"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1965 - ലെ പാകിസ്താൻറെ ആക്രമണം ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം ഒരഗ്നിപരീക്ഷണം ആയിരുന്നു. 1965 സെപ്റ്റംബർ 1 - ന് പാകിസ്താൻസേന അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കു തള്ളിക്കയറുകയുണ്ടായി.<ref>^ Dixit 2002, p. 149</ref> പാകിസ്താന്റെ കവചിത സേനാവിഭാഗമായിരുന്നു ഈ ആക്രമണത്തിൽ പ്രധാന പങ്കു വഹിച്ചത്. മണിക്കൂറുകൾക്കകം തന്നെ ഇന്ത്യൻ വ്യോമസേന ഈ കടന്നാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുകയുണ്ടായി. പാകിസ്താന്റെ 25 ടാങ്കുകൾ പ്രവർത്തനരഹിതം ആക്കാനും 73 പാക്ക് വിമാനങ്ങൾ നശിപ്പിക്കാനും ഇന്ത്യൻ വ്യോമസേനയ്ക്ക് ഒറ്റദിവസംകൊണ്ട് കഴിഞ്ഞു.<ref>^ Barua 2005, p. 193</ref> ഇന്ത്യയ്ക്കു നഷ്ടപ്പെട്ടതാകട്ടെ രണ്ട് വാമ്പയർ വിമാനങ്ങൾ മാത്രമായിരുന്നു. ഛംബ് (Chhamb) യുദ്ധ മേഖലയിൽ വച്ച് ഇന്ത്യൻ വ്യോമസേനയിലെ സ്ക്വാഡ്രൻ ലീഡർ ട്രിവോർ കീലർ (Trevor Keeler), സെപ്റ്റംബർ 3 - ന് അന്തർദേശീയ അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു കയറിയ ഒരു പാകിസ്താൻ സാബർ യുദ്ധവിമാനത്തെ വെടിവച്ചു വീഴ്ത്തി. അടുത്ത 20 ദിവസങ്ങൾക്കകം പാകിസ്താനു കനത്ത നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് വ്യോമസേനാ മേധാവിത്വം തങ്ങൾക്കാണെന്ന് ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. ശത്രുരാജ്യത്തിലേക്കു കടന്നുചെന്നു പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ വ്യോമസേന അതുല്യ ശക്തിയാണെന്ന് 1965 - ലെ യുദ്ധം തെളിയിച്ചു. ഈ യുദ്ധത്തിനു ശേഷം ഇന്ത്യൻ വ്യോമസേന അത്യാധുനിക യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നേടി.
[[Image:SU-30 MKI Lajes.JPG|thumb|left|സുഖോയി Su-30 MK I]]
1971 - ലെ ഇന്ത്യാ - പാക്ക് യുദ്ധം ഇന്ത്യൻ വ്യോമസേനക്ക് മറ്റൊരഗ്നിപരീക്ഷണം ആയിരുന്നു. അവിചാരിതമായി പാകിസ്താൻ ഒരു മിന്നലാക്രമണമാണ് അന്നു നടത്തിയതെങ്കിലും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേനക്ക് ഏറെനേരം വേണ്ടിവന്നില്ല. ഉടനടി ആകാശ പ്രത്യാക്രമണങ്ങൽ സംഘടിപ്പിക്കുന്നതിലും കിഴക്കൻ മേഖലയിൽ ഇന്തൻഇന്ത്യൻ കരസേനക്ക് ഫലപ്രദമായ സഹായ സഹകരണങ്ങൾ നൽകുന്നതിലും പാകിസ്താൻ വ്യോമസേനയെ കിഴക്കൻ മേഖലയിൽ തടഞ്ഞു നിറുത്തുന്നതിലും പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വ്യോമപ്രതിരോധം നിർ‌‌വഹിക്കുന്നതിലും പാകിസ്താൻ വ്യോമസേനയുടെ പ്രവത്തന പരിധി ചുരുക്കി കൊണ്ടുവരുന്നതിലും ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങളും വർത്താവിനിമയ സൗകര്യങ്ങളും തകർക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിർ‌‌വഹിക്കുന്നതിലും ശത്രുക്കളുടെ നവീനനീക്കങ്ങൾ അറബിക്കടലിൽ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യൻ
[[File:Sheeju mig21.JPG|thumb|right|ഐ.എ.എഫ്. മിഗ്-21]]
വ്യോമസേന പ്രകടിപ്പിച്ച പ്രാഗൽഭ്യം അൽഭുതാവഹം തന്നെയായിരുന്നു.<ref>^ a b c "The War Of December 1971". Indian Air Force. http://indianairforce.nic.in/show_page.php?pg_id=71. Retrieved 2009-05-03.</ref> 1971 നവംബർ 22 - ന് നാലു പാകിസ്താൻ സാബർജെറ്റ് യുദ്ധവിമാനങ്ങൾ ഭാരതത്തിൻറെ കിഴക്കേ അതിർത്തി കടന്ന് മിന്നലാക്രമണം നടത്തുകയും, അവയെ ഇന്ത്യൻ നാറ്റ് (Gnat) വിമാനങ്ങൾ വെടിവച്ചു വീഴ്ത്തുകയും ചെയ്തതോടെയാണ് സംഘർഷം മൂർച്ഛിച്ചത്. വെടിയേറ്റ വിമാനത്തിൽനിന്നും പാരച്യൂട്ടുപയോഗിച്ചു ചാടി രക്ഷപെടാൻ ശ്രമിച്ച രണ്ടു പകിസ്താൻ പൈലറ്റുകളെ പിടികൂടി തടവുകാരാക്കുകയും ചെയ്തു. പാകിസ്താൻ 1971 ഡിസംബർ 3 - ന് അതിരൂക്ഷവും മുൻ‌‌കൂട്ടി പ്ലാൻ ചെയ്തതുമായ മിന്നൽ ആക്രമണങ്ങൾ നടത്തുകയുണ്ടായി. ശ്രീനഗർ, അവന്തിപൂർ, പത്താൻ‌‌കോട്, ജോഡ്പൂർ, അംബാല, ആഗ്ര മുതലായ സ്ഥലങ്ങളിൽ ഒരേസമയം പാകിസ്താൻ ആക്രമണം നടത്തി. അന്നു രാത്രിതന്നെ ഇന്ത്യൻ വ്യോമസേന പാകിസ്താനു ശക്തമായ തിരിച്ചടി നൽകി. പാകിസ്താനിലെ ചന്തേരി, ഷെർക്കോട്ട്, സർഗൂജ, മറി, കറാച്ചി, റാവൽ‌‌പിണ്ടി മുതലായ സ്ഥലങ്ങളിൽ ബോംബാക്രമണം മൂലം ഭീമമായ നാശനഷ്ടങ്ങൾ. ഉദ്ദേശം 25 പാക്ക് വിമാനങ്ങളും നശിപ്പിക്കപ്പെട്ടു. എണ്ണത്തിൽ രണ്ടു സൈന്യങ്ങളും ഏകദേശം തുല്യമായിരുന്നിട്ടും ഇന്ത്യൻ സൈനികരുടെ സാമർഥ്യവും ധീരതയുംകൊണ്ടാണ് ഇന്ത്യയ്ക്കു വ്യോമാധീശത്വം സ്ഥാപിക്കാൻ കഴിഞ്ഞത്. 1971 - ലെ യുദ്ധത്തിൽ പാകിസ്താൻ ഉപയോഗിച്ചിരുന്നത് 104-സ്റ്റാർ ഫൈറ്റർ, മിഗ്-19, സാബർജെറ്റ്, മിറാഷ് മുതലായ യുദ്ധവിമാനങ്ങൾ ആയിരുന്നു. ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ പ്രധാനപ്പെട്ടവ വളരെ വേഗതയും നിയന്ത്രണക്ഷമതയുമുള്ള എഛ്.എഫ്.-24, ഹണ്ടർ, മിഗ്, നാറ്റ് മുതലായവ ആയിരുന്നു.<ref>^ Choudhury, Ishfaq Ilahi. "Air aspect of the Liberation War 1971". Daily Star. http://www.mukto-mona.com/Articles/ishfaq/air_aspect71.htm. Retrieved 2009-04-08.</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2176262" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി