09:39, 21 മാർച്ച് 2012 (UTC)

ആരെങ്കിലും അടുത്ത ചോദ്യം ഇടൂ. -- Raghith 06:30, 21 മാർച്ച് 2012 (UTC)

ചോദ്യം 02.09

[തിരുത്തുക]
  • അമ്മ
  • പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള്
  • രഘു

സൂചനകൾ ഓർമ്മിപ്പിക്കുന്ന മലയാളി?--Sahridayan (സംവാദം) 10:14, 26 മാർച്ച് 2012 (UTC)

രഘുറാം കെ. നായർ ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:45, 26 മാർച്ച് 2012 (UTC)

അല്ല--Sahridayan (സംവാദം) 06:38, 27 മാർച്ച് 2012 (UTC)

രഘു റായ് ? -- Raghith 10:26, 27 മാർച്ച് 2012 (UTC)

അല്ല.രഘു എന്ന സൂചനയ്ക്ക് വ്യക്തിയുടെ പേരുമായി ബന്ധമില്ല.--Sahridayan (സംവാദം) 09:15, 28 മാർച്ച് 2012 (UTC)

രഘു എന്നത് രഘുവംശത്തെ കുറിക്കുന്നതാണോ?. -- Raghith 11:11, 29 മാർച്ച് 2012 (UTC)

അല്ല.അതൊരു കഥാപാത്രത്തിന്റെ പേരാണ്--Sahridayan (സംവാദം) 11:39, 30 മാർച്ച് 2012 (UTC)

  • അമ്മ - മതർ തെരേസ
  • പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള് - കാൻസർ
  • രഘു - രാമൻ
സൂചനകളുടെ വ്യാഖ്യാനം ശരിയാണോ ? -- Raghith 09:10, 2 ഏപ്രിൽ 2012 (UTC)

മൂന്നു വ്യാഖ്യാനങ്ങളും തെറ്റാണ്.സൂചനകൾക്ക് ഒന്നു കൂടി വ്യക്തമാക്കാം ഒരു സൂചന ഒരു പുസ്തകത്തെയും ഒരു സൂചന ഒരു കഥാപാത്രത്തെയും ഒരു സൂചന ഒരു സംഘടനയെയും സൂചിപ്പിക്കുന്നു.--Sahridayan (സംവാദം) 10:23, 3 ഏപ്രിൽ 2012 (UTC)

മുരളി ?-- Raghith 05:32, 4 ഏപ്രിൽ 2012 (UTC)

മുരളി.--Sahridayan (സംവാദം) 08:59, 9 ഏപ്രിൽ 2012 (UTC)

ചലചിത്ര താരങ്ങളുടെ സംഘടനയ്ക്ക് ആ പേരു നിർദ്ദേശിച്ചത് മുരളിയാണ്.അദ്ദേഹം വിവർത്തനം ചെയ്ത ആന്റൻ ചെക്കോവിന്റെ നാടകമാണ് പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള്.മുരളിയുടെ ആദ്യ ചിത്രമായ ഞാറ്റടിയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രമാണ് രഘു--Sahridayan (സംവാദം) 14:04, 9 ഏപ്രിൽ 2012 (UTC)

മറ്റാരെങ്കിലും ചോദ്യം ഇടാമോ? -- Raghith 04:23, 10 ഏപ്രിൽ 2012 (UTC)


നോർമൻ ബോർലോഗ്

ചോദ്യം 02.10

[തിരുത്തുക]
  • ബ്ലാക്ക് റോക്ക്
  • എന്റെ അമ്മ
  • മുതുമല

മലയാളി ഒരുപാട് കടപ്പെട്ടിരിക്കുന്ന ഈ വ്യക്തി ആര്?--Sahridayan (സംവാദം) 04:36, 9 മേയ് 2012 (UTC)

ഇദ്ദേഹം ഇടുക്കി ജില്ലയിലാണോ ? -- Raghith 05:41, 12 മേയ് 2012 (UTC)

ഇടുക്കി,കോട്ടയം ജില്ലകളായിരുന്നു പ്രവർത്തന മേഖല--Sahridayan (സംവാദം) 04:52, 13 മേയ് 2012 (UTC)

വേറൊരു സൂചന! -- Raghith 06:33, 18 മേയ് 2012 (UTC)
എസ്. ജോസഫ് ആണോ ?--എഴുത്തുകാരി സംവാദം 07:04, 18 മേയ് 2012 (UTC)

