ഇന്ത്യൻ രൂപ
Indian Rupee | |
---|---|
Indian rupee
| |
ISO 4217 code | INR |
Central bank | Reserve Bank of India |
Date of introduction | 01.01.1948 |
Official user(s) | India |
Unofficial user(s) | Bhutan[a] Nepal Zimbabwe[b][1] |
Inflation | 4.4% (2017–18) |
Source | RBI – Annual Inflation Report |
Method | CPI[2] |
Pegged by | Bhutanese ngultrum (at par) Nepalese rupee ( ₹1 = 1.6 NPR) |
Subunit | |
1⁄100 | paisa |
paisa | p |
Coins | |
Freq. used | ₹1, ₹2, ₹5, ₹10 |
Banknotes | |
Freq. used | ₹10, ₹20, ₹50, ₹100, ₹200, ₹500 |
Rarely used | ₹1, ₹2, ₹5 |
Printer | Reserve Bank of India |
Website | www |
Mint | India Government Mint |
Website | www |
|
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ₹; കോഡ്: INR). ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (ഏകദേശം ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ് പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ് ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ് നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്. 1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി[3].
രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ജൂലൈ 15-നാണ്
പേര്
[തിരുത്തുക]ഷേർ ഷാ സൂരിയാണ് റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യൻ ഭാഷകളിലെ‘വെള്ളി’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്.[അവലംബം ആവശ്യമാണ്] സംസ്കൃതത്തിൽ ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം.[അവലംബം ആവശ്യമാണ്]
അതേ സമയം ആസാം, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് "പണം" എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്. [4] മലയാളത്തിൽ ചിലപ്പോഴൊക്കെ ഉറുപ്പിക എന്നും പ്രയോഗിക്കാറുണ്ട്.
- টকা (ടോക്ക) എന്ന് ആസാമീസ് ഭാഷയിൽ
- টাকা (ടാക്ക) എന്ന് ബംഗാളി ഭാഷയിൽ
- રૂપિયો (രുപിയോ) എന്ന് ഗുജറാത്തി ഭാഷയിൽ
- ರೂಪಾಯಿ (രൂപായി) എന്ന് കന്നട, തുളു എന്നീ ഭാഷയിൽ
- रुपया (രുപയാ) എന്ന് ഹിന്ദി ഭാഷയിൽ
- روپے (റോപിയാഹ്) എന്ന് കാശ്മീരി ഭാഷയിൽ
- रुपया (രുപയാ) എന്ന് കൊങ്കണി ഭാഷയിൽ
- രൂപ എന്ന് മലയാളം ഭാഷയിൽ
- रुपया (രുപയാ) എന്ന് മറാത്തി ഭാഷയിൽ
- रुपैयाँ (രുപ്പയ്യാം) എന്ന് നേപ്പാളി ഭാഷയിൽ
- ଟଙ୍କା (ടങ്ക) എന്ന് ഒറിയ ഭാഷയിൽ
- ਰੁਪਈਆ (രുപിയാ) എന്ന് പഞ്ചാബി ഭാഷയിൽ
- रूप्यकम् (രൂപ്യകം) എന്ന് സംസ്കൃതം ഭാഷയിൽ
- रुपियो (രുപിയോ) എന്ന് സിന്ധി ഭാഷയിൽ
- ரூபாய் (രൂപായ്) എന്ന് തമിഴ് ഭാഷയിൽ
- రూపాయి (രൂപായി) എന്ന് തെലുങ്ക് ഭാഷയിൽ
- روپے (റുപേ) എന്ന് ഉർദു ഭാഷയിൽ
ഭാഷ | ₹1 | ₹2 | ₹5 | ₹10 | ₹20 | ₹50 | ₹100 | ₹500 | ₹1000 |
---|---|---|---|---|---|---|---|---|---|
