Jump to content

റെറ്റിന ബൈപോളാർ കോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണിലെ റെറ്റിനയിൽ, ഫോട്ടോറിസെപ്റ്ററുകൾക്കും ( റോഡ് കോശങ്ങൾക്കും കോൺ കോശങ്ങൾക്കും ) ഗാംഗ്ലിയോൺ കോശങ്ങൾക്കുമിടയിൽ കാണുന്ന കോശങ്ങളാണ് ബൈപോളാർ കോശങ്ങൾ. ഫോട്ടോറിസെപ്റ്ററുകളിൽ നിന്ന് ഗാംഗ്ലിയൻ സെല്ലുകളിലേക്ക് സിഗ്നലുകൾ കൈമാറാൻ അവ നേരിട്ടോ അല്ലാതെയോ സഹായിക്കുന്നു.

രണ്ട് സെറ്റ് പ്രോസസുകൾ ഉണ്ടാകുന്ന ഒരു കേന്ദ്ര ബോഡി ഉള്ളതിനാലാണ് ബൈപോളാർ സെല്ലുകൾക്ക് ഈ പേര് കിട്ടിയത്. അവ റോശ്കോശങ്ങൾ അല്ലെങ്കിൽ കോൺകോശങ്ങൾ ഉപയോഗിച്ച് സിനാപ്സ് ചെയ്യാൻ കഴിയും (റോഡ് / കോൺ മിക്സഡ് ഇൻപുട്ട് ബൈപോളാർ കോശങ്ങൾ ടെലിയോയിസ്റ്റ് മൽസ്യങ്ങലിൽ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ സസ്തനികളിൽ അത്തരം കോശങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല). റോഡ്, കോൺ കോശങ്ങൾ കൂടാതെ ഹൊറിസോണ്ടൽ സെല്ലുകളിൽ നിന്നുള്ള സിനാപ്സുകളും അവ സ്വീകരിക്കുന്നു. ബൈപോളാർ സെല്ലുകൾ ഫോട്ടോറിസെപ്റ്ററുകളിൽ നിന്നോ ഹൊറിസോണ്ടൽ സെല്ലുകളിൽ നിന്നോ സിഗ്നലുകൾ സ്വീകരിക്കുകയും, നേരിട്ട് അല്ലെങ്കിൽ പരോക്ഷമായി (അമക്രൈൻ കോശം വഴി) ഗാംഗ്ലിയൻ സെല്ലുകളിലേക്ക് കൈമാറുകയും ചെയ്യുന്നു . മിക്ക ന്യൂറോണുകളിൽ നിന്നും വ്യത്യസ്തമായി, ബൈപോളാർ സെല്ലുകൾ ആക്ഷൻ പൊട്ടൻഷ്യലുകളെക്കാൾ ഗ്രേഡഡ് പൊട്ടൻഷ്യലുകൾ വഴിയാണ് ആശയവിനിമയം നടത്തുന്നത്.

പ്രവർത്തനം

[തിരുത്തുക]

റോഡുകൾ, കോണുകൾ എന്നിവയിൽ നിന്ന് ബൈപോളാർ സെല്ലുകൾക്ക് സിനാപ്റ്റിക് ഇൻപുട്ട് ലഭിക്കുന്നു. കോൺ ബൈപോളാർ സെല്ലുകളുടെ ഏകദേശം 10 വ്യത്യസ്ത രൂപങ്ങളുണ്ട്, എനാൽ ഒരു റോഡ് ബൈപോളാർ സെൽ മാത്രമാണ് ഉള്ളത്, ഇതിന് കാരണം കോൺ റിസപ്റ്റർ പരിണാമചരിത്രത്തിൽ റോഡ് റിസപ്റ്ററിനേക്കാൾ മുന്നേ ഉള്ളതാണ് എന്നതാണ്.