ഇദ്ദേഹം മലയാളിയല്ല.--Sahridayan (സംവാദം) 08:42, 18 മേയ് 2012 (UTC)

ഇബ്ൻ ബത്തൂത്ത ? -- Raghith 11:05, 21 മേയ് 2012 (UTC)

അല്ല.--Sahridayan (സംവാദം) 07:46, 23 മേയ് 2012 (UTC)

ലാറി ബേക്കർ ?-- Raghith 09:58, 25 മേയ് 2012 (UTC)

അല്ല.കാർഷിക മേഖലയുമായി ബന്ധം--Sahridayan (സംവാദം) 09:29, 26 മേയ് 2012 (UTC)

നോർമൻ ബോർലോഗ് ? -- Raghith 18:27, 30 മേയ് 2012 (UTC)

അല്ല.ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു വിദ്യാലയം കോട്ടയത്ത് സ്ഥാപിച്ചിട്ടുണ്ട്.Sahridayan (സംവാദം) 08:20, 1 ജൂൺ 2012 (UTC)

ഈ പരിപാടി ഇവിടെ സ്റ്റക്ക് ആയോ?? :( ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:36, 3 ജൂലൈ 2012 (UTC)

വാഗമൺ എന്ന സ്ഥലവുമായി ഈ ബ്ലാക്ക് റോക്കിനു ബന്ധമുണ്ടോ? വിശ്വപ്രഭ ViswaPrabha Talk 12:21, 4 ജൂലൈ 2012 (UTC)

ഇല്ല.ബ്ലാക്ക് റോക്ക് അയർലന്റുമായി ബന്ധപ്പെട്ടിരിക്കുന്നു--Sahridayan (സംവാദം) 12:37, 6 ജൂലൈ 2012 (UTC)

ഹെൻറി ബേക്കർ ? ---Johnchacks (സംവാദം) 12:53, 6 ജൂലൈ 2012 (UTC)

അല്ല.--Sahridayan (സംവാദം) 06:11, 7 ജൂലൈ 2012 (UTC)

കുറേ ദിവസമായല്ലോ. :-) കൂടുതൽ സൂചനകൾ? --Jairodz (സംവാദം) 06:49, 7 ജൂലൈ 2012 (UTC)

സൂചന :റബ്ബർ ബോർഡ്, ഐറിഷ് പ്ലാന്റർ , കൂട്ടിക്കൽ , 686514. -- Raghith 11:08, 7 ജൂലൈ 2012 (UTC)
ജെ. മുർഫി (J Murphy) --എഴുത്തുകാരി സംവാദം 15:03, 7 ജൂലൈ 2012

ജോൺ ജോസഫ്‌ മർഫി--Sahridayan (സംവാദം) 12:13, 10 ജൂലൈ 2012 (UTC)

ചോദ്യം 02.11

[തിരുത്തുക]
  • പ്രഥമ,
  • പ്രധാന,
  • ധർമ്മിഷ്ഠ

ഒരു എളുപ്പമുള്ള ചോദ്യം. മുകളിലുള്ള സൂചനകൾ ഉത്തരത്തിലെത്തിക്കും, കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നു. --എഴുത്തുകാരി സംവാദം 07:15, 30 ജൂലൈ 2012 (UTC)

പ്രധമ എന്നു തന്നെയാണോ ഉദ്ദേശിച്ചതു്? അതോ പ്രഥമ എന്നാണോ? പൊതുവിജ്ഞാനം ഉപയോഗിച്ച് ഉത്തരം നൽകാൻ തക്ക ക്ലൂകളൊന്നും ചോദ്യത്തിലില്ലെന്നു വിശ്വസിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 08:36, 30 ജൂലൈ 2012 (UTC)

മഹാബലിയാണോ?--Sahridayan (സംവാദം) 04:56, 6 ഓഗസ്റ്റ് 2012 (UTC)

കെ.ജി. ബാലകൃഷ്ണൻ ? -- Raghith 09:09, 6 ഓഗസ്റ്റ് 2012 (UTC)
മഹാബലി,കെ.ജി. ബാലകൃഷ്ണൻ അല്ല, Raghith ചൂടുണ്ട്, സൂചനകൾ ഒരു പൊതുവിജ്ഞാനതലത്തിലെ സ്ഥാനത്തെത്തിക്കും.പ്രഥമ തന്നെ മാറ്റുന്നു. എഴുത്തുകാരി സംവാദം 10:39, 6 ഓഗസ്റ്റ് 2012 (UTC)
പനമ്പിള്ളി ഗോവിന്ദമേനോൻ ? -- Raghith 10:57, 6 ഓഗസ്റ്റ് 2012 (UTC)
തിരുക്കൊച്ചിയുടെ പ്രഥമ പ്രധാനമന്ത്രി! പട്ടം താണുപിള്ള.അതേ സ്ഥാണുരചലം, പക്ഷേ ധർമ്മിഷ്ഠ? ഇനിയുമുണ്ടോ ക്ലൂ