ആസാമീസ് | এক টকা | দুই টকা | পাঁচ টকা | দহ টকা | বিছ টকা | পঞ্চাশ টকা | এশ টকা | পাঁচশ টকা | এক হাজাৰ টকা |
ഇംഗ്ലീഷ് | One Rupee | Two Rupees | Five Rupees | Ten Rupees | Twenty Rupees | Fifty Rupees | Hundred Rupees | Five Hundred Rupees | One Thousand Rupees |
ഉർദു | ایک روپیہ | دو روپے | پانچ روپے | دس روپے | بیس روپے | پچاس روپے | ایک سو روپے | پانچ سو روپے | ایک ہزار روپے |
ഒറിയ | |||||||||
കന്നട | ಒಂದು ರುಪಾಯಿ | ಎರಡು ರೂಪಾಯಿಗಳು | ಐದು ರೂಪಾಯಿಗಳು | ಹತ್ತು ರೂಪಾಯಿಗಳು | ಇಪ್ಪತ್ತು ರೂಪಾಯಿಗಳು | ಐವತ್ತು ರೂಪಾಯಿಗಳು | ನೂರು ರೂಪಾಯಿಗಳು | ಐನೂರು ರೂಪಾಯಿಗಳು | ಒಂದು ಸಾವಿರ ರೂಪಾಯಿಗಳು |
കൊങ്കണി | एक रुपया | दोन रुपया | पांच रुपया | धा रुपया | वीस रुपया | पन्नास रुपया | शंभर रुपया | पाचशें रुपया | एक हज़ार रुपया |
ഗുജറാത്തി | એક રૂપિયો | બે રૂપિયા | પાંચ રૂપિયા | દસ રૂપિયા | વીસ રૂપિયા | પચાસ રૂપિયા | સો રૂપિયા | પાંચ સો રૂપિયા | એક હજાર રૂપિયા |
തമിഴ് | ஒரு ரூபாய் | இரண்டு ரூபாய் | ஐந்து ரூபாய் | பத்து ரூபாய் | இருபது ரூபாய் | ஐம்பது ரூபாய் | நூறு ரூபாய் | ஐந்நூறு ரூபாய் | ஆயிரம் ரூபாய் |
തെലുങ്ക് | ఒక రూపాయి | రెండు రూపాయిలు | ఐదు రూపాయిలు | పది రూపాయిలు | ఇరవై రూపాయిలు | యాభై రూపాయిలు | నూరు రూపాయిలు | ఐదువందల రూపాయిలు | వెయ్యి రూపాయిలు |
നേപ്പാളി | एक रुपियाँ | दुई रुपियाँ | पाँच रुपियाँ | दश रुपियाँ | बीस रुपियाँ | पचास रुपियाँ | एक सय रुपियाँ | पाँच सय रुपियाँ | एक हज़ार रुपियाँ |
പഞ്ചാബി | ਏਕ ਰੁਪਏ | ਦੋ ਰੁਪਏ | ਪੰਜ ਰੁਪਏ | ਦਸ ਰੁਪਏ | ਵੀਹ ਰੁਪਏ | ਪੰਜਾਹ ਰੁਪਏ | ਇਕ ਸੋ ਰੁਪਏ | ਪੰਜ ਸੋ ਰੁਪਏ | ਇਕ ਹਜਾਰ ਰੁਪਏ |
ബംഗാളി | এক টাকা | দুই টাকা | পাঁচ টাকা | দশ টাকা | কুড়ি টাকা | পঞ্চাশ টাকা | শত টাকা | পাঁচশত টাকা | এক হাজার টাকা |
മലയാളം | ഒരു രൂപ | രണ്ടു രൂപ | അഞ്ചു രൂപ | പത്തു രുപ | ഇരുപത് രൂപ | അമ്പതു രൂപ | നൂറു രൂപ | അഞ്ഞൂറു രൂപ | ആയിരം രൂപ |
മറാത്തി | एक रुपया | दोन रुपये | पाच रुपये | दहा रुपये | वीस रुपये | पन्नास रुपये | शंभर रुपये | पाचशे रुपये | एक हजार रुपये |
സംസ്കൃതം | एकं रूप्यकम् | द्वे रूप्यके | पञ्च रूप्यकाणि | दश रूप्यकाणि | विंशती रूप्यकाणि | पञ्चाशत् रूप्यकाणि | शतं रूप्यकाणि | पञ्चशतं रूप्यकाणि | सहस्रं रूप्यकाणि |
ഹിന്ദി | एक रुपया | दो रुपये | पाँच रुपये | दस रुपये | बीस रुपये | पचास रुपये | एक सौ रुपये | पांच सौ रुपये | एक हज़ार रुपये |
ചിഹ്നം
[തിരുത്തുക]ദേവനാഗരിയിലെ "र" എന്ന അക്ഷരത്തോട് തിരശ്ചീനമായഒരു രേഖ ചേർന്നതാണ് രൂപയുടെ ചിഹ്നം '₹'. 2010-ലാണ് ഈ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്.[5]. ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യനാണയം 2011 ജൂലൈ 8-ന് പുറത്തിറങ്ങി.
