ബീരാഞ്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് ബീരാഞ്ചിറ.വെട്ടത്തുനാട് രാജാവിന്റെ സുപ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു തിരുന്നാവയക്കടുത്തുള്ള ഈ ഗ്രാമം. വെട്ടത്തുനാട് രാജാവിന്റെ കരുത്തനായ സേനപതിയായിരുന്നു രായിൻ. യുദ്ധമുഖങ്ങളിൽ അദ്ദേഹം കാണിച്ച അസാമാന്യ ധീരതയ്ക്ക് രാജാവ് നൽകിയ പട്ടമാണ് 'വീരൻ' വെട്ടത്തുനാടിനെ ആകമാനം ബാധിച്ച ഒരുക്ഷാമകാലത്ത് 'വീരരായിൻ' ഈ പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണാൻ ഒരു കുളം കുഴിക്കുകയുണ്ടായി. അമ്പലച്ചിറയുടെ മാതൃകയിൽ നിർമ്മിച്ച വിസ്തൃതമായ ഈ കുളം ഇന്നും ഈ പ്രദേശത്തിന്റെ മുഖ്യ ജലസ്രോതസ്സായി നിലകൊള്ളുന്നു.വീരാരായി കുത്തിയ ചിറ നിലനിൽക്കുന്ന സ്ഥലം ക്രമേണ 'വീരരായിൻ ചിറ' എന്നറിയപ്പെട്ടു. കാലക്രമത്തിൽ വീരാൻചിറയും ബീരാഞ്ചിറയുമായി മാറി. ഇന്നും റവന്യു രേഖകളിൽ വീരാഞ്ചിറ എന്നാണ് കാണുക.

ബീരാഞ്ചിറയിൽ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന യുദദർശന സാംസ്കാരിക വേദിയുടെ കീഴിൽ ഇപ്പോൾ ഒരു ഗ്രാമീണവായനശാല പ്രവർത്തിക്കുന്നു.സഖാവ് ഓ മുഹമ്മദാലി സ്മാരക വായനശാല. കമ്മൂണിസ്റ്റപ്പ എന്ന പേരിൽ ഒരു പ്രാദേശിക ലഘുമാസിക വായനശാല പ്രസിദ്ധീകരിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ബീരാഞ്ചിറ&oldid=3314689" എന്ന താളിൽനിന്ന് ശേഖരിച്ചത്