സോണ്യൂൾ ഓഫ് സിൻ
സോണ്യൂൾ ഓഫ് സിൻ | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | zonula ciliaris |
TA | A15.2.05.015 |
FMA | 58838 |
Anatomical terminology |
സീലിയറി ബോഡിയെ കണ്ണിന്റെ ലെൻസുമായി ബന്ധിപ്പിക്കുന്ന നാരുകളുടെ ഒരു സോണ്യൂൾ (ചെറിയ ബാൻഡ്) ആണ് സോണ്യൂൾ ഓഫ് സിൻ (/ˈtsɪn/). സിൻസ് മെംബ്രേൻ, സീലിയറി സോണ്യൂൾ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. കണ്ണിലെ ഈ ഘടനയെക്കുറിച്ച് ആദ്യമായി വിവരിച്ച ജർമൻ അനാട്ടമിസ്റ്റ് ആയ ജോഹാൻ ഗോട്ട്ഫ്രൈഡ് സിന്നിന്റെ പേരിൽ നിന്നാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. സോണ്യുലാർ നാരുകളെ ചിലപ്പോൾ ലെൻസിന്റെ സസ്പെൻസറി ലിഗമെന്റുകൾ എന്ന് വിളിക്കാറുണ്ട്. അതിന് കാരണം അവ സസ്പെൻസറി ലിഗമെന്റുകൾ പോലെ പ്രവർത്തിക്കുന്നു എന്നതാണ്.
വികസനം
[തിരുത്തുക]കണ്ണിലെ സീലിയറി എപ്പിത്തീലിയൽ കോശങ്ങളിൽ നിന്നാണ് സോണ്യൂളുകൾ വികസിച്ചുവരുന്നത് എന്ന് കരുതപ്പെടുന്നു.[1]
അനാട്ടമി
[തിരുത്തുക]സോണ്യൂൾ ഓഫ് സിന്നിനെ രണ്ട് പാളികളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ നേർത്ത പാളി ഹയാലോയ്ഡ് ഫോസയോട് ചേർന്നിരിക്കുന്നതാണ്. രണ്ടാമത്തെ കട്ടിയുള്ള പാളി സോണുലാർ നാരുകളുടെ ശേഖരമാണ്. നാരുകൾ എല്ലാം കൂടി ഒരുമിച്ച് സസ്പെൻസറി ലിഗമെന്റ് എന്ന് അറിയപ്പെടുന്നു.[2] സോണ്യൂളുകളുടെ വ്യാസം 1-2 μm ആണ്.[3]
സീലിയറി എപിത്തീലിയത്തിന്റെ പാർസ് പ്ലാന മേഖലയിൽ നിന്ന് ഉരുത്തിരിയുന്ന ലെൻസ് സോണ്യൂളുകൾ ലെൻസ് ക്യാപ്സ്യൂളിന്റെ ചുറ്റിലുമായി ബന്ധിക്കുന്നു.
കണക്റ്റീവ് ടിഷ്യു പ്രോട്ടീനായ ഫൈബ്രിലിൻ ഉപയോഗിച്ചാണ് സോണ്യൂളുകൾ പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്.[1] ഫൈബ്രിലിൻ ജീനിലെ മ്യൂട്ടേഷനുകൾ മാർഫാൻ സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു, ഇതിന്റെ അപകട ഘടകങ്ങളിൽ ലെൻസ് ഡിസ്ലോക്കേഷൻ സാധ്യതയുമുണ്ട്.
ക്ലിനിക്കൽ രൂപം
[തിരുത്തുക]സോണ്യൂളുകൾ ഒരു സ്ലിറ്റ് ലാമ്പ് ഉപയോഗിച്ച് ദൃശ്യവൽക്കരിക്കാൻ പ്രയാസമാണ്. പക്ഷേ പ്യൂപ്പിൾ നന്നായി വികസിപ്പിക്കുന്നതിലൂടെ ഇത് കാണാൻ കഴിയും. ഐറിസ് കൊളോബോമ അല്ലെങ്കിൽ ലെൻസ് സബ്ലക്സേഷൻ ഉണ്ടെങ്കിലും ഇത് ദൃശ്യമാകും.[4] ഒരു വ്യക്തിയുടെ സോണ്യൂളുകളുടെ എണ്ണം പ്രായത്തിനനുസരിച്ച് കുറയുന്നു.[3]
പ്രവർത്തനം
[തിരുത്തുക]ലെൻസിനെ കണ്ണിൻ്റെ ഒപ്റ്റിക്കൽ ആക്സിസിൽ നിലനിർത്തുന്നത് സോണ്യൂളുകളാണ്. അതേപോലെ സീലിയറി പേശിയുടെ പ്രവർത്തന ഫലമായി സോണ്യൂളുകൾ വലിഞ്ഞ് മുറുകുകയും, അയയുകയും ചെയ്യുന്നതിലൂടെയാണ് ലെൻസ് ആകൃതി മാറി അക്കൊമഡേഷൻ സാധ്യമാകുന്നത്.
അധിക ചിത്രങ്ങൾ
[തിരുത്തുക]-
കണ്ണിന്റെ ഘടന ലേബൽ ചെയ്തിരിക്കുന്നു.
-
ഈ ചിത്രം കണ്ണിന്റെ ഘടനകളെ ലേബൽ ചെയ്ത മറ്റൊരു കാഴ്ച കാണിക്കുന്നു.
അവലംബം
[തിരുത്തുക]This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.
- ↑ 1.0 1.1 Kaufman, Paul L.; Alm, Albert (2010). Adler's physiology of the eye (11th ed.). St. Louis, Mo: Mosby. pp. 145–146. ISBN 978-0-323-05714-1.
- ↑ "Archived copy". Archived from the original on September 17, 2008. Retrieved January 12, 2008.
{{cite web}}
: CS1 maint: archived copy as title (link) - ↑ 3.0 3.1 Bornfeld, Norbert; Spitznas, Manfred; Breipohl, Winrich; Bijvank, Gerhard J. (1974). "Scanning electron microscopy of the zonule of Zinn". Albrecht von Graefes Archiv für Klinische und Experimentelle Ophthalmologie. 192 (2): 117–29. doi:10.1007/BF00410698. PMID 4548321.
- ↑ McCulloch, C (1954). "The zonule of Zinn: Its origin, course, and insertion, and its relation to neighboring structures". Transactions of the American Ophthalmological Society. 52: 525–85. PMC 1312608. PMID 13274438.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Unmc.edu ലെ ഡയഗ്രം Archived 2012-04-14 at the Wayback Machine.
- കണ്ണ്-സർജറി-uk.com ലെ ഡയഗ്രം
- Webchoolsolutions.com- ലെ ഡയഗ്രാമും അവലോകനവും Archived 2013-02-08 at the Wayback Machine.