ട്രബെക്കുലാർ മെഷ്വർക്ക്
ട്രബെക്കുലാർ മെഷ്വർക്ക് | |
---|---|
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | reticulum trabeculare sclerae |
MeSH | D014129 |
Anatomical terminology |
കോർണ്ണിയയുടെ അടിവശത്ത്, സീലിയറി ബോഡിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ടിഷ്യു ആണ് ട്രബെകുലാർ മെഷ്‍വർക്ക്. കണ്ണിന്റെ ആൻറീരിയർ ചേമ്പറിൽ നിന്നും അക്വസ് ഹ്യൂമർ ഒഴുകിപ്പോകാൻ സഹായിക്കുന്നത് ട്രബെകുലാർ മെഷ്‍വർക്ക് ആണ്.
സ്പോഞ്ച് പോലെയുള്ള ഈ ടിഷ്യുവിൽ ട്രാബെകുലോസൈറ്റുകൾ നിരത്തിയിരിക്കുന്നു; ഷ്ലെംസ് കനാൽ എന്നറിയപ്പെടുന്ന ഒരു കൂട്ടം ട്യൂബുകളിലേക്ക് അക്വസ് ദ്രാവകം ഒഴുകാൻ ഇത് സഹായിക്കുന്നു.
ഘടന
[തിരുത്തുക]മെഷ്‍വർക്ക് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, :
- ഇന്നർ യുവിയൽ മെഷ്‍വർക്ക് - ആന്റീരിയർ ചേമ്പർ കോണിനോട് ഏറ്റവും അടുത്ത്, നേർത്ത ചരട് പോലുള്ള ട്രാബെക്കുല അടങ്ങിയിരിക്കുന്നു.
- കോർണിയോസ്ലീറൽ മെഷ്‍വർക്ക് - ലാമിനാർ പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്ന നേർത്ത, പരന്ന, സുഷിരങ്ങളുള്ള ഷീറ്റുകളുടെ ഒരു ശ്രേണിയായി ക്രമീകരിച്ചിരിക്കുന്ന ഇതിൽ വലിയ അളവിൽ എലാസ്റ്റിൻ അടങ്ങിയിരിക്കുന്നു; ഇവ സിലിയറി മസിൽ ടെൻഡോൺ ആയി കണക്കാക്കുന്നു. [1]
- ജക്സ്റ്റകനാലികുലാർ ടിഷ്യു ( ക്രിബ്രിഫോം മെഷ്‍വർക്ക് എന്നും അറിയപ്പെടുന്നു) - ഷ്ലെംസ് കനാലിനോട് ചേർന്ന് കിടക്കുന്നഗ്ലെക്കോമിനോഗ്ലൈകാനുകളും ഗ്ലൈക്കോപ്രോട്ടീനുകളും നിറഞ്ഞ കണക്റ്റീവ് ടിഷ്യു. ഈ നേർത്ത സ്ട്രിപ്പ് എൻഡോതീലിയൽ സെല്ലുകളുടെ ഒരു മോണോലേയർ കൊണ്ട് മൂടിയിരിക്കുന്നു.
യൂവിയോ-സ്ലീറൽ പാത്ത്വേയിലൂടെ അക്വസ് ദ്രാവകം പുറന്തള്ളുന്നതിൽ (5-10% ഈ രീതിയിലാണ്) ട്രബെക്കുലാർ മെഷ്‍വർക്ക് ഒരു ചെറിയ അളവിൽ സഹായിക്കുന്നു. പ്രോസ്റ്റാഗ്ലാൻഡിൻസ് (ഉദാ. സലാറ്റൻ, ട്രവാറ്റൻ) പോലുള്ള ഗ്ലോക്കോമ മരുന്നുകളുടെ ഉപയോഗത്തിലൂടെ യൂവിയോ-സ്ലീറൽ ഒഴുക്ക് വർദ്ധിക്കുന്നു.
മുൻപ് ട്രബെക്കുലാർ മെഷ്‍വർക്ക് ഷ്വാൾബ്സ് ലൈൻ അഗ്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഇത് കോർണിയയിലെ ദുവ പാളിയുടെ തുടർച്ചയായി കണക്കാക്കപ്പെടുന്നു. [2]
ക്ലിനിക്കൽ പ്രാധാന്യം
[തിരുത്തുക]ഗ്ലോക്കോമ
[തിരുത്തുക]ഗ്ലോക്കോമയുടെ ഭൂരിപക്ഷവും ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ വർദ്ധനവ് മൂലമാണ് എന്ന് കരുതപ്പെടുന്നു. വളരെയധികം അക്വസ് ദ്രാവകം ഉൽപാദിപ്പിക്കുമ്പോഴോ അക്വസ് ഒഴുക്ക് കുറയുമ്പോഴോ സമ്മർദ്ദം വർദ്ധിക്കുന്നു. അക്വസിൻറെ ഒഴുക്കിന് കാരണമാണ് ട്രാബെക്കുലർ മെഷ് വർക്ക്. ഈ ഒഴുക്ക് തടസ്സപ്പെടുമ്പോൾ ട്രാബെക്യുലക്ടമി, ട്രാബെകുലോപ്ലാസ്റ്റി അല്ലെങ്കിൽ അക്വസ് ഷണ്ട് പോലുള്ള ശസ്ത്രക്രിയകൾ ആവശ്യമായി വന്നേക്കാം.
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ Sampaolesi, Roberto; Sampaolesi, Juan Roberto; Zárate, Jorge (2009). "Ocular Embryology with Special Reference to Chamber Angle Development". The Glaucomas. Berlin Heidelberg: Springer-Verlag. pp. 61–9. doi:10.1007/978-3-540-69146-4_8. ISBN 978-3-540-69144-0.
{{cite book}}
: Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - ↑ "The collagen matrix of the human trabecular meshwork is an extension of the novel pre-Descemet's layer (Dua's layer)". The British Journal of Ophthalmology. 98 (5): 691–7. May 2014. doi:10.1136/bjophthalmol-2013-304593. PMID 24532799.
{{cite journal}}
: Invalid|display-authors=6
(help)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം
- ഗ്ലോക്കോമ- അസ്സോസിയേഷൻ.കോമിലെ ഡയഗ്രം