മുകുൾ സാങ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുകുൾ എം. സാങ്മ
ഔദ്യോഗിക ഛായാചിത്രം, 2014
Leader of the Opposition
Meghalaya Legislative Assembly
പദവിയിൽ
ഓഫീസിൽ
6 മാർച്ച് 2018
മണ്ഡലംSongsak
11th Chief Minister of Meghalaya
ഓഫീസിൽ
20 ഏപ്രിൽ 2010 – 6 മാർച്ച് 2018
ഗവർണ്ണർ
മുൻഗാമിD. D. ലപാംഗ്
പിൻഗാമികോൺറാഡ് സാങ്മ
Member of the Meghalaya Legislative Assembly
പദവിയിൽ
ഓഫീസിൽ
6 മാർച്ച് 2018
മണ്ഡലംസോങ്സാക്
Deputy Chief Minister of Meghalaya
ഓഫീസിൽ
13 മെയ് 2009 – 19 ഏപ്രിൽ 2010
ഓഫീസിൽ
11 മാർച്ച് 2007 – 4 മാർച്ച് 2008
ഓഫീസിൽ
11 ഏപ്രിൽ 2005 – 6 ഒക്ടോബർ 2005
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-04-20) 20 ഏപ്രിൽ 1965  (58 വയസ്സ്)
അമ്പാത്തിഗിരി
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (2021-ഇപ്പോൾ)
മറ്റ് രാഷ്ട്രീയ
അംഗത്വം
തൊഴിൽ
  • Physician
  • Politician

മുൻ മേഘാലയ മുഖ്യന്ത്രിയും വൈദ്യനുമാണ് മുകുൾ സാങ്മ (ജനനം :20 ഏപ്രിൽ 1965). സങ്മ തുടർച്ചയായി രണ്ടു തവണ മേഘാലയ മുഖ്യമന്ത്രിയായിട്ടുണ്ട്. 2010 മുതൽ 2018 വരെ മേഘാലയയുടെ 11-ാമത് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം നിലവിൽ 2018 മുതൽ മേഘാലയ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. 2009 മുതൽ 2010 വരെയും 2007 മുതൽ 2008 വരെയും 2005 മുതൽ 2005 വരെയും മേഘാലയ ഉപമുഖ്യമന്ത്രിയായും സാംഗ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 നവംബർ മുതൽ അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് അംഗമായ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു ദീർഘകാല അംഗമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

നിലവിൽ സൗത്ത് വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയുടെ ആസ്ഥാനമായ അമ്പാടിഗിരിയിൽ അധ്യാപക ദമ്പതികളായ ബിനോയ് ഭൂഷൺ എം. മരാക്കിന്റെയും റോഷനാര ബീഗത്തിന്റെയും മകനായി 1965 ഏപ്രിൽ 20 നാണ്[1] സാംഗ്മ ജനിച്ചത്.[2] ഒരു ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാങ്മ1990-ൽ[3] ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുകയും 1991-ൽ സിക്സാക്ക് പബ്ലിക് ഹെൽത്ത് സെന്ററിൽ ഹെൽത്ത് ആന്റ് മെഡിക്കൽ ഓഫീസറായി നിയമിതനാകുകയും ചെയ്തു.[4]

2013 ൽ നടന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകൾ നേടിയ കോൺഗ്രസ്സിന് രണ്ടുസീറ്റ് ലഭിച്ച എൻ.സി.പിയുടെയും 11 സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാറുണ്ടാക്കി.[5]

അവലംബം[തിരുത്തുക]

  1. "New Meghalaya CM poorer than coal mines-owning wife". Hindustan Times (in ഇംഗ്ലീഷ്). 2010-04-20. Retrieved 2018-01-16.
  2. Rahul Karmakar (February 24, 2018). "Who Is Mukul Sangma". The Hindu. Retrieved February 25, 2018.
  3. "Meghalaya State Portal". meghalaya.gov.in (in ഇംഗ്ലീഷ്). Retrieved 2018-01-16.
  4. "Meghalaya State Portal". meghalaya.gov.in (in ഇംഗ്ലീഷ്). Retrieved 2018-01-16.
  5. "മുകുൾ സാങ്മയും നെയ്ഫു റിയോയും സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി. 5 മാർച്ച് 2013. Archived from the original on 2013-03-07. Retrieved 5 മാർച്ച് 2013.

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Sangma, Mukul
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 20 April 1965
PLACE OF BIRTH Chengkompara village, Ampati, West Garo Hills district
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മുകുൾ_സാങ്മ&oldid=3931895" എന്ന താളിൽനിന്ന് ശേഖരിച്ചത്