ഓറ സെറാറ്റ
ഓറ സെറാറ്റ | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
TA | A15.2.04.006 |
FMA | 58600 |
Anatomical terminology |
റെറ്റിനയ്ക്കും സീലിയറി ബോഡിക്കും ഇടയിലുള്ള സെറേറ്റഡ് ജംഗ്ഷനാണ് ഓറ സെറാറ്റ. ഈ ജംഗ്ഷൻ സിലിയറി ബോഡിയുടെ ലളിതവും ഫോട്ടോസെൻസിറ്റീവ് അല്ലാത്തതുമായ മേഖലയിൽ നിന്നും റെറ്റിനയുടെ സങ്കീർണ്ണവും പല പാളികളുള്ളതുമായ ഫോട്ടോസെൻസിറ്റീവ് മേഖലയിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു. പിഗ്മെന്റഡ് ആയ പാളി കൊറോയിഡ്, സീലിയറി ബോഡി, ഐറിസ് എന്നിവയുടെ തുടർച്ചയായി തന്നെ നിലനിൽക്കുമ്പോൾ, സീലിയറി ബോഡിക്ക് തൊട്ടുമുമ്പ് നാഡീവ്യൂഹം അവസാനിക്കുന്നു. ഈ പോയിന്റ് ഓറ സെറാറ്റയാണ്. ഈ പ്രദേശത്ത് റെറ്റിനയുടെ പിഗ്മെന്റഡ് എപിത്തീലിയം സീലിയറി ബോഡിയുടെ പുറം ഭാഗത്തെ പിഗ്മെന്റഡ് എപിത്തീലിയത്തിലേക്കും റെറ്റിനയുടെ ആന്തരിക ഭാഗത്തെ സീലിയയുടെ പിഗ്മെന്റ് അല്ലാത്ത എപിത്തീലിയത്തിലേക്കും മാറുന്നു. ചില മൃഗങ്ങളിൽ ഈ പ്രദേശത്ത് സെറേറ്റഡ് രൂപം ഇല്ലാത്ത അവസ്ഥയിൽ ഇതിനെ ഓറ സീലിയാറിസ് റെറ്റിനൈ എന്ന് വിളിക്കുന്നു.
അധിക ചിത്രങ്ങൾ
[തിരുത്തുക]-
ഐബോളിന്റെ മുൻഭാഗത്തിന്റെ ക്രോസ് സെക്ഷൻ.
-
ഓറ സെറേറ്റ അടയാളപ്പെടുത്തിയിട്ടുള്ള മനുഷ്യ നേത്രത്തിന്റെ ഭാഗിക രേഖാചിത്രം
ഇതും കാണുക
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Anatomy photo:29:22-0204 Anatomy photo:29:22-0204
- Atlas image: eye_1 Atlas image: eye_1 - "ഐബോൾ ക്രോസ് സെക്ഷൻ"
- Atlas image: eye_3 Atlas image: eye_3 - "കൊറോണൽ സെക്ഷൻ ഐബോളിലൂടെ"
- "Anatomy diagram: 02566.000-1". Roche Lexicon - illustrated navigator. Elsevier. Archived from the original on 2012-07-22.