ഡെസിമെറ്റ് മെംബ്രേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെസിമെറ്റ് മെംബ്രേൻ
Vertical section human cornea-Gray871.png
Details
Part ofമനുഷ്യ നേത്രം
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinl. limitans posterior corneae
MeSHD003886
TAA15.2.02.021
FMA58309
Anatomical terminology

കോർണിയയിലെ പാളികളായ സ്ട്രോമയ്ക്കും എൻ‌ഡോതീലിയത്തിനും ഇടയിലുള്ള ബേസ്മെൻറ് മെംബ്രേനാണ് ഡെസിമെറ്റ് മെംബ്രേൻ. സ്ട്രോമയേക്കാൾ വ്യത്യസ്ത തരം കൊളാജൻ (തരം IV, VIII)[1] ചേർന്നതാണ് ഇത്. കോർണിയയുടെ പിൻഭാഗത്താണ് എൻ‌ഡോതീലിയൽ പാളി സ്ഥിതിചെയ്യുന്നത്. എൻ‌ഡോതീലിയൽ പാളിയുടെ ബേസ്മെൻറ് മെംബ്രൺ എന്ന നിലയിൽ ഡെസിമെറ്റ് മെംബ്രേൻ, കോർണിയയുടെ എൻ‌ഡോതെലിയൽ പാളിയിലെ സ്ക്വാമസ് എപിത്തീലിയൽ സെല്ലുകളുടെ ഒരൊറ്റ പാളിയിൽ നിന്നും ഉണ്ടാകുന്നു.

ഘടന[തിരുത്തുക]

3 μm (ജനനസമയത്ത്) മുതൽ 8-10 μm (മുതിർന്നവരിൽ) വരെയാണ് ഇതിന്റെ കനം.[2]

കോർണ്ണിയൽ എൻഡൊതീലിയം ആൻറീരിയർ ചേമ്പറുമായി മുട്ടുന്ന സ്ക്വാമസ് സെല്ലുകളുടെ ഒരു പാളിയാണ്.

ക്ലിനിക്കൽ പ്രാധാന്യം[തിരുത്തുക]

കോർണിയയിലെ ഡെസിമെറ്റ് മെംബ്രേനിൽ കോപ്പർ അടിയുന്നത്

മെംബ്രേന് കാര്യമായ കേടുപാടുകൾ സംഭവിച്ചാൽ കോർണിയ ട്രാൻസ്പ്ലാൻറ് തന്നെ ആവശ്യമായി വന്നേക്കാം. പാരമ്പര്യമായി ഉണ്ടാകുന്ന ഫച്ച്സ് ഡിസ്ട്രോഫിയിൽ (ക്യുവി) - ഡെസിമെറ്റ് മെംബ്രേൻ ക്രമേണ നശിച്ച് കോർണിയയ്ക്കും ബാക്കിയുള്ള ഭാഗൾക്കുമിടയിൽ പോഷകങ്ങൾ / ദ്രാവകങ്ങൾ കൈമാറ്റം ചെയ്യുന്നത് തടസ്സപ്പെട്ട് കോർണിയ കട്ടിയാകുകയും സുതാര്യത നഷ്ടപ്പെടുയും ചെയ്യുന്നു. ഇത് ശസ്ത്രക്രിയയിലൂടെ മാറ്റാൻ കഴിയും. നശിച്ച ഡെസിമെറ്റ് മെംബ്രേൻ നീക്കം ചെയ്ത് നേത്ര ദാതാവിന്റെ കണ്ണിൽ നിന്ന് എടുക്കുന്ന ഒരു പുതിയ മെംബ്രേൻ ട്രാൻസ്പ്ലാൻറ് ചെയ്യാൻ ശസ്ത്രക്രിയയിലൂടെ കഴിയും. [3] ഈ പ്രക്രിയയിൽ, ദാതാവിന്റെ മെംബറേൻ സ്ക്വാമസ് സെല്ലുകളിൽ ഭൂരിഭാഗവും നിലനിൽക്കുന്നു ( കെരറ്റോപ്ലാസ്റ്റി ശസ്ത്രക്രിയ കാണുക).

വിൽസൺ രോഗമോ മറ്റ് കരൾ രോഗങ്ങളോ ഉള്ള രോഗികളിൽ കണ്ണിൽ ചെമ്പ് നിക്ഷേപിക്കുന്ന സ്ഥലമാണ് ഡെസിമെറ്റ് മെംബ്രേൻ, ഇത് കെയ്‌സർ-ഫ്ലെഷർ വളയങ്ങൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു.

ചരിത്രം[തിരുത്തുക]

പോസ്റ്റീരിയർ ലിമിറ്റിംഗ് ഇലാസ്റ്റിക് ലാമിന, ലാമിന ഇലാസ്റ്റിക്ക് പോസ്റ്റീരിയർ, മെംബ്രേൻ ഓഫ് ഡെമോർസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഫ്രഞ്ച് വൈദ്യ ശാസ്ത്രജ്ഞനായ ജീൻ ഡെസിമെറ്റിൻ്റെ (1732–1810) പേരാണ് ഈ പാളിക്ക് നൽകിയിരിക്കുന്നത്.

ഇതും കാണുക[തിരുത്തുക]

  • ഹാബ്സ് സ്ട്രൈ
  • കെയ്‌സർ-ഫ്ലെഷർ റിംഗ്
  • പിയറി ഡെമോർസ്

പരാമർശങ്ങൾ[തിരുത്തുക]

  1. "Tissue Distribution of Type VIII Collagen in Human Adult and Fetal Eyes" (PDF). Investigative Ophthalmology and Visual Science. 1991-08-01. ശേഖരിച്ചത് 2014-08-17.
  2. Johnson DH, Bourne WM, Campbell RJ: The ultrastructure of Descemet's membrane. I. Changes with age in normal cornea. Arch Ophthalmol 100:1942, 1982
  3. "Descemet's membrane endothelial keratoplasty versus Descemet's stripping automated endothelial keratoplasty for corneal endothelial failure". Cochrane Database Syst Rev (3): CD012097. 2016. doi:10.1002/14651858.CD012097.

Histology A text and atlas. Michael H.Ross and Wojciech Pawlina 5th Edition 2006

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെസിമെറ്റ്_മെംബ്രേൻ&oldid=3447457" എന്ന താളിൽനിന്ന് ശേഖരിച്ചത്