ചരിത്രം
[തിരുത്തുക]1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175 ഗ്രെയിൻ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതൽ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണിൽ (ശ്രീലങ്ക)1869-ലും ഇന്ത്യയിൽ 1957-ലും പാകിസ്താനിൽ 1961-ലും ആയിരുന്നു.
ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയിൽ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1832), ജെനറൽ ബാങ്ക് ഓഫ് ബംഗാൾ ആന്റ് ബീഹാർ (1773-75, വാറൻ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാൾ ബാങ്ക് എന്നിവർ പുറത്തിറക്കിയവയും ഉൾപ്പെട്ടിരുന്നു.
ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കി.
വിവിധ നോട്ടുകളും നാണയങ്ങളും
[തിരുത്തുക]-
ചില്ലി ഒരു അണയുടെ പന്ത്രണ്ടിൽ ഒന്നു മൂല്യം വരുന്ന നാണയം 1920ൽ പുറത്തിറക്കിയത്.
-
ഓട്ടമുക്കാൽ,1944ൽ പുറത്തിറക്കിയത്.അണയുടെ നാലിലൊന്ന്. നടുവിൽ ദ്വാരമില്ലാത്ത നാണയവും ഉണ്ടായിരുന്നു.
-
ഒരു നയാ പൈസ. 1957ൽ പുറത്തിറക്കിയത്. രണ്ടു ചില്ലി കൂടിയാല് ഒരു നയാ പൈസ.
-
അഞ്ച് രൂപ
-
പത്തുരൂപ
-
ഇരുപതുരൂപ
-
അമ്പതുരൂപ
-
നൂറുരൂപ
-
അഞ്ഞൂറുരൂപ
-
ആയിരം രൂപ
-
അഞ്ഞൂറ് രൂപ
-
അമ്പത് രൂപയുടെ പിൻഭാഗം
രൂപയുടെ വീഴ്ച
[തിരുത്തുക]19ആം നൂറ്റാണ്ടിൽ രൂപയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. വെള്ളിയുടെ വില കുത്തനെ ഇടിഞ്ഞതാണ് കാരണം. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഭാരതത്തിൽ വെള്ളിയെ അടിസ്ഥാനമാക്കിയ കറൻസ്സിയായിരുന്നു നിലവിലുണ്ടായിരുന്നത്. രൂപ ഉപയോഗിച്ച് വൻ തോതിൽ വസ്തുക്കൾ ലഭിക്കാത്ത സാഹചര്യം ഉടലെടുത്തു.
അവലംബം
[തിരുത്തുക]- ↑ "Indian Rupee to be legal tender in Zimbabwe". Deccan Herald.[full citation needed]
- ↑ "APPENDIX TABLE 4: INFLATION, MONEY AND CREDIT" (PDF). Reserve Bank of India. 29 August 2016.
- ↑ This day that age, ഹിന്ദു ദിനപത്രം - 29-7-2013, ശേഖരിച്ചത് 29-7-13
- ↑ Klaus Glashoff. "Meaning of टङ्क (Tanka)". Spokensanskrit.de. Retrieved 2011-11-05.
- ↑ "Rupee gets a new symbol". moneycontrol.com. ജൂലൈ 15, 2010. Retrieved 21 മാർച്ച് 2013.
പുറം കണ്ണികൾ
[തിരുത്തുക]
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |
- Pages using the JsonConfig extension
- Articles containing Konkani (macrolanguage)-language text
- Articles containing explicitly cited Malayalam-language text
- Articles containing Nepali (macrolanguage)-language text
- Pages using collapsible list without both background and text-align in titlestyle
- ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ
- രൂപ
- ഏഷ്യയിലെ നാണയങ്ങൾ
- ഇന്ത്യയുടെ സാമ്പത്തികശാസ്ത്രം
- ഇന്ത്യയിലെ കറൻസികൾ