മാർട്ടിന നവരതിലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർട്ടിന നവരത്‌ലൊവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർട്ടിന നവരതിലോവ
[[File:
Navratilova-PragueOpen2006-05 cropped.jpg
|frameless|alt=]]
Country  Czechoslovakia
 United States
Residence Sarasota, Florida
Born (1956-10-18) ഒക്ടോബർ 18, 1956 (വയസ്സ് 61)
Prague, Czechoslovakia
Height 1.73 മീ (5 അടി 8 ഇഞ്ച്)
Turned pro 1975
Retired 2006
Plays Left-handed; one-handed backhand
Career prize money US$21,626,089
(6th in all-time rankings)
Int. Tennis HOF 2000 (member page)
Singles
Career record 1,442–219 (86.8%)
Career titles 167 (all-time record for men or women)
Highest ranking No. 1 (July 10, 1978)
Grand Slam results
Australian Open 3W (1981, 1983, 1985)
French Open 2W (1982, 1984)
Wimbledon 9W (1978, 1979, 1982, 1983, 1984, 1985, 1986, 1987, 1990)
US Open 4W (1983, 1984, 1986, 1987)
Other tournaments
Championships 8W (1978, 1979, 1981, 1983, 1984, 1985, 1986(1), 1986(2))
Doubles
Career record 747–143 (83.9%)
Career titles 177 (all-time record for men or women)
Highest ranking No. 1 (September 10, 1984)
Grand Slam Doubles results
Australian Open 8W (1980, 1982, 1983, 1984, 1985, 1987, 1988, 1989)
French Open 7W (1975, 1982, 1984, 1985, 1986, 1987, 1988)
Wimbledon 7W (1976, 1979, 1981, 1982, 1983, 1984, 1986)
US Open 9W (1977, 1978, 1980, 1983, 1984, 1986, 1987, 1989, 1990)
Other Doubles tournaments
WTA Championships 11W (1980, 1981, 1982, 1983, 1984, 1985, 1986(2), 1987, 1988, 1989, 1991)
Mixed Doubles
Career titles 15
Grand Slam Mixed Doubles results
Australian Open 1W (2003)
French Open 2W (1974, 1985)
Wimbledon 4W (1985, 1993, 1995, 2003)
US Open 3W (1985, 1987, 2006)
Last updated on: July 5, 2009.
1986 Paraguay stamp


ഒരു ചെക്-അമേരിക്കൻ ടെന്നീസ് കളിക്കാരിയാണ് മാർട്ടിന നവരതിലൊവ ഇംഗ്ലീഷ്: Martina Navratilova. (Czech pronunciation: [ˈmarcɪna ˈnavraːcɪlovaː] (About this sound listen)) ഒക്ടോബർ 18, 1956) വിവിധ വർഷങ്ങളിലായി 18 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ, വനിതാ ഗ്രാന്റ്സ്ലാം ഡബിൾസ് കിരീടം, 10 മിക്സഡ് ഗ്രാൻഡ്സ്ലാം പട്ടങ്ങൾ നേടിയ മാർട്ടിനയ്ക്ക് ടെന്നീസ് ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്. ദീർഘകാലം ലോക ഒന്നാം നമ്പർ താരവുമായിരുന്നു ഇവർ.

ജീവിതരേഖ[തിരുത്തുക]

1956 ഒക്ടോബർ 18 ന് ചെക്കോസ്ലാവാക്യയിലെ പ്രാഗിൽ ജനിച്ചു. Martina Šubertová മാർട്ടീന സുബെർട്ടോവ എന്നായിരുന്നു ജനന സമയത്തെ പേർ; മാതാവ് ജാന. മൂന്നാം വയസിൽ പിതാവ് അമ്മയെ ഉപേക്ഷിച്ചു. അമ്മ അറിയപ്പെടുന്ന ജിംനാസ്റ്റ് ആയിരുന്നു. ടെന്നീസും സ്കീയും കളിക്കുമായിരുന്നു. നവരത്തിലോവയുടെ അമ്മൂമ്മ, ആഗ്നെസ് സെമാസ്ക അറിയപ്പെടുന്ന ഒരു ടെന്നീസ് കളിക്കാരിയായിരുന്നു. ചെക്കോസ്ലാവ് ഫെഡറേഷനുവേണ്ടി കളിച്ചിരുന്ന അവർ ഒന്നാം ലോകമഹയുദ്ധത്തിനു മുൻപായി അമേച്വർ കളിക്കാർക്കിടയി 2-ആം റാങ്ക് സ്ഥാനത്തായിരുന്നു.[1]