ബിനു (സംവാദം) 07:26, 1 ഡിസംബർ 2012 (UTC)

ധർമ്മിഷ്ഠ എന്ന് പറഞ്ഞത് സ്ത്രീലിംഗസൂചകമായി മാത്രമല്ല ഉദ്യോഗത്തെ സൂചിപ്പിക്കുവാൻ കൂടിയാണ്. കോടതിയുമായി പ്രധാനപ്പെട്ട ബന്ധമുണ്ട്. --എഴുത്തുകാരി സംവാദം 06:15, 2 ഡിസംബർ 2012 (UTC)

:::ക്ലൂ കേരളത്തിൽ നിന്ന് ഗുജറാത്ത് വരെ പോയാലും ആളെ കിട്ടും. --എഴുത്തുകാരി സംവാദം 06:19, 2 ഡിസംബർ 2012 (UTC)

വർഗ്ഗീസ് കുര്യൻ? ഗുജറാത്ത് എന്ന് കേട്ടതുകൊണ്ട് മാത്രം എറിയുന്നതാണ്. :-) --Jairodz (സംവാദം) 06:36, 2 ഡിസംബർ 2012 (UTC)
പുരുഷനല്ല --എഴുത്തുകാരി സംവാദം 06:51, 2 ഡിസംബർ 2012 (UTC)
ജ്യോതി വെങ്കടാചലം ? --Jairodz (സംവാദം) 06:55, 2 ഡിസംബർ 2012 (UTC)
ഫാത്തിമ ബീവി ? --Jairodz (സംവാദം) 06:58, 2 ഡിസംബർ 2012 (UTC)
ക്ഷമിക്കുക ക്ലൂ കേരളത്തിൽ നിന്ന് ബോംബെ വരെ പോയാലും ആളെ കിട്ടും. എന്നതാണ് ശരി--എഴുത്തുകാരി സംവാദം 07:01, 2 ഡിസംബർ 2012 (UTC)

എഴുത്തുകാരി, ഈ വണ്ടി ഒട്ടും നീങ്ങുന്നില്ലല്ലോ. എങ്ങനെയെങ്കിലും ഈ ചോദ്യം തീർക്കാമോ? വിശ്വപ്രഭ ViswaPrabha Talk 08:59, 19 ഡിസംബർ 2012 (UTC)

അന്നാ ചാണ്ടി? വെറുതെ ഒരുത്തരം ചാണ്ടിയതാ ,ഒക്കുന്നേൽ ഒക്കട്ടെ ബിനു (സംവാദം) 09:06, 19 ഡിസംബർ 2012 (UTC)

ഈ ചോദ്യം വന്നിട്ട് ആറുമാസമാകുന്നു. ഇതുവരെ ഉത്തരം വരാത്ത സ്ഥിതിക്ക് ഈ ചോദ്യം റദ്ദാക്കി മറ്റൊന്നു ചോദിക്കുക. അല്ലെങ്കിൽ ആർക്കും ഉത്തരം പറയാൻ പറ്റുന്ന വിധത്തിൽ ഒരു വലിയ ക്ലൂ നൽകുക. :-) --Jairodz (സംവാദം) 06:01, 29 ജനുവരി 2013 (UTC)

ചോദ്യം 02.11

[തിരുത്തുക]

തൊട്ടുമുമ്പത്തെ ചോദ്യം റദ്ദായതായി കണക്കാക്കുന്നു. ഇതേ നമ്പറിൽ അടുത്ത ചോദ്യം ആർക്കുവേണമെങ്കിലും ചോദിക്കാവുന്നതാണു്.

സൂചന

  • പതിമൂന്ന്
  • ഐ.എ.എസ്
  • തൂലിക

ഈ പെൺ‌കുട്ടിയാരാണ്?Sahridayan (സംവാദം) 08:47, 25 മേയ് 2013 (UTC)

ജെ.ലളിതാംബിക, ചുമ്മാ -----ബിനു (സംവാദം) 07:41, 13 ഫെബ്രുവരി 2014 (UTC)

അല്ല.--Sahridayan (സംവാദം) 11:57, 23 മാർച്ച് 2014 (UTC)