Jump to content

ട്രബെക്കുലാർ മെഷ്‍വർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Trabecular meshwork എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ട്രബെക്കുലാർ മെഷ്വർക്ക്
ഐറിഡിയൽ കോണിന്റെ വിശാലമായ പൊതുവായ കാഴ്ച. (വലുതാക്കിയാൽ, 'ട്രാബെക്കുലാർ ടിഷ്യു' എന്ന പഴയ ലേബൽ ദൃശ്യമാകും)
Details
Part ofമനുഷ്യ നേത്രം
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinreticulum trabeculare sclerae
MeSHD014129
Anatomical terminology
ആന്റീരിയർ ചേമ്പർ കോണിന്റെ ഗോണിയോസ്കോപ്പി . ലേബൽ‌ ചെയ്‌ത ഘടനകൾ‌: 1. ഷ്വാൾബെസ് ലൈൻ, 2. ട്രാബെക്കുലർ മെഷ്വർക്ക് (ടിഎം), 3. സ്ലീറൽ സ്പർ, 4. സിലിയറി ബോഡി, 5. ഐറിസ്
ആന്റീരിയർ ചേമ്പർ കോണിന്റെ ഗോണിയോസ്കോപ്പി
ഒരു SD-OCT ചിത്രീകരിച്ച ആന്റീരിയർ ചേമ്പർ ആംഗിൾ ക്രോസ്-സെക്ഷൻ.

കോർണ്ണിയയുടെ അടിവശത്ത്, സീലിയറി ബോഡിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ടിഷ്യു ആണ് ട്രബെകുലാർ മെഷ്‍വർക്ക്. കണ്ണിന്റെ ആൻറീരിയർ ചേമ്പറിൽ നിന്നും അക്വസ് ഹ്യൂമർ ഒഴുകിപ്പോകാൻ സഹായിക്കുന്നത് ട്രബെകുലാർ മെഷ്‍വർക്ക് ആണ്.

സ്പോഞ്ച് പോലെയുള്ള ഈ ടിഷ്യുവിൽ ട്രാബെകുലോസൈറ്റുകൾ നിരത്തിയിരിക്കുന്നു; ഷ്ലെംസ് കനാൽ എന്നറിയപ്പെടുന്ന ഒരു കൂട്ടം ട്യൂബുകളിലേക്ക് അക്വസ് ദ്രാവകം ഒഴുകാൻ ഇത് സഹായിക്കുന്നു.

മെഷ്‍വർക്ക് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, :

  1. ഇന്നർ യുവിയൽ മെഷ്‍വ‍ർക്ക് - ആന്റീരിയർ ചേമ്പർ കോണിനോട് ഏറ്റവും അടുത്ത്, നേർത്ത ചരട് പോലുള്ള ട്രാബെക്കുല അടങ്ങിയിരിക്കുന്നു.
  2. കോർണിയോസ്ലീറൽ മെഷ്‍വർക്ക് - ലാമിനാർ പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്ന നേർത്ത, പരന്ന, സുഷിരങ്ങളുള്ള ഷീറ്റുകളുടെ ഒരു ശ്രേണിയായി ക്രമീകരിച്ചിരിക്കുന്ന ഇതിൽ വലിയ അളവിൽ എലാസ്റ്റിൻ അടങ്ങിയിരിക്കുന്നു; ഇവ സിലിയറി മസിൽ ടെൻഡോൺ ആയി കണക്കാക്കുന്നു. [1]
  3. ജക്സ്റ്റകനാലികുലാർ ടിഷ്യു ( ക്രിബ്രിഫോം മെഷ്‍വർക്ക് എന്നും അറിയപ്പെടുന്നു) - ഷ്ലെംസ് കനാലിനോട് ചേർന്ന് കിടക്കുന്നഗ്ലെക്കോമിനോഗ്ലൈകാനുകളും ഗ്ലൈക്കോപ്രോട്ടീനുകളും നിറഞ്ഞ കണക്റ്റീവ് ടിഷ്യു. ഈ നേർത്ത സ്ട്രിപ്പ് എൻ‌ഡോതീലിയൽ സെല്ലുകളുടെ ഒരു മോണോലേയർ കൊണ്ട് മൂടിയിരിക്കുന്നു.

യൂവിയോ-സ്ലീറൽ പാത്ത്വേയിലൂടെ അക്വസ് ദ്രാവകം പുറന്തള്ളുന്നതിൽ (5-10% ഈ രീതിയിലാണ്) ട്രബെക്കുലാർ മെഷ്‍വർക്ക് ഒരു ചെറിയ അളവിൽ സഹായിക്കുന്നു. പ്രോസ്റ്റാഗ്ലാൻഡിൻസ് (ഉദാ. സലാറ്റൻ, ട്രവാറ്റൻ) പോലുള്ള ഗ്ലോക്കോമ മരുന്നുകളുടെ ഉപയോഗത്തിലൂടെ യൂവിയോ-സ്ലീറൽ ഒഴുക്ക് വർദ്ധിക്കുന്നു.

മുൻപ് ട്രബെക്കുലാർ മെഷ്‍വർക്ക് ഷ്വാൾബ്സ് ലൈൻ അഗ്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഇത് കോർണിയയിലെ ദുവ പാളിയുടെ തുടർച്ചയായി കണക്കാക്കപ്പെടുന്നു. [2]

ക്ലിനിക്കൽ പ്രാധാന്യം

[തിരുത്തുക]

ഗ്ലോക്കോമ

[തിരുത്തുക]

ഗ്ലോക്കോമയുടെ ഭൂരിപക്ഷവും ഇൻട്രാഒക്യുലർ മർദ്ദത്തിന്റെ വർദ്ധനവ് മൂലമാണ് എന്ന് കരുതപ്പെടുന്നു. വളരെയധികം അക്വസ് ദ്രാവകം ഉൽ‌പാദിപ്പിക്കുമ്പോഴോ അക്വസ് ഒഴുക്ക് കുറയുമ്പോഴോ സമ്മർദ്ദം വർദ്ധിക്കുന്നു. അക്വസിൻറെ ഒഴുക്കിന് കാരണമാണ് ട്രാബെക്കുലർ മെഷ് വർക്ക്. ഈ ഒഴുക്ക് തടസ്സപ്പെടുമ്പോൾ ട്രാബെക്യുലക്ടമി, ട്രാബെകുലോപ്ലാസ്റ്റി അല്ലെങ്കിൽ അക്വസ് ഷണ്ട് പോലുള്ള ശസ്ത്രക്രിയകൾ ആവശ്യമായി വന്നേക്കാം.

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. Sampaolesi, Roberto; Sampaolesi, Juan Roberto; Zárate, Jorge (2009). "Ocular Embryology with Special Reference to Chamber Angle Development". The Glaucomas. Berlin Heidelberg: Springer-Verlag. pp. 61–9. doi:10.1007/978-3-540-69146-4_8. ISBN 978-3-540-69144-0. {{cite book}}: Unknown parameter |name-list-format= ignored (|name-list-style= suggested) (help)
  2. "The collagen matrix of the human trabecular meshwork is an extension of the novel pre-Descemet's layer (Dua's layer)". The British Journal of Ophthalmology. 98 (5): 691–7. May 2014. doi:10.1136/bjophthalmol-2013-304593. PMID 24532799. {{cite journal}}: Invalid |display-authors=6 (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]