താമസിയാതെ അവർ താമസം റെവ്നീസ്സ് എന്.ന പട്ടണത്തിലേക്ക് മാറി .[2] 1962 ജാന ഒരു ടെന്നീസ് കളിക്കാരനായിരുന്ന മിറോസ്ളാവ് നവ്രതിൽ നെ വിവാഹം കഴിച്ചു. അദ്ദേഹമായിരുന്നു മാർട്ടീനയുടെ ആദ്യ കോച്ച്. മാർട്ടീന തനെ വളർത്തച്ചന്റെ പേര് സ്വീകരിച്ച് അന്നുമുതൽ മാർട്ടീൻ നവരത്തിലോവ എന്നറിയപ്പെടാൻ തുടങ്ങി. അവളുടെ വളർത്തച്ചൻ മിറേസ്ക്,[3] ഒരി സ്കീ പരിശീലകനായിരുന്നു [4] രണ്ടുപ്രാവശ്യം വിവാഹമോചിതനായിരുന്നു. മാർട്ടീന എട്ട് വയസ്സുള്ളപ്പോൾ ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ട്.[5] [6] നവരത്തിലോവക്ക് ജാന എന്ന പേരിൽ ഒരു സഹോദരിയും വലർത്തച്ഛനായ മിറസ്ലേവിൽ ഒരു സഹോദരനും ഉണ്ട്. [7]

മാർട്ടീന അഞ്ചാം വയസ്സിൽത്തന്നെ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരങ്ങളായിരുന്ന രക്ഷിതാക്കൾ തന്നെയായിരുന്നു ആദ്യപരിശീലകർ. 1975-ൽ അമേരിക്കയിലേക്ക് താമസം മാറ്റുകയും 1981-ൽ അമേരിക്കൻ പൌരത്വം സ്വീകരിക്കുകയും ചെയ്തു. അമേരിക്കയിൽ വന്നെത്തിയപ്പോൾ പഴയകാല നടിയായിരുന്ന ഫ്രാഞ്ചേസ് ഡീവീ വൊംസെറും അവരുടെ ടെന്നീസ് പ്രേമിയായ ഭർത്തവിന്റെയും ഒപ്പമാണ് ജീവിച്ചിരുന്നത്.[8] 2008ൽ മാർട്ടീനയുടെ അമ്മ ജാന എംഫൈസീമ പിടിപെട്ട് മരണമടഞ്ഞു. 75 വയസ്സായിരുന്നു.

കായികജീവിതം[തിരുത്തുക]

മാർട്ടീനക്ക് 4 വയസ്സുള്ളപ്പോൾ ചുവരിൽ തട്ടി ടെന്നീസ് കളിക്കുമായിരുന്നു. 7 വയസ്സോടേ സ്ഥിരമായി ടെന്നീസ് കളിക്കുവാനും തുടങ്ങി.[9] 1972 ൽ മാർട്ടീനക്ക് 15 വയസ്സുളളപ്പോൾ ചെക്കോസ്ലാവാക്യാ ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ചു. 1973 ൽ 16 വയസ്സുള്ള പ്പോൾ യുണൈറ്റഡ് ലോൺ ടെന്നീസ് അസോസിയേഷന്റെ പ്രഫഷണൽ ടൂറിൽ കളിക്കാൻ തുടങ്ങി എങ്കിലും 1975 വരെ പ്രഫണലായി കണക്കാക്കപ്പെട്ടില്ല. അധികം കുതിച്ചു പൊങ്ങാത്ത പന്തിൽ കളിക്കാൻ സവിശേഷമായ കഴിവുണ്ടായിട്ടും മാർട്ടീനയുടെ ആദ്യകാലങ്ങളിലെ മികച്ചകളികൾ പുറത്തുവന്നത് ഫ്രഞ്ച് ഓപ്പണിലെ കളിമെൺ കോർട്ടിലായിരുന്നു. ഫ്രഞ്ച് ഓപ്പണിൽ 6 പ്രാവശ്യം മാർട്ടീന ഫൈനലിൽ എത്തി. 1973 ൽ ക്വാർട്ടർ ഫൈനലിൽ എത്തിയ മാർട്ടീന ഇവോന്നേ ഗൂലാഗോങിനോട് 6-7, 4-6 എന്നിങ്ങനെയുള്ള സ്കോറിൽ തോന്നു. അടുത്ത വർഷം ഇതേ പോലെ ക്വാർട്ടറിൽ ഹെൽഗ മാസ്തോഫ്ഫിനോടു ടൈ ബ്രേക്കറിൽ തോറ്റു., 1974 ൽ 17 വയസ്സുള്ളപ്പോൾ ഫ്ലോറിഡയിലെ ഓർലാൻഡോവിലാണ് ആദ്യത്തെ പ്രൊഫഷണൽ സിംഗിൾസ് കിരീടം ചൂടിയത് .