ഇരുട്ടിൽ, ഒരു ഫോട്ടോറിസെപ്റ്റർ (റോഡ് / കോൺ) സെൽ ഗ്ലൂട്ടാമേറ്റ് പുറത്തുവിടും, ഇത് ഓഫ് ബൈപോളാർ സെല്ലുകളെ ഉത്തേജിപ്പിക്കുകയും (ഡീപോളറൈസ് ചെയ്യുന്നു) ഓൺ ബൈപോളാർ സെല്ലുകളെ തടയുകയും ചെയ്യുന്നു (ഹൈപ്പർപോളറൈസ് ചെയ്യുന്നു). എന്നാൽ നല്ല പ്രകാശത്തിൽ, ഓപ്‌സിനുകൾ എല്ലാ ട്രാൻസ്-റെറ്റിനലിനെയും സജീവമാക്കി, സി‌ജി‌എം‌പിയെ(cGMP) 5'-ജി‌എം‌പിയായി(5-GMP) വേർതിരിക്കുന്ന ഫോസ്ഫോഡെസ്റ്ററേസ് (പി‌ഡി‌ഇ) സജീവമാക്കുന്നതിന്, ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്ററുകളെ ഉത്തേജിപ്പിക്കുന്നതിന് ഊർജ്ജം നൽകുന്നു. ഇത് ഫോട്ടോറിസെപ്റ്ററിനെ തടസ്സപ്പെടുത്തുന്നു. ഫോട്ടോറിസെപ്റ്റർ സെല്ലുകളിൽ, ഇരുണ്ട അവസ്ഥയിൽ ധാരാളം സി‌ജി‌എം‌പി ഉണ്ട്, ഇത് സി‌ജി‌എം‌പി-ഗേറ്റഡ് എൻഎ ചാനലുകൾ തുറന്നിടുന്നു, അതിനാൽ പി‌ഡി‌ഇ സജീവമാക്കുന്നത് സി‌ജി‌എം‌പിയുടെ വിതരണം കുറയ്ക്കുന്നു, ഓപ്പൺ എൻഎ ചാനലുകളുടെ എണ്ണം കുറയ്ക്കുകയും ഫോട്ടോറിസെപ്റ്റർ സെല്ലിനെ ഹൈപ്പർ‌പോളറൈസ് ചെയ്യുകയും ചെയ്യുന്നു, അങ്ങനെ ഗ്ലൂട്ടാമേറ്റ് കുറയുന്നു. ഇത് മൂലം ഓൺ ബൈപോളാർ സെല്ലിന്റെ തടസ്സം ഒഴിവാക്കി സജീവമാവുകയും ചെയ്യുന്നു (ഡിപോലറൈസ്ഡ്), അതേസമയം ഓഫ് ബൈപോളാർ സെല്ലുകൾക്ക് അതിന്റെ എക്സൈറ്റേഷൻ നഷ്ടപ്പെടുകയും (ഹൈപ്പർപോളറൈസ് ആകുകയും) നിശബ്ദമാവുകയും ചെയ്യുന്നു. [1]

റോഡ് ബൈപോളാർ സെല്ലുകൾ നേരിട്ട് ഗാംഗ്ലിയൻ സെല്ലുകളിലേക്ക് സിനാപ്സ് ചെയ്യുന്നില്ല. പകരം, റോഡ് ബൈപോളാർ സെല്ലുകൾ ഒരു അമക്രൈൻ സെല്ലിലേക്ക് സിനാപ്സ് ചെയ്യുന്നു, ഇത് കോണിനെ ബൈപോളാർ സെല്ലുകളിൽ (ഗ്യാപ് ജംഗ്ഷനുകൾ വഴി) എക്സൈറ്റ് ആക്കുകയും കോൺ ഓഫ് ബൈപോളാർ സെല്ലുകളെ തടയുകയും ചെയ്യുന്നു (ഗ്ലൈസിൻ- മീഡിയേറ്റഡ് ഇൻഹിബിറ്ററി സിനാപ്സുകൾ വഴി) അതുവഴി സ്കോട്ടോപിക് (കുറഞ്ഞ) ആംബിയന്റ് ലൈറ്റ് അവസ്ഥയിൽ ഗാംഗ്ലിയൻ സെല്ലുകളിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നതിനായി കോൺ പാതയെ മറികടക്കുന്നു.[2]

റെറ്റിനയുടെ ഇന്നർ പ്ലെക്സിഫോം പാളിയുടെ പുറം പാളിയിൽ ഓഫ് ബൈപോളാർ സെല്ലുകൾ സിനാപ്സ് ചെയ്യുന്നു. ഓൺ ബൈപോളാർ സെല്ലുകൾ ആന്തരിക പ്ലെക്സിഫോം ലെയറിന്റെ ആന്തരിക പാളിയിൽ അവസാനിക്കുന്നു.

സിഗ്നൽ ട്രാൻസ്മിഷൻ

[തിരുത്തുക]

ഹൊറിസോണ്ടൽ സെല്ലുകളും അമക്രൈൻ സെല്ലുകളും കാര്യങ്ങൾ കുറച്ച് സങ്കീർണ്ണമാക്കുന്നുണ്ടെങ്കിലും, ബൈപോളാർ സെല്ലുകൾ റോഡുകളിൽ നിന്നും കോണുകളിൽ നിന്നും ഗാംഗ്ലിയൻ സെല്ലുകളിലേക്ക് വിവരങ്ങൾ ഫലപ്രദമായി കൈമാറുന്നു. ഹൊറിസോണ്ടൽ സെല്ലുകൾ‌ ഡെൻഡ്രൈറ്റുകളിൽ ലാറ്ററൽ‌ ഇൻ‌ഹിബിഷൻ‌ ഊണ്ടാക്കുകയും സെന്റർ‌-സറൗണ്ട് ഇൻ‌ഹിബിഷന് കാരണമാവുകയും ചെയ്യുന്നു, ഇത് റെറ്റിന റിസപ്റ്റീവ് ഫീൽ‌ഡുകളിൽ‌ പ്രകടമാണ്. അമക്രൈൻ കോശം ആക്സൺ ടെർമിനലിലേക്ക് ലാറ്ററൽ ഇൻഹിബിഷനും അവതരിപ്പിക്കുന്നു. ഇത് ഉയർന്ന സിഗ്നൽ-ടു-നോയിസ് അനുപാതത്തിൽ, കാര്യക്ഷമമായ സിഗ്നൽ കൈമാറ്റം ഉൾപ്പെടെ വിവിധ വിഷ്വൽ ഫംഗ്ഷനുകൾ നൽകുന്നു. [3]

ഒരു ബൈപോളാർ സെല്ലിന്റെ റിസപ്റ്റീവ് ഫീൽഡിന്റെ കേന്ദ്ര സംവിധാനം, അതായത് മുകളിലുള്ള ഫോട്ടോറിസെപ്റ്റർ സെല്ലിന്റെ , മെറ്റാബോട്രോപിക് (ഓൺ) അല്ലെങ്കിൽ അയണോട്രോപിക് (ഓഫ്) റിസപ്റ്റർ വഴി നേരിട്ടുള്ള ഇന്നർവേഷൻ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷെ, ഒരേ സ്വീകാര്യ മണ്ഡലത്തിന്റെ മോണോക്രോമാറ്റിക് സറൗണ്ട് നിർമ്മിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണത്തിലാണ്.ഈ പ്രക്രിയയിലെ ഒരു പ്രധാന സെൽ ഹൊറിസോണ്ടൽ സെല്ലാണെന്ന് അറിയാമെങ്കിലും, റിസപ്റ്ററുകളുടെയും തന്മാത്രകളുടെയും കൃത്യമായ ക്രമം അജ്ഞാതമാണ്.

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Kevin S. LaBar; Purves, Dale; Elizabeth M. Brannon; Cabeza, Roberto; Huettel, Scott A. (2007). Principles of Cognitive Neuroscience. Sunderland, Mass: Sinauer Associates Inc. p. 253. ISBN 0-87893-694-7.
  2. Bloomfield Stewart A.; Dacheux Ramon F. (2001). "Rod Vision: Pathways and Processing in the Mammalian Retina". Progress in Retinal and Eye Research. 20 (3): 351–384. doi:10.1016/S1350-9462(00)00031-8.
  3. "Independent control of reciprocal and lateral inhibition at the axon terminal of retinal bipolar cells". J Physiol. 591 (16): 3833–51. 15 August 2013. doi:10.1113/jphysiol.2013.253179. PMC 3764632. PMID 23690563.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റെറ്റിന_ബൈപോളാർ_കോശം&oldid=3910366" എന്ന താളിൽനിന്ന് ശേഖരിച്ചത്