Jump to content

കൊറോയിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Choroid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറോയിഡ്
മനുഷ്യ നേത്രത്തിന്റെ രേഖാചിത്രം, കൊറോയിഡ് മുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നു
കണ്ണിന്റെ മുൻ‌ഭാഗത്തിന്റെ പകുതി. (വലതുവശത്ത് ചുവടെ നിന്ന് രണ്ടാമത് കോറോയിഡ് ലേബൽ ചെയ്തിരിക്കുന്നു)
Details
Part ofമനുഷ്യ നേത്രം
Systemവിഷ്വൽ സിസ്റ്റം
Arteryഷോർട് പോസ്റ്റീരിയർ സീലിയറി ആർട്ടറി, ലോങ്ങ് പോസ്റ്റീരിയർ സീലിയറി ആർട്ടറി
Identifiers
Latinchoroidea
MeSHD002829
TAA15.2.03.002
FMA58298
Anatomical terminology

മനുഷ്യ നേത്രത്തിലെ കണക്റ്റീവ് ടിഷ്യൂ ഉൾപ്പെടുന്ന രക്തക്കുഴലുകളുടെ പാളിയാണ് കോറോയിഡ്. ഇത് റെറ്റിനയ്ക്കും സ്ക്ലീറയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്നു. മനുഷ്യന്റെ കോറോയിഡ് കണ്ണിന്റെ പിൻഭാഗത്ത് അങ്ങേയറ്റത്ത് 0.2 mm കട്ടിയുള്ളതാണ്. മറ്റ് ഭാഗങ്ങളിൽ കനം 0.1mm ആയി ചുരുങ്ങുന്നു.[1] കോറോയിഡ് റെറ്റിനയുടെ പുറം പാളികൾക്ക് ഓക്സിജനും പോഷണവും നൽകുന്നു. സീലിയറി ബോഡി, ഐറിസ് എന്നിവയ്‌ക്കൊപ്പം കോറോയിഡ് യൂവിയയുടെ ഭാഗമാണ്.

കോറോയിഡിന്റെ ഘടന പ്രകാരം ഇത് സാധാരണയായി നാല് പാളികളായി തിരിച്ചിരിക്കുന്നു (റെറ്റിനയിൽ നിന്ന് ഏറ്റവും അടുത്തുള്ള ക്രമത്തിൽ വർഗ്ഗീകരിച്ചിരിക്കുന്നു):

  • ഹാലർ പാളി- വലിയ വ്യാസമുള്ള രക്തക്കുഴലുകൾ അടങ്ങിയ കോറോയിഡിന്റെ ഏറ്റവും പുറം പാളി[1]
  • സാറ്റ്‌ലർ പാളി- ഇടത്തരം വ്യാസമുള്ള രക്തക്കുഴലുകളുടെ പാളി
  • കൊറിയോകാപ്പിലറി - കാപ്പിലറികളുടെ പാളി
  • ബ്രച്സ് മെംബ്രേൻ (പര്യായങ്ങൾ: ലാമിന ബസാലിസ്, കോംപ്ലക്സസ് ബസാലിസ്, ലാമിന വിട്ര)- കോറോയിഡിന്റെ ആന്തരിക പാളി.

രക്ത വിതരണം

[തിരുത്തുക]

രക്ത വിതരണം രണ്ട് തരത്തിലുണ്ട്. റെറ്റിനലും (റെറ്റിനയിൽ) യൂവിയലും, ആന്തരിക കരോട്ടിഡ് ധമനി യിൽ നിന്ന് ഉരുത്തിരിഞ്ഞ ഒഫ്താൽമിക് ധമനിയിൽ നിന്നും ഉൽഭവിക്കുന്ന പോസ്റ്റീരിയർ സീലിയറി ആർട്ടറികൾ വഴിയാണ് രക്ത വിതരണം.[2] റെറ്റിനയുടെ പുറം, മധ്യ പാളികൾ യൂവിയ എനീവിടങ്ങളിൽ രക്ത വിതരണം നടത്തുന്ന യൂവിയൽ ആർട്ടറികൾ ഒഫ്താൽമിക് ആർട്ടറിയുടെ ശാഖകളാണ്, ഇവ ഒപ്റ്റിക് നാഡിയിലൂടെ കടന്നുപോകാതെ ഐബോളിലേക്ക് പ്രവേശിക്കുന്നു. മറുവശത്ത്, റെറ്റിനയുടെ രക്തചംക്രമണം ഒഫ്താൽമിക് ആർട്ടറിയുടെ ഒരു ശാഖയായ സെൻട്രൽ റെറ്റിനൽ ആർട്ടറിയിൽ നിന്നാണ് ലഭിക്കുന്നത്, ഇത് ഒപ്റ്റിക് നാഡിയുമായി ചേർന്ന് കടന്നുപോകുന്നു.[3] അനാസ്റ്റോമോസിസ് അല്ലതെ സെഗ്മെന്റൽ വിതരണത്തിലാണ് ഇവ ശാഖകളാകുന്നത്. കോറോയിഡൽ രക്ത വിതരണത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് ഇത് ചികിത്സാപരമായി പ്രാധാന്യമർഹിക്കുന്നു. കേന്ദ്ര കാഴ്ചയ്ക്ക് കാരണമായ മാക്കുലയും ഒപ്റ്റിക് നാഡിയുടെ മുൻഭാഗവും കോറോയ്ഡൽ രക്ത വിതരണത്തെ ആശ്രയിച്ചിരിക്കുന്നു.[4] കോറോയിഡൽ രക്ത കുഴലുകളുടെ ഘടന കാണുന്നതിന് ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രാഫിയും, രക്തപ്രവാഹം പരിശോധിക്കാൻ ഇൻഡോസയൈൻ ഗ്രീൻ ആൻജിയോഗ്രാഫി, ലേസർ ഡോപ്ലർ ഇമേജിംഗ്[5] എന്നിവയും സഹായിക്കുന്നു.

