റെറ്റിനൽ ഗാംഗ്ലിയോൺ കോശങ്ങൾ
കണ്ണിലെ റെറ്റിനയുടെ ആന്തരിക ഉപരിതലത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു തരം ന്യൂറോണാണ് റെറ്റിനൽ ഗാംഗ്ലിയോൺ കോശം (ആർജിസി). ബൈപോളാർ കോശങ്ങൾ, റെറ്റിന അമക്രൈൻ കോശങ്ങൾ എന്നിങ്ങനെ രണ്ട് തരം ഇടനില ന്യൂറോണുകൾ വഴി ഫോട്ടോറിസെപ്റ്ററുകളിൽ നിന്ന് ഇതിന് ദൃശ്യവിവരങ്ങൾ ലഭിക്കുന്നു. റെറ്റിന അമക്രൈൻ കോശങ്ങൾ, പ്രത്യേകിച്ച് നാരോ ഫീൽഡ് കോശങ്ങൾ, ഗാംഗ്ലിയോൺ കോശപാളിക്കുള്ളിൽ പ്രവർത്തനപരമായ ഉപഘടകങ്ങൾ സൃഷ്ടിക്കുന്നതിനും ഒരു ചെറിയ ബിന്ദു ചെറിയ ദൂരം ചലിക്കുന്നത് ഗാംഗ്ലിയോൺ കോശങ്ങൾക്ക് നിരീക്ഷിക്കാൻ കഴിയുന്നതിനും പ്രധാനമാണ്.[1] പ്രതിബിംബം രൂപപ്പെടുത്തുന്നതും രൂപപ്പെടുത്താത്തതുമായ ദൃശ്യവിവരങ്ങൾ റെറ്റിനൽ ഗാംഗ്ലിയോൺ കോശങ്ങൾ ഒരുമിച്ച് റെറ്റിനയിൽ നിന്ന് ആക്ഷൻ പൊട്ടൻഷ്യലുകളുടെ രൂപത്തിൽ തലാമസ്, ഹൈപ്പോതലാമസ്, മെസെൻസ്ഫലോൺ അല്ലെങ്കിൽ മിഡ്ബ്രെയിൻ എന്നിവയിലെ നിരവധി പ്രദേശങ്ങളിലേക്ക് കൈമാറുന്നു.
പ്രവർത്തനം
[തിരുത്തുക]മനുഷ്യരുടെ റെറ്റിനയിൽ ഏകദേശം 0.7 മുതൽ 1.5 ദശലക്ഷം വരെ റെറ്റിനൽ ഗാംഗ്ലിയോൺ കോശങ്ങൾ ഉണ്ട്.[2] ഏകദേശം 4.6 ദശലക്ഷം കോൺ കോശങ്ങളും 92 ദശലക്ഷം റോഡ് കോശങ്ങളും, അതായത് ആകെ 96.6 ദശലക്ഷം ഫോട്ടോറിസെപ്റ്ററുകളും ഉണ്ട്.[3] ശരാശരി ഓരോ റെറ്റിനൽ ഗാംഗ്ലിയോൺ കോശത്തിനും 100 റോഡുകളിൽ നിന്നും കോണുകളിൽ നിന്നും ഇൻപുട്ടുകൾ ലഭിക്കുന്നു. എന്നിരുന്നാലും, ഈ സംഖ്യകൾ ഓരോ വ്യക്തിയിലും റെറ്റിനയിലെ സ്ഥാനത്തിനനുസരിച്ചും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഫോവിയയിൽ (റെറ്റിനയുടെ മധ്യഭാഗത്ത്) ഒരൊറ്റ ഗാംഗ്ലിയോൺ കോശം അഞ്ച് ഫോട്ടോറിസെപ്റ്ററുകളുമായി മാത്രം ആശയവിനിമയം നടത്തും. ഏറ്റവും പുറമേയുള്ള ഭാഗത്ത് (റെറ്റിനയുടെ അറ്റത്ത്) ഒരൊറ്റ ഗാംഗ്ലിയോൺ കോശത്തിന് ആയിരക്കണക്കിന് ഫോട്ടോറിസെപ്റ്ററുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കും.
തരങ്ങൾ
[തിരുത്തുക]സ്പീഷിസുകളിലുടനീളം ഗാംഗ്ലിയോൺ കോശങ്ങളുടെ തരങ്ങളിൽ വലിയ വ്യത്യാസമുണ്ട്. മനുഷ്യരുൾപ്പെടെയുള്ള പ്രൈമേറ്റുകളിൽ സാധാരണയായി മൂന്ന് തരം ആർജിസികൾ ഉണ്ട്:
- ഡബ്ല്യു-ഗാംഗ്ലിയോൺ- ചെറുത്, മൊത്തം 40%, റെറ്റിനയിലെ വിശാലമായ ഫീൽഡുകൾ, റോഡുകളിൽ നിന്നുള്ള സിഗ്നലുകൾ. ഫീൽഡിൽ എവിടെയുമുള്ള ചലനദിശ കണ്ടെത്തുന്നു.