1972 മുതൽ 75 വരെ ദേശീയ ടെന്നീസ് കിരീടം നേടി. അന്താരാഷ്ട്ര ടെന്നീസ് കോർട്ടിൽ മാർട്ടിന നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. തുടർച്ചയായ 9 വർഷങ്ങളടക്കം 12 തവണ വിംബിൾഡൻ സിംഗിൾസ് ഫൈനലിലെത്തി. 9 തവണ കിരീടംനേടി റെക്കോർഡ് കരസ്ഥമാക്കി. 1982, 84 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ കിരീടവും 1981, 83, 85 വർഷങ്ങളിൽ ആസ്റ്റ്രേലിയൻ ഓപ്പൺ പട്ടവും കരസ്ഥമാക്കി. 1983, 84, 86, 87 വർഷങ്ങളിൽ യു.എസ്. ഓപ്പൺ കിരീടം നേടിയതും മാർട്ടിനയായിരുന്നു.

332 ആഴ്ചക്കാലം ലോക ഒന്നാം നമ്പർ പദവി അലങ്കരിച്ചിട്ടുണ്ട്. വിംബിൾഡണിൽ നൂറിൽക്കൂടുതൽ മത്സരങ്ങളിൽ വിജയിച്ച ഒരേയൊരു വനിതാതാരമാണ് മാർട്ടിന. സിംഗിൾസിലും ഡബിൾസിലും മിക്സഡിലും ഒരുപോലെ കഴിവു തെളിയിച്ച അപൂർവതാരമായാണ് ടെന്നീസ് ലോകം മാർട്ടിനയെ കാണുന്നത്. സ്റ്റെഫിഗ്രാഫ് കഴിഞ്ഞാൽ 20-ാം ശ.-ത്തിലെ മികച്ച കളിക്കാരിയായാണ് വിഖ്യാത ടെന്നീസ് നിരൂപകൻ സ്റ്റീവ് ഫ്ളിങ്ക് നവരത്തിലോവയെ വിശേഷിപ്പിച്ചിട്ടുള്ളത്.

1979-80, 1983-84, 1994-95 കാലയളവുകളിൽ ലോക വനിതാ ടെന്നീസ് അസോസിയേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ ബീയിങ് മൈസെൽഫ് (Being Myself) എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. ദ് ടോട്ടൽ സോൺ (The Total Zone, 1994), ദ് ബ്രേക്കിങ് പോയിന്റ് (The Breaking Point, 1996), കില്ലർ ഇൻസ്റ്റിങ്ക്റ്റ് (Killer Instinct, 1998) എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.

മൃഗാവകാശ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മികച്ച ലെസ്ബിയൻ ആക്ട്‌വിവസ്റ്റ് എന്നനിലയിൽ 2000-ൽ മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള നാഷണൽ ഇക്വിറ്റി അവാർഡ് ലഭിച്ചു. 1994-ൽ സജീവ ടെന്നീസിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പ്രദർശന മത്സരങ്ങളിൽ മാർട്ടിന നിറഞ്ഞുനില്ക്കുന്നു.

റഫറൻസുകൾ[തിരുത്തുക]

  1. "Martina Navratilova: 10 things you need to know about the tennis legend". The Daily Mirror. April 7, 2010. ശേഖരിച്ചത് September 28, 2014. 
  2. Schwartz, Larry. "Martina was alone on top". ESPN.com. ശേഖരിച്ചത് September 21, 2014. 
  3. "ESPN Classic - Navratilova owned Wimbledon's Center Court". Espn.go.com. November 19, 2003. ശേഖരിച്ചത് November 14, 2013. 
  4. "Martina Navratilova - Tennis Player". BBC. April 17, 2010. ശേഖരിച്ചത് September 28, 2014. 
  5. "'Martina will win I'm a Celebrity...' says her controversial ex-lover who was on the other end of the tennis star's savage 'divorce'". Mail Online. ശേഖരിച്ചത് October 14, 2014. 
  6. Rebecca Hardy (April 9, 2010). "Martina Navratilova swears she will conquer breast cancer - just like every other opponent | Mail Online". Dailymail.co.uk. ശേഖരിച്ചത് November 14, 2013. 
  7. "MARTINA : Returning to Homeland, It Hits Her That She Now Is Truly an American - Los Angeles Times". Articles.latimes.com. June 27, 2001. ശേഖരിച്ചത് November 14, 2013. 
  8. "Frances Dewey Wormser 1903–2008". Santa Paula Times. February 6, 2008. ശേഖരിച്ചത് February 19, 2008. 
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; espn.com2 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ മാർട്ടിന (1956 - ) നവരത്തിലോവ, മാർട്ടിന (1956 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=മാർട്ടിന_നവരതിലോവ&oldid=2677502" എന്ന താളിൽനിന്നു ശേഖരിച്ചത്