കോർണ്ണിയൽ ലിമ്പസ്
കോർണ്ണിയൽ ലിമ്പസ് | |
---|---|
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | Limbus corneae |
MeSH | D016850 |
TA | A15.2.02.014 |
FMA | 58342 |
Anatomical terminology |
കോർണിയയുടെയും സ്ലീറയുടെയും (കണ്ണിന്റെ വെളുപ്പ്) അതിർത്തിയാണ് കോർണിയൽ ലിംബസ്. കോർണിയൽ എപ്പിത്തീലിയൽ നിയോപ്ലാസം ഉണ്ടാകുന്ന ഒരു സാധാരണ സ്ഥലമാണ് ലിംബസ്. ലിംബസിൽ പാലിസേഡ്സ് ഓഫ് വോഗ്ട് എന്നറിയപ്പെടുന്ന റേഡിയൽ-ഓറിയന്റഡ് ഫൈബ്രോവാസ്കുലർ റിഡ്ജുകളുണ്ട്, ഇതിൽ വിത്തുകോശങ്ങൾ ഉൾക്കൊള്ളുന്നു. കണ്ണിന് ചുറ്റുമുള്ള മുകളിലെയും താഴത്തെയും ക്വാഡ്രന്റുകളിൽ പാലിസേഡ്സ് ഓഫ് വോഗ്ട് കൂടുതലായി കാണപ്പെടുന്നു.
പദോൽപ്പത്തി
[തിരുത്തുക]"അതിർത്തി" എന്നർത്ഥം വരുന്ന "ലിംബസ്" എന്ന വാക്ക് ലാറ്റിൻ ഭാഷയിൽ നിന്നാണ് വന്നത്.[1]
ഘടന
[തിരുത്തുക]കോർണിയയ്ക്കും സ്ക്ലീറയ്ക്കും ഇടയിലുള്ള അതിർത്തിയാണ് കോർണിയൽ ലിംബസ്.[2] ഇത് വളരെ വാസ്കുലറൈസ്ഡ് ആയ ഘടനയാണ്.[2] അതിന്റെ സ്‌ട്രാറ്റൈഡ് സ്‌ക്വാമസ് എപിത്തീലിയം കോർണിയൽ എപിത്തീലിയത്തിൻ്റെ തുടർച്ചയാണ്.[3]
കോർണിയൽ ലിംബസിൽ റേഡിയൽ-ഓറിയന്റഡ് ഫൈബ്രോവാസ്കുലർ റിഡ്ജ് അടങ്ങിയിരിക്കുന്നു, പാലിസേഡ്സ് ഓഫ് വോഗ് എന്ന് വിളിക്കുന്ന അവയിൽ ലിംബൽ സ്റ്റെം സെല്ലുകൾ അടങ്ങിയിരിക്കുന്നു.[2][4] കണ്ണിന് ചുറ്റുമുള്ള മുകളിലെയും താഴത്തെയും ക്വാഡ്രന്റുകളിൽ പാലിസേഡ്സ് ഓഫ് വോഗ് കൂടുതലായി കാണപ്പെടുന്നു.[5]
ഇതും കാണുക
[തിരുത്തുക]- ലിംബസ് ചിഹ്നം
- ലിംബൽ സ്റ്റെം സെൽ
പരാമർശങ്ങൾ
[തിരുത്തുക]- ↑ Iorio, Raffaele; O’Toole, Orna; Pittock, Sean J. (2015-01-01), Zigmond, Michael J.; Rowland, Lewis P.; Coyle, Joseph T. (eds.), "Chapter 29 - Autoimmune and Paraneoplastic Neurological Disorders", Neurobiology of Brain Disorders (in ഇംഗ്ലീഷ്), San Diego: Academic Press, pp. 467–496, ISBN 978-0-12-398270-4, retrieved 2021-09-27
- ↑ 2.0 2.1 2.2 Dogru, Murat; Chen, Min; Shimmura, Shigeto; Tsubota, Kazuo (2009-01-01), Brightbill, Frederick S.; McDonnell, Peter J.; Farjo, Ayad A.; McGhee, Charles N. J. (eds.), "Chapter 4 - Corneal epithelium and stem cells", Corneal Surgery (Fourth Edition) (in ഇംഗ്ലീഷ്), Edinburgh: Mosby, pp. 25–31, ISBN 978-0-323-04835-4, retrieved 2021-09-27
- ↑ Pe'er, Jacob (2007-01-01), Singh, Arun D; Damato, Bertil E.; Pe'er, Jacob; Murphree, A. Linn (eds.), "CHAPTER 23 - Examination techniques, classification, and differential diagnosis of conjunctival and corneal tumors", Clinical Ophthalmic Oncology (in ഇംഗ്ലീഷ്), Edinburgh: W.B. Saunders, pp. 125–128, ISBN 978-1-4160-3167-3, retrieved 2021-09-27
- ↑ Thomas PB, Liu YH, Zhuang FF, Selvam S, Song SW, Smith RE, Trousdale MD, Yiu SC (2007). "Identification of Notch-1 expression in the limbal basal epithelium". Mol. Vis. 13: 337–44. PMC 2633467. PMID 17392684.
- ↑ "Limbal palisades of Vogt". Transactions of the American Ophthalmological Society. 80: 155–71. 1982. PMC 1312261. PMID 7182957.