ഐബോളിന്റെ ആന്റീരിയർ സെഗ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anterior segment of eyeball എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്റീരിയർ സെഗ്മെന്റ്
മനുഷ്യ നേത്രത്തിന്റെ മുൻഭാഗം- വ്യാപിച്ച പ്രകാശത്തിന് കീഴിൽ ഒരു സ്ലിറ്റ് ലാമ്പ് ഉപയോഗിച്ചുള്ള പരിശോധനയിൽ കാണുന്ന മാഗ്നിഫൈഡ് കാഴ്ച. വെള്ള നിറത്തിലെ സ്ക്ലീറ അതിനെ മൂടുന്ന സുതാര്യമായ കൺജങ്റ്റൈവ, സുതാര്യമായ കോർണിയ, ഫാർമക്കോളജിക്കലി ഡൈലേറ്റഡ് പ്യൂപ്പിൾ, തിമിരം ബാധിച്ച ലെൻസ് എന്നിവ കാണിക്കുന്നു
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinsegmentum anterius bulbi oculi
MeSHD000869
Anatomical terminology

ഐബോളിന്റെ മുൻഭാഗം ആന്റീരിയർ സെഗ്മെന്റ് അല്ലെങ്കിൽ ആന്റീരിയർ ക്യാവിറ്റി എന്നും അറിയപ്പെടുന്നു.[1] ഇത് കണ്ണിന്റെ ആകെയുള്ള ഭാഗങ്ങളുടെ മൂന്നിലൊന്ന് ആയി വരും, അതിൽ വിട്രിയസ് ഹ്യൂമറിന് മുന്നിലുള്ള ഘടനകൾ ആയ കോർണിയ, ഐറിസ്, സീലിയറി ബോഡി, ലെൻസ് എന്നിവ ഉൾപ്പെടുന്നു.[2] [3]

കണ്ണിന്റെ മുൻ‌ഭാഗത്തിനുള്ളിൽ ദ്രാവകം നിറഞ്ഞ രണ്ട് അറകളുണ്ട്:

അക്വസ് ഹ്യൂമർ മുൻ‌ഭാഗത്തെ ഈ രണ്ട് അറകൾ നിറയ്ക്കുകയും ചുറ്റുമുള്ള ഘടനകൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

ചില നേത്രരോഗവിദഗ്ദ്ധരും ഒപ്റ്റോമെട്രിസ്റ്റുകളും ആന്റീരിയർ സെഗ്മെന്റ് ഡിസോർഡേഴ്സ്, അതായത് കണ്ണിന്റെ മുൻ ഭാഗത്തെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിലും പരിപാലനത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു.[3]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. https://en.wikiversity.org/wiki/WikiJournal_of_Medicine/Medical_gallery_of_Blausen_Medical_2014
  2. 2.0 2.1 Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
  3. 3.0 3.1 "Departments. Anterior segment." Archived 2022-03-28 at the Wayback Machine. Cantabrian Institute of Ophthalmology.

പുറം കണ്ണികൾ[തിരുത്തുക]