ബോണി ഫിഷിൽ

[തിരുത്തുക]

കോറോയ്ഡൽ ഗ്രന്ഥി എന്നറിയപ്പെടുന്ന ഒപ്റ്റിക് നാഡിക്ക് സമീപമുള്ള കാപ്പിലറിയുടെ ഒരു ഭാഗം ടെലിയോസ്റ്റുകൾ വഹിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനം കൃത്യമായി അറിയില്ലെങ്കിലും ഇത് ഒരു ഓക്സിജൻ കാരിയറാണെന്ന് വിശ്വസിക്കപ്പെടുന്നു.[6]

മെക്കാനിസം

[തിരുത്തുക]

ഇരുണ്ട നിറമുള്ള പിഗ്മെന്റായ മെലാനിൻ, കണ്ണിനുള്ളിലെ അനിയന്ത്രിതമായ പ്രതിഫലനത്തെ പരിമിതപ്പെടുത്താൻ കോറോയിഡിനെ സഹായിക്കുന്നു, ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയ്ക്ക് സഹായിക്കും.

മനുഷ്യരിലും മറ്റ് മിക്ക പ്രൈമേറ്റുകളിലും, കോറോയിഡിലുടനീളം മെലാനിൻ ഉണ്ട്. ആൽബിനിസം ഉള്ളവരിൽ, മെലാനിൻ ഇല്ലാത്തത് കാഴ്ച കുറവിന് കാരണമാകുന്നു. എന്നിരുന്നാലും, മനുഷ്യരൊഴികെ മറ്റ് പല മൃഗങ്ങളിലും മെലാനിന്റെ ഭാഗിക അഭാവം മികച്ച രാത്രി കാഴ്ചയ്ക്ക് സഹായിക്കുന്നു. ഈ മൃഗങ്ങളിൽ, കോറോയിഡിന്റെ ഒരു ഭാഗത്തിൽ നിന്ന് മെലാനിൻ ഇല്ലാതാകുന്നു, ആ ഭാഗത്ത് പ്രതിഫലിക്കുന്ന ടിഷ്യുവിന്റെ പാളിയായ ടാപെറ്റം ലൂസിഡം, നിയന്ത്രിത രീതിയിൽ പ്രതിഫലിപ്പിച്ച് പ്രകാശം ശേഖരിക്കാൻ സഹായിക്കുന്നു. ഇരുണ്ട കൊറോയിഡിൻറെ ഇത്തരത്തിലുള്ള പ്രതിഫലനം ഫോട്ടോകളിൽ റെഡ്-ഐ-എഫക്റ്റ് ഉണ്ടാക്കുന്നു.

ഇതും കാണുക

[തിരുത്തുക]
  • കൊറിയോറെറ്റിനൈറ്റിസ്
  • യുവിയൈറ്റിസ്

അധിക ചിത്രങ്ങൾ

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "MRCOphth Sacs questions". Archived from the original on 2017-07-20. Retrieved 2020-03-24.
  2. The Ocular Circulation
  3. "Sensory Reception: Human Vision: Structure and function of the Human Eye" vol. 27, p. 174 Encyclopædia Britannica, 1987
  4. Hayreh, SS. (November 1975). "Segmental nature of the choroidal vasculature". Br J Ophthalmol. 59 (11): 631–48. doi:10.1136/bjo.59.11.631. PMC 1017426. PMID 812547.
  5. Puyo, Léo, Michel Paques, Mathias Fink, José-Alain Sahel, and Michael Atlan. "Choroidal vasculature imaging with laser Doppler holography." Biomedical optics express 10, no. 2 (2019): 995-1012.
  6. "Eye (Vertebrate)" McGraw-Hill Encyclopedia of Science and Technology, vol. 6, 2007.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊറോയിഡ്&oldid=3796540" എന്ന താളിൽനിന്ന് ശേഖരിച്ചത്