ഒപ്റ്റിക് കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒപ്റ്റിക് കപ്പ്
ആരോഗ്യമുള്ള കണ്ണിലെ ഒപ്റ്റിക് കപ്പ് കാണിക്കുന്ന വിഗ്ഗിൾ സ്റ്റീരിയോഗ്രാം
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinexcavatio disci
TAA15.2.04.020
FMA77664
Anatomical terminology

ഒപ്റ്റിക് ഡിസ്കിന്റെ മധ്യഭാഗത്തുള്ള വെളുത്ത നിറത്തിലുള്ള കപ്പ് പോലുള്ള പ്രദേശമാണ് ഒപ്റ്റിക് കപ്പ് എന്നറിയപ്പെടുന്നത്.[1]

ഗ്ലോക്കോമ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ഒരു അളവാണ് ഒപ്റ്റിക് കപ്പിന്റെ വലുപ്പത്തിന്റെ അനുപാതം (കപ്പ്-ടു-ഡിസ്ക് അനുപാതം അല്ലെങ്കിൽ സി/ഡി). രോഗിയുടെ ഒരു കണ്ണിലെ അനുപാതം തന്നെ ലംബമായും, തിരശ്ചീനമായും അളന്ന് രേഖപ്പെടുത്താൻ കഴിയും. ആരോഗ്യമുള്ള വ്യക്തികളിൽ തന്നെ കപ്പ്-ടു-ഡിസ്ക് അനുപാതം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, കൂടിയ ലംബ സി/ഡി അനുപാതം, അല്ലെങ്കിൽ രണ്ട് കണ്ണുകൾക്കിടയിൽ വളരെ വ്യത്യസ്തമായ സി/ഡി അനുപാതം എന്നിവയുണ്ടെങ്കിൽ ഗ്ലോക്കോമ രോഗം സംശയിക്കുന്നു. മാസങ്ങളോ വർഷങ്ങളോ കൊണ്ട് ലംബമായി വലുതാകുന്ന സി/ഡി-യും ഗ്ലോക്കോമയെ സൂചിപ്പിക്കുന്നു.

പരാമർശങ്ങൾ[തിരുത്തുക]

  1. Algazi, V. Ralph; Keltner, John L.; Johnson, Chris A. (December 1985). "Computer analysis of the optic cup in glaucoma". Investigative Ophthalmology & Visual Science. 26 (12): 1759–70. PMID 4066212.
"https://ml.wikipedia.org/w/index.php?title=ഒപ്റ്റിക്_കപ്പ്&oldid=3449206" എന്ന താളിൽനിന്ന് ശേഖരിച്ചത്