ലാക്രിമൽ അപ്പാരറ്റസ്
ദൃശ്യരൂപം
(Lacrimal system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാക്രിമൽ അപ്പാരറ്റസ് | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | Apparatus lacrimalis |
MeSH | D007765 |
TA | A15.2.07.056 |
FMA | 55605 |
Anatomical terminology |
മനുഷ്യരിൽ കണ്ണുനീർ ഉൽപാദനത്തിനും, അതിന്റെ ഡ്രെയിനേജിനുമുള്ള ഘടനകൾ ഉൾക്കൊള്ളുന്ന ഫിസിയോളജിക്കൽ സിസ്റ്റമാണ് ലാക്രിമൽ അപ്പാരറ്റസ് അല്ലെങ്കിൽ ലാക്രിമൽ സിസ്റ്റം എന്ന് അറിയപ്പെടുന്നത്.[1] താഴെ പറയുന്ന ഘടനകൾ ലാക്രിമൽ സിസ്റ്റത്തിന്റെ ഭാഗമാണ്:
- മനുഷ്യ നേത്രത്തിന്റെ ഉപരിതലം നനവുള്ളതാക്കുന്ന കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്ന ലാക്രിമൽ ഗ്രന്ഥി, ആക്സസറി ഗ്രന്ഥികൾ, അതിന്റെ ഡക്റ്റുകൾ എന്നിവ. ലാക്രിമൽ ഫോസയിൽ സ്ഥിതിചെയ്യുന്ന സീറസ് ഗ്രന്ഥിയാണ് ലാക്രിമൽ ഗ്രന്ഥി. ഇത് ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ ആകൃതിയിലുള്ള ഗ്രന്ഥിയാണ്;
- ലാക്രിമൽ കനാലികുലൈ, ലാക്രിമൽ സാക്ക്, നേസോലാക്രിമൽ ഡക്റ്റ്. കണ്ണിൽ നിന്നും കണ്ണുനീർ മൂക്കിലെ കാവിറ്റിയിൽ എത്തുന്നത് ഈ ഘടനകളിലൂടെയാണ്.
ലാക്രിമൽ ഗ്രന്ഥിയിലേക്കുള്ള രക്ത വിതരണം നേത്ര ധമനിയുടെ ശാഖയായ ലാക്രിമൽ ആർട്ടറി വഴിയാണ്. കണ്ണുനീരിന്റെ കുറച്ച് ഭാഗം കണ്ണ് തുറന്നിരിക്കുമ്പോൾ ബാഷ്പീകരിക്കപ്പെടുന്നു, ബാക്കി ലാക്രിമൽ പങ്റ്റത്തിലൂടെ മൂക്കിലേക്ക് ഒഴുകുന്നു. പങ്റ്റത്തിലൂടെ പോകാൻ കഴിയുന്നതിലും കൂടുതൽ കണ്ണുനീർ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ (ഉദാ: കരയുക) അത് കൺപോളകൾക്ക് മുകളിലൂടെ പുറത്തേക്ക് ഒഴുകും.[2]
പരാമർശങ്ങൾ
[തിരുത്തുക]- ↑ Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
- ↑ Lutz, Tom (1999). Crying : the natural and cultural history of tears (1. ed.). New York: W. W. Norton. pp. 69–70. ISBN 0-393-04756-3.