തൃക്കുന്ന് മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃക്കുന്ന് മഹാദേവക്ഷേത്രം
തൃക്കുന്ന് ക്ഷേത്രം
തൃക്കുന്ന് മഹാദേവക്ഷേത്രം is located in Kerala
തൃക്കുന്ന് മഹാദേവക്ഷേത്രം
തൃക്കുന്ന് മഹാദേവക്ഷേത്രം
Location in Kerala
നിർദ്ദേശാങ്കങ്ങൾ:9°27′21.85″N 76°31′35.88″E / 9.4560694°N 76.5266333°E / 9.4560694; 76.5266333Coordinates: 9°27′21.85″N 76°31′35.88″E / 9.4560694°N 76.5266333°E / 9.4560694; 76.5266333
പേരുകൾ
സ്ഥാനം
രാജ്യം:ഇന്ത്യ
ജില്ല:തൃശ്ശൂർ
സ്ഥാനം:അന്തിക്കാട്
വാസ്തുവിദ്യയും ആചാരങ്ങളും
പ്രധാന ആഘോഷങ്ങൾ:ശിവരാത്രി
ക്ഷേ​ത്രങ്ങൾ:2
ചരിത്രം

തൃശ്ശൂർ ജില്ലയിൽ കാഞ്ഞാണിയിലാണ് തൃക്കുന്ന് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമാണ് ഇവിടെ പ്രതിഷ്ഠ. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കുന്ന് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.[1]

ക്ഷേത്രം[തിരുത്തുക]

ചെറിയ കുന്നിൽ മുകളിലാണ് തൃക്കുന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതുമൂലമാണ് ആ പേരുവന്നത്. കാഞ്ഞാണി ജംഗ്ഷനരുകിലായി തൃപ്രയാർ റൂട്ടിലാണ് ഈ ക്ഷേത്രം. നാലമ്പലത്തോടുകൂടിയ വട്ട ശ്രീകോവിലും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. കേരള തനിമ വിളിച്ചോതുന്നതക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.

ശിവക്ഷേത്രത്തിനു മുന്വശത്തായി വലിയയൊരു ക്ഷേത്രക്കുളം പണിതീർത്തിട്ടുണ്ട്. ഈ ക്ഷേത്രക്കുളത്തിനു തെക്കുവശത്തുചേർന്നാണ് വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വിശേഷങ്ങളും, പൂജാവിധികളും[തിരുത്തുക]

ഉത്സവങ്ങൾ[തിരുത്തുക]

  • ശിവരാത്രി

തൃക്കുന്ന് വിഷ്ണുക്ഷേത്രം[തിരുത്തുക]

ശിവക്ഷേത്രത്തിനു തെക്കു വശം ചേർന്ന് പ്രധാനക്ഷേത്രമായിട്ടാണ് വിഷ്ണുക്ഷേത്രവും പണിതീർത്തിരിക്കുന്നത്. നാലമ്പലവും നമസ്കാര മണ്ഡപവും ഇവിടെ ഭംഗിയായി പണിതീർത്തിരിക്കുന്നു. ചതുര ശ്രീകോവിലിനുള്ളിലായി മഹാവിഷ്ണു പ്രതിഷ്ഠ, പടിഞ്ഞാറ് ദർശനം നൽകുന്നു.

പ്രധാന വിശേഷങ്ങൾ[തിരുത്തുക]

  • അഷ്ടമി രോഹിണി
  • വിഷു
  • തിരുവോണം

ഉപക്ഷേത്രങ്ങൾ[തിരുത്തുക]

  • ഗണപതി
  • ഹനുമാൻ

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശ്ശൂർ - വാടാനപ്പള്ളി റൂട്ടിൽ നഗരത്തിൽനിന്നും 12 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കാഞ്ഞാണി ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണലൂർ ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“