- എക്സ്-ഗാംഗ്ലിയോൺ- ഇടത്തരം വ്യാസം, മൊത്തം 55%, ചെറിയ ഫീൽഡ്, വർണ്ണ ദർശനം. സുസ്ഥിരമായ പ്രതികരണം.
- വൈ-ഗാംഗ്ലിയോൺ- ഏറ്റവും വലുത്, 5%, വളരെ വിശാലമായ ഡെൻഡ്രിറ്റിക് ഫീൽഡ്, ദ്രുതഗതിയിലുള്ള നേത്രചലനത്തിനോ പ്രകാശതീവ്രതയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിനോ പ്രതികരിക്കുന്നു. ക്ഷണികമായ പ്രതികരണം.
അവയുടെ പ്രൊജക്ഷനുകളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ റെറ്റിനൽ ഗാംഗ്ലിയോൺ കോശങ്ങളുടെ കുറഞ്ഞത് അഞ്ച് പ്രധാന വിഭാഗങ്ങളെങ്കിലും ഉണ്ട്:
- മിഡ്ജെറ്റ് കോശം (പാർവോസെല്ലുലാർ അല്ലെങ്കിൽ പി പാത്ത്വേ; പി കോശങ്ങൾ)
- പാരസോൾ കോശം (മാഗ്നോസെല്ലുലാർ അല്ലെങ്കിൽ എം പാത്ത്വേ; എം കോശങ്ങൾ)
- ബിസ്ട്രാറ്റിഫൈഡ് കോശം (കോണിയോസെല്ലുലാർ അല്ലെങ്കിൽ കെ പാത്ത്വേ)
- ഫോട്ടോസെൻസിറ്റീവ് ഗാംഗ്ലിയോൺ കോശങ്ങൾ
- നേത്രചലനങ്ങൾക്കായി (സാക്കേഡുകൾ) സുപ്പീരിയർ കോളിക്യുലസിലേക്ക് പ്രൊജക്റ്റ് ചെയ്യുന്ന മറ്റ് ഗാംഗ്ലിയോൺ കോശങ്ങൾ[4]
ഫിസിയോളജി
[തിരുത്തുക]കെവി3 പൊട്ടാസ്യം ചാനലുകളുടെ ആവിഷ്കാരം കാരണം പക്വമായ മിക്ക ഗാംഗ്ലിയോൺ കോശങ്ങൾക്കും ഉയർന്ന ആവൃത്തിയിൽ ആക്ഷൻ പൊട്ടൻഷ്യലുകൾ ഉത്പാദിപ്പിക്കാൻ കഴിയും.[5][6][7]
അവലംബം
[തിരുത്തുക]- ↑ "The tasks of amacrine cells". Visual Neuroscience. 29 (1): 3–9. January 2012. doi:10.1017/s0952523811000344. PMC 3652807. PMID 22416289.
- ↑ "A formula for human retinal ganglion cell receptive field density as a function of visual field location" (PDF). Journal of Vision. 14 (7): 15. June 2014. doi:10.1167/14.7.15. PMID 24982468. Archived from the original (PDF) on 2020-09-25. Retrieved 2020-04-03.
- ↑ "Human photoreceptor topography" (PDF). The Journal of Comparative Neurology. 292 (4): 497–523. February 1990. doi:10.1002/cne.902920402. PMID 2324310. Archived from the original (PDF) on 2016-06-24. Retrieved 2020-04-03.
- ↑ Principles of Neural Science 4th Ed. Kandel et al.
- ↑ "Ionic conductances underlying excitability in tonically firing retinal ganglion cells of adult rat".
- ↑ "Voltage-gated potassium channels in retinal ganglion cells of trout: a combined biophysical, pharmacological, and single-cell RT-PCR approach". Journal of Neuroscience Research. 62 (5): 629–37. December 2000. doi:10.1002/1097-4547(20001201)62:5<629::AID-JNR2>3.0.CO;2-X. PMID 11104501.
- ↑ "Maturation of spiking activity in trout retinal ganglion cells coincides with upregulation of Kv3.1- and BK-related potassium channels". Journal of Neuroscience Research. 75 (1): 44–54. January 2004. doi:10.1002/jnr.10830. PMID 14689447.
പുറംകണ്ണികൾ
[തിരുത്തുക]- Mit.edu-ലെ ഡയഗ്രം
- Webexhibits.org-ലെ അവലോകനവും ഡയഗ്രമുകളും Archived 2020-10-16 at the Wayback Machine
- ആർജിസികളെക്കുറിച്ചുള്ള ന്യൂറോൺബാങ്ക് വിക്കി പേജ് Archived 2009-07-25 at the Wayback Machine
- എൻഐഎഫ് തിരയൽ - Archived 2016-03-04 at the Wayback Machine ന്യൂറോ സയൻസ് ഇൻഫർമേഷൻ ഫ്രെയിംവർക്ക് വഴി റെറ്റിനൽ ഗാംഗ്ലിയോൺ കോശം Archived 2016-03-04 at the Wayback Machine