ഉള്ളടക്കത്തിലേക്ക് പോവുക

ഗാംഗ്ലിയോൺ സെൽ പാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാംഗ്ലിയോൺ സെൽ പാളി
റെറ്റിനയുടെ പാളികൾ. വലതുവശത്ത് മുകളിൽ നിന്ന് മൂന്നാമതായി ഗാംഗ്ലിയോണിക് പാളി അടയാളപ്പെടുത്തിയിരിക്കുന്നു.
റെറ്റിന ന്യൂറോണുകളുടെ രേഖാചിത്രം. ഇടതുവശത്ത് മുകളിൽ നിന്ന് മൂന്നാമതായി ഗാംഗ്ലിയോണിക് പാളി അടയാളപ്പെടുത്തിയിരിക്കുന്നു.
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
Latinstratum ganglionicum retinae
TAA15.2.04.016
FMA58687
Anatomical terminology

ഗാംഗ്ലിയോൺ സെൽ പാളി (ഗാംഗ്ലിയോണിക് പാളി) റെറ്റിനയുടെ ഒരു പാളിയാണ്. ഗാംഗ്ലിയോൺ സെല്ലുകളും സ്ഥാനഭ്രംശം സംഭവിച്ച അമക്രൈൻ സെല്ലുകളുമാണ് ഇതിലുള്ളത്. മാക്കുല ലുട്ടിയയിൽ ഈ പാളി നിരവധി തലങ്ങളായി കാണപ്പെടുന്നു.

ഈ സെല്ലുകൾക്ക് ഏറെക്കുറെ ലബോറട്ടറി ഫ്ലാസ്കിന്റെ ആകൃതിയാണ്. എതിർവശത്തെ അറ്റത്തുനിന്ന് നിരവധി ഡെൻഡ്രൈറ്റുകൾ ഇന്നർ പ്ലെക്സിഫോം പാളിയിലേക്ക് വ്യാപിക്കുന്നു. അവിടെ അവ ശാഖകളായി പിരിഞ്ഞ് വിവിധ തലങ്ങളിൽ പരന്ന ശാഖാവിന്യാസങ്ങൾ ഉണ്ടാക്കുന്നു.

ഗാംഗ്ലിയോൺ സെല്ലുകൾ പല വലിപ്പത്തിലുള്ളവയാണ്. ചെറിയ സെല്ലുകളുടെ ഡെൻഡ്രൈറ്റുകൾ ഇന്നർ പ്ലെക്സിഫോം പാളിയിലേക്ക് കടന്ന് ശാഖകളായി പിരിയുന്നു; വലിയ സെല്ലുകളുടേതാകട്ടെ ഇന്നർ ന്യൂക്ലിയർ പാളിക്ക് സമീപത്താണ് ശാഖകളായി വ്യാപിക്കുന്നത്.

അവലംബം

[തിരുത്തുക]

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

പുറംകണ്ണികൾ

[തിരുത്തുക]

ബോസ്റ്റൺ യൂണിവേഴ്സിറ്റി – ഹിസ്റ്റോളജി ചിത്രം

"https://ml.wikipedia.org/w/index.php?title=ഗാംഗ്ലിയോൺ_സെൽ_പാളി&oldid=4681533" എന്ന താളിൽനിന്ന് ശേഖരിച്